വേണിമിസ്സ്‌ 02 (VeniMiss Part 2)

 വേണിമിസ്സ്‌ 02
VeniMiss Part 2

”…അപ്പോൾപ്പിന്നിന്നെന്താ അടുത്തപരിപാടി..??”””_ കോളേജിൽനിന്നും ഹോസ്റ്റലിലെത്തിയപ്പോഴാണ് പ്രണവിന്റെയാ ചോദ്യംവന്നത്… അതിന്,

  വേണിമിസ്സ്‌  Part 1

“”…എന്തുപരിപാടി..?? എപ്പോഴത്തേമ്പോലെ… നേരേവീട്ടിലേയ്ക്ക്…!!”””_ ഞാനെന്റെ ട്രാവലർബാഗിലേയ്ക്കു ഡ്രെസ്സെടുത്തുവെയ്ക്കുന്നതിനിടയിൽ സാധാരണമട്ടിൽത്തന്നെ മറുപടിപറഞ്ഞു… ഞങ്ങടെയാക്കൂട്ടത്തിൽ ഞാൻമാത്രമേ വീക്കെന്റിൽ വീടുപിടിയ്ക്കുന്ന പതിവുണ്ടായിരുന്നുള്ളൂ… അതാണെങ്കിലവന്മാർക്കിട്ടു വല്യതാല്പര്യവുമില്ല… പിന്നെ പറഞ്ഞിട്ടു കാര്യമില്ലാത്തതിനാൽ ബസ്സ്സ്റ്റാൻഡിൽ കൊണ്ടുവിടുന്നെന്നു മാത്രം…!

 

“”…എന്നാലിറങ്ങാം…!!”””_ ബാഗും സെറ്റാക്കി ഞാൻചോദിച്ചതും വണ്ടിയുടെകീയുമെടുത്തു റിയാസ് കൂടെയിറങ്ങി… എന്നാൽ, ബസ്സ്സ്റ്റാൻഡിലേയ്ക്കുള്ള യാത്രയിലുടനീളം അവനു വേണിയെക്കുറിച്ചു പറയാനേ നേരമുണ്ടായിരുന്നുള്ളൂ…,

 

“”…എടാ… നീ വിശ്വസിച്ചാലുമില്ലേലും ഞങ്ങളുപറഞ്ഞതു സത്യവാ… അവർക്കു നിന്നോടെന്തോ താല്പര്യമുണ്ട്… അല്ലേൽ ചോദിച്ചുടനേ ആയിരംരൂപയൊക്കെടുത്തു തരുവോ…??”””

 

“”…ഓ..! ആയിക്കോട്ടേ… ഞാൻ വിശ്വസിച്ചു പോരേ..??”””_ അവനോടു ചേർന്നിരുന്നവന്റെ ഷോൾഡറിലേയ്ക്കു മുഖമടുപ്പിച്ചുകൊണ്ടങ്ങനെ പറഞ്ഞതിനെ, ഞാനവനെ കളിയാക്കിയെന്നുള്ള സെൻസിലാണവനെടുത്തത്… ഉടനേവന്നൂ തെറിവിളി,

 

“”…നീയൊരു മൈരും വിശ്വസിയ്ക്കണ്ടഡാ കോപ്പേ… ഒരുപെണ്ണു നോക്കിച്ചിരിച്ചാലതിന്റർത്ഥംകൂടി മനസ്സിലാക്കാനറിയാത്തൊരു പോങ്ങൻ… സത്യത്തിൽ നിനക്കൊന്നും പ്രേമിയ്ക്കാൻ യോഗമില്ല… പറഞ്ഞു ഞങ്ങടെ തൊണ്ടപൊട്ടുന്നതുമെച്ചം…!!”””_ ബസ് സ്റ്റാൻഡിലേയ്ക്കു വണ്ടികയറ്റിക്കൊണ്ടവൻ മുരളുകയായിരുന്നപ്പോൾ….!

 

“”…എങ്കിൽപ്പിന്നെ നീ വിട്ടോ… പത്തുമിനിറ്റിനകം ബസ്സുവരും…!!”””_ അവനാപ്പറഞ്ഞതു കാര്യമായെടുക്കാത്തപോലെ

ബൈക്കിൽനിന്നുമിറങ്ങിയതും അവനൊന്നുമൂളി… പിന്നെ,

 

“”…നീ നാളെ രാത്രീലെത്തൂലേ…??”””_ എന്നൊരു ചോദ്യവുമായിരുന്നു… അതിന്,

 

“”…ആം… ഞാൻ വീട്ടീന്നിറങ്ങുമ്പോൾ വിളിയ്ക്കാം… ഒരുത്തനിങ്ങോട്ടു വന്നാമതി…!!”””_ എന്നൊരു മറുപടികൊടുക്കുമ്പോഴേയ്ക്കും ബസ്സെത്തിയിരുന്നു… ഉടനവനെ കൈവീശിക്കാണിച്ചുകൊണ്ടു ഞാനോടി ബസ്സിലേയ്ക്കുകയറി… കണ്ടക്ടർടെ കൈയീന്നു ടിക്കറ്റുംമേടിച്ച്, പിന്നിൽനിന്നും രണ്ടാമത്തെനിരയിലെ സൈഡ്സീറ്റിലേയ്ക്കമരുമ്പോൾ ഞാനൊരിയ്ക്കൽകൂടി അവന്മാർ പറഞ്ഞതിനെയോർത്തൂളിയിടുകയായിരുന്നു……!

 

എന്നെപ്പോലൊരാവറേജ് പയ്യന് സ്വപ്നംപോലും കാണാനാവാത്ത പെണ്ണാണ് വേണി… അതറിയാമായിരുന്നിട്ടും അവന്മാരെന്നെയിത്രയ്ക്കു മൂപ്പിയ്ക്കുന്നതിനുള്ള കാരണമെന്താവും…?? എന്തായാലും പ്രാങ്കെന്നും മൈരെന്നുംപറഞ്ഞു കൂടെയുള്ളവനെ മൂഞ്ചിയ്ക്കാനുള്ള മനസ്സൊന്നുമെന്റെ ചങ്ങാതിമാർക്കില്ല…   അപ്പോൾപ്പിന്നെ…??

 

വിൻഡോസീറ്റിലേയ്ക്കൊന്നുകൂടി അമർന്നുകൊണ്ടു പുറത്തേയ്ക്കുനോക്കുമ്പോൾമുഴുവൻ, നാണത്തോടെന്റെ മുഖത്തേയ്ക്കുനോക്കിയിരുന്ന വേണിമിസ്സിന്റെ കരിനീലക്കണ്ണുകളായിരുന്നെന്റെ മനസ്സുനിറയെ… ബസ്സിൽമുഴങ്ങിക്കേട്ട പ്രണയഗാനത്തിനകമ്പടിയോടെ സ്വപ്നംകാണാൻതുടങ്ങിയ ഞാനെപ്പോഴോ മയങ്ങിപ്പോയിരുന്നു… സ്റ്റോപ്പെത്തിയപ്പോൾ കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് ഞാനുണർന്നത്… മയക്കംവിട്ടുമാറാത്തതിനാൽ, ഒരുവിധത്തിലാണെഴുന്നേറ്റു പുറത്തേയ്ക്കിറങ്ങുകയായിരുന്നു… ബസ്സ് കടന്നുപോയതും ഞാൻ വീട്ടിലേയ്ക്കുള്ളവഴി ലക്ഷ്യമാക്കിനടന്നു… മെയ്ൻറോഡിൽനിന്നും ഇടവഴിയിലേയ്ക്കു കടക്കുമ്പോൾ തോളൊപ്പംവലിപ്പമുള്ള പുൽനാമ്പുകൾ എന്റെ മനസ്സുവായിച്ചിട്ടെന്നപോലെ കാറ്റിലാടിയുലയുന്നുണ്ടായിരുന്നു…..!

 

…കല്യാണമൊക്കെ കഴിഞ്ഞിതിലേവേണം വേണിമിസ്സിനേംകൊണ്ടുവരാൻ…!!_ വെറുതേയാണെങ്കിൽപോലും ആ രംഗമൊന്നാലോചിച്ചപ്പോൾ ചിരിവന്നു…..!

 

…ഒരായിരംരൂപ കടമായിതന്നതിനാണോ കല്യാണംവരെക്കൊണ്ടെത്തിച്ചത്…?? കഷ്ടം… തിങ്കളാഴ്ചയാകാശു തിരിച്ചുകൊടുക്കുമ്പോഴോ…??_ കാറ്റുതട്ടി തിമിർത്താടിക്കളിച്ച പുൽനാമ്പുകളെ തഴുകിനടക്കുന്നതിനിടയിൽ ഞാൻ സ്വയംചോദിച്ചു……! …അപ്പോളെന്നെനോക്കി ചിരിച്ചതോ..??_ വീണ്ടും സംശയം….!

 

…നോക്കി ചിരിച്ചെന്നുള്ളതുശെരിയാ… എന്നുവെച്ചതു പ്രേമമാകോ…?? ഞാനും കാണുന്നയെത്രയോപേരെ നോക്കി ചിരിയ്ക്കുന്നു… അപ്പോളവരോടെല്ലാം എനിയ്ക്കു പ്രേമമെന്നാണോ അർത്ഥം..??

 

സംശയങ്ങളങ്ങോട്ടുമിങ്ങോട്ടും കൂട്ടിക്കിഴിയ്ക്കുമ്പോളൊരു കാര്യമെനിയ്ക്കു മനസ്സിലായി, ഇതിനുള്ളുത്തരമൊന്നും ഞാങ്കൂട്ടിയാ കൂടില്ലെന്ന്…..!

 

അങ്ങനെയതുമവിടെ ഉപേക്ഷിച്ചാണ് വീട്ടിനുമുന്നിലെത്തുന്നത്… മുന്നിലെ ഗോപുരത്തിന്റെയാകൃതിയിൽ സ്വർണ്ണനിറത്തിലുള്ള ചെറിയഗേറ്റും തള്ളിത്തുറന്നകത്തേയ്ക്കു കടക്കുമ്പോൾ എന്നെയും പ്രതീക്ഷിച്ചെന്നപോലെ അച്ഛനുമമ്മയും സിറ്റ്ഔട്ടിലുണ്ടായിരുന്നു… അച്ഛൻ ചാരുകസേരയിൽ നീണ്ടുനിവർന്നിരുന്നു ചായകുടിയ്ക്കുമ്പോൾ അമ്മ സ്റ്റെപ്പിലായിരുന്നെന്തൊക്കെ വർത്താനംപറയുന്നു… എന്നാലെന്നെക്കണ്ടതുമച്ഛൻ ചായക്കപ്പോടെയൊന്നു ഞെളിഞ്ഞിരുന്നശേഷം,

 

“”…ഇതാരാഡീ ദേവൂ… ചോദിയ്ക്കേം പറയേമൊന്നും ചെയ്യാണ്ടു കയറിവരുന്നേ..??”””_ എന്നൊരു ചോദ്യം…..!

 

“”…ആവോ… എനിയ്ക്കറിയാമ്പാടില്ല… നമുക്കു പരിചയമില്ലാത്തോരെ നമുക്കും മൈൻഡുചെയ്യണ്ട…!!”””_ അച്ഛനെ സപ്പോർട്ടു ചെയ്തുകൊണ്ടമ്മയും മുഖംതിരിച്ചു… എന്നാലതൊന്നും കാര്യമാക്കാതെയകത്തേയ്ക്കു കയറാൻതുടങ്ങിയപ്പോൾ അച്ഛൻ വീണ്ടുമിടങ്കോലിട്ടു:

 

“”…അല്ലാ… കഴിഞ്ഞാഴ്ചയിവടന്നു പോവുമ്പോളിനി ഇങ്ങോട്ടു വരില്ലെന്നൊക്കെ വെല്ലുവിളിച്ചല്ലേപോയേ… കലണ്ടറു നോക്കിയാ ഞങ്ങക്കറിയാമിന്നു വെള്ളിയാഴ്ചയാന്ന്… അതറിയിക്കാൻ ഇയാളുവന്നു ബുദ്ധിമുട്ടണമെന്നില്ല….!!”””

 

“”…ചേട്ടനൊന്നു ചുമ്മാതിരുന്നേ… പരിചയമില്ലാത്തോരോടു നമ്മളെന്തിനാ വർത്താനമ്പറേണേ…?? അതുവിട്… എന്നിട്ടു ഞാമ്പറഞ്ഞുവന്ന കേക്ക്…!!”””_ എന്നായി അമ്മ….! “”…ഓ..! ദേഷ്യമ്മരുമ്പോളെന്തേലുമൊക്കെ പറയോന്നല്ലാതെ കാണാണ്ടിരിയ്ക്കാനുംമാത്രം സ്നേഹമില്ലാത്തോനൊന്നുമല്ല ഞാൻ…!!”””_ ചമ്മലോടെയാണേലും പറഞ്ഞുകൊണ്ടകത്തേയ്ക്കു കയറിയപ്പോൾ സിറ്റ്ഔട്ടിലിരുന്നു രണ്ടുംകൂടി തലയറിഞ്ഞുചിരിയ്ക്കുവായിരുന്നു… എന്നെ കളിയാക്കീതാ… കഴിഞ്ഞപ്രാവശ്യംവന്നപ്പോൾ പുതിയൊരു ബൈക്കുവേണമെന്നുംപറഞ്ഞു പൂരഅലമ്പുപിടിച്ചിരുന്നു… വാങ്ങിത്തരത്തില്ലെന്നു കട്ടായംപറഞ്ഞപ്പോൾ ഇനിമേലിലീ വീട്ടിൽക്കേറത്തില്ലെന്നും, പുറത്തുവെച്ചുകണ്ടാ പരിചയഭാവംപോലും കാണിയ്ക്കത്തില്ലെന്നും പറഞ്ഞൊറ്റ പോക്കായിരുന്നു… എന്നിട്ടിപ്പോൾ പട്ടി ചന്തയ്ക്കുപോയപോലെ തിരിച്ചുചെന്നപ്പോൾ കളിയാക്കീതാ പന്ന ലവ്ബേർഡ്സ്…..!

 

“”…ചിന്നൂ… ദേ നിന്റെചേട്ടൻ വന്നെഡീ… ചായ തെളപ്പിച്ചുകൊട്… ഇനി പരിചയമില്ലാത്തോണ്ടിവടന്നു കുടിയ്‌ക്കോന്നൊന്നുമറിയാമ്പാടില്ല…!!”””_ റൂമിലെത്തി കട്ടിലിലേയ്ക്കു ബാഗുവെയ്ക്കുമ്പോൾ പുറത്തുനിന്നുമമ്മയുടെ സ്വരമുയർന്നു… ഈ അവലക്ഷണംകെട്ട വാക്കിവർക്കു നിർത്താറായില്ലേ…??_ എന്നമട്ടിൽ കട്ടിലിലേയ്ക്കുകയറിയിരുന്നു കുറച്ചുകഴിഞ്ഞപ്പോൾ ചിന്നു ചായയുമായെത്തി… അവൾടെ മുഖത്തേയ്ക്കുനോക്കാതെ ചായവാങ്ങി ചുണ്ടോടുചേർക്കുമ്പോൾ,

 

“”…അല്ല… നീയീ ആഴ്ച വരത്തില്ലെന്നുമ്പറഞ്ഞല്ലേ പോയേ..??”””_ അതായിരുന്നവൾടെ വായിൽനിന്നുവന്ന ചോദ്യം… അതിന്,

 

“”…മിണ്ടിപ്പോവരുത് നീ… നീയന്നെന്തൊക്കെ ഡയലോഗാവിട്ടേ…?? ബൈക്കുമേടിയ്ക്കുന്നകാര്യം നീ ജസ്റ്റൊന്നവതരിപ്പിച്ചാമതി ബാക്കിയൊക്കെ ഞാനേറ്റെന്നല്ലെഡീ പുല്ലേ…?? എന്നിട്ടു കാര്യമ്പറഞ്ഞു കഴിഞ്ഞപ്പോൾ  നീയെവിടാരുന്നു…?? അന്നേരമെന്റെ കയ്യിലാണം നീ വന്നുപെട്ടിരുന്നേൽ തലഞാൻ തല്ലിപ്പൊളിച്ചേനേ…!!”””_ തിളച്ചചായയും കൈലേന്തി ഞാനവൾടെ നേരേചാടി….!

 

“”…അതുപിന്നെ… അപ്പോഴെന്റൊരു ഫ്രണ്ടുവിളിച്ചപ്പോ… ഞാൻ…”””_ അവളൊന്നു നഖംകടിച്ചതും,

 

“”…വിളിയ്‌ക്കോടീ വിളിയ്ക്കും… അല്ലേലും നിങ്ങളെല്ലാരുംകണക്കാ… എല്ലാർക്കുമവരവരുടെ കാര്യമ്മാത്രം… ഞാനെപ്പോഴും പട്ടി…!!”””_ കട്ടിലിലേയ്ക്കുകയറി കവിഴ്ന്നുകിടക്കുന്നതിനോടൊപ്പമാണ് ഞാനതു പറഞ്ഞത്… പിന്നെ കുറച്ചുനേരത്തേയ്ക്കവിടെനിന്നും മറുപടിയൊന്നുംവന്നില്ല… അൽപ്പംകഴിഞ്ഞവൾ എന്റടുത്തായിരുന്നു,

 

“”…അതേ… മെനിഞ്ഞാന്നച്ചുവേട്ടൻ വിളിച്ചിരുന്നു… ഇവടത്തെ പട്ടിയ്ക്കു ബൈക്കുമേടിയ്ക്കാനുള്ള കാശക്കൌണ്ടിലേയ്ക്കിട്ടുകൊടുക്കാന്നാ പറഞ്ഞേക്കണേ…!!”””_ അമർത്തിച്ചിരിച്ചുകൊണ്ട് ചിന്നുവതുപറഞ്ഞപ്പോൾ വിശ്വാസംവരാതെ ഞാൻ തലയുയർത്തിനോക്കി…..! “”…സത്യായ്ട്ടും…??”””

 

“”…അല്ല… കള്ളവായ്ട്ട്… നിന്നോടു ഞാനെന്തിനാഡാ പൊട്ടാ കള്ളമ്പറയണേ…??”””_ അതുകൂടികേട്ടതും എനിയ്ക്കു സന്തോഷമടക്കാനായില്ല… ഞാനുടനേ തലയിണയുംകെട്ടിപ്പിടിച്ചു രണ്ടുറൗണ്ടുരുണ്ടു… എന്നിട്ട്,

 

“”…അല്ലേല്ലുമച്ചുവേട്ടനേ എന്നോടു സ്നേഹവൊള്ളൂ…!!”””_ എന്നൊരു ഡയലോഗിട്ടതും പെണ്ണുകലിപ്പായി,

 

“”…അതേ… ഞാമ്പറഞ്ഞിട്ടാ അച്ചുവേട്ടൻ സമ്മതിച്ചേ… അല്ലാതങ്ങേരു സ്വപ്നങ്കണ്ടിട്ടൊന്നുവല്ല നെനക്കു ബൈക്കുമേടിച്ചു തരാന്നു പറഞ്ഞേ…!!”””

 

“”…ഓഹോ..! എന്നാലെന്റെ ചിന്നൂനുമെന്നോടു സ്നേഹവൊണ്ട്… പോരേ…??”””

 

“”…പോര..! ബൈക്കോടിയ്ക്കാനെന്നേയും പഠിപ്പിയ്ക്കണം…!!”””_ ഉടനേയെത്തി അവൾടെ കണ്ടീഷൻ….!

 

“”…പിന്നേ… പുതിയ ബൈക്കിലു നിന്നെയോടിച്ചു പഠിപ്പിച്ചാലുംമതി… എന്നിട്ടുവേണമതു കൊണ്ടിടാൻ…!!”””_ ഓന്തിനെപ്പോലെ ഞാൻമാറീതും അവളെന്നെ തുറിച്ചുനോക്കിക്കൊണ്ടു ചാടിയെഴുന്നേറ്റു,

 

“”…ഞാനിപ്പോപ്പോയി അച്ചുവേട്ടനോടുപറയും, നെനക്കു ബൈക്കുവാങ്ങി തരല്ലേന്ന്…!!”””_ വാതിലിനടുക്കലേയ്ക്കുനടന്ന ചിന്നു തിരിഞ്ഞുനിന്നു വെല്ലുവിളിച്ചതും,

 

“”…ഒന്നുപോയേഡീ നീ… അച്ചുവേട്ടനേറ്റിട്ടുണ്ടേൽ ഇനി നീയല്ല പുറത്തിരിയ്ക്കുന്ന ലവ്ബേഡ്സ് വിചാരിച്ചാപ്പോലും തടയാമ്പറ്റൂലാ…!!”””_ ആ പറഞ്ഞതു സത്യമാണെന്നറിയാവുന്നതു കൊണ്ടാവും അവിടെയേറ്റു… വാതിൽക്കൽനിന്ന കക്ഷി തിരിച്ചുവന്നെന്റടുക്കെ കട്ടിലിലിരുന്നു… കുറച്ചുനേരമെന്നെ ദയനീയമായൊന്നു നോക്കിയെങ്കിലും ഞാൻ മൈൻഡുചെയ്യാതെവന്നപ്പോൾ,

 

“”…നീ കഴിഞ്ഞാഴ്ച ബസ്സിലിരുന്നു സംഗീതേനെ കൈയെടുത്തു കാണിച്ചതു ഞാമ്പറയും…!!”””_ എന്നുപറഞ്ഞടുത്ത ഭീക്ഷണിയിറക്കി….!

 

“”…സാരമില്ല… കഴിഞ്ഞാഴ്ചയിവടെ വന്നപ്പോൾ ഞാനവളെ കണ്ടതാണല്ലോ… ആ പരിചയത്തിന്റെ പുറത്തു കൈകാണിച്ചതാ… അതുകൊണ്ടു നീയതുമ്പറഞ്ഞു ബ്ലാക്ക്മെയ്ലു ചെയ്യണ്ട…!!”””_ അതുമേൽക്കാതെവന്നപ്പോൾ പുള്ളിക്കാരി,

 

“”…അല്ലേലുമിവനെക്കൊണ്ടൊന്നും ഒരുപയോഗോമില്ലെ…!!”””_ന്നുംപറഞ്ഞു ചാടിത്തുള്ളിപ്പുറത്തേയ്ക്കുപോയി….!

 

അങ്ങനൊരു രണ്ടുദിവസം വീട്ടുകാരോടു തല്ലുപിടിച്ചിട്ടാണ് ഞായറാഴ്ച പതിവുപോലെ വൈകുന്നേരന്തന്നെ ഞാൻ വീട്ടീന്നുതിരിച്ചത്… ഇറങ്ങുന്നതിനുമുന്നേ ജിജോയെവിളിച്ചു പുറപ്പെടുവാന്നും പറഞ്ഞിരുന്നു… അതുകൊണ്ടു കൂടുതൽസമയം പോസ്റ്റടിച്ചു നിൽക്കേണ്ടിവന്നില്ല… ബസ്സിറങ്ങിയതേ പിക്കുചെയ്യാനായി നിതിനെത്തിയിരുന്നു… ഹോസ്പിറ്റലിലേയ്ക്കു പോകുന്നതിനിടയിൽ വീട്ടിലെ വിശേഷങ്ങളൊന്നും ചോദിയ്ക്കാനുമവൻ മറന്നില്ല…..!

 

അന്നുരാത്രിയിൽ ഫുഡുംകഴിച്ച്, ഞങ്ങള് നിതിന്റെറൂമിൽ വട്ടംകൂടിയിരുന്നു വർത്താനംപറയുമ്പോഴാണ് വേണിമിസ്സുവീണ്ടും സംസാരവിഷയമായി നമുക്കിടയിലെത്തുന്നത്… ഹോസ്റ്റലീന്നു വീട്ടിലെത്തിയപാടെ ഉപേക്ഷിച്ചതായിരുന്നുഞാനത്… മറ്റൊരുതരത്തിൽപറഞ്ഞാൽ അക്കാര്യമേ മറന്നുപോയിരുന്നു…..!

 

“”…ഡാ… അവർക്കു തിരിച്ചുകൊടുക്കണോന്നുംപറഞ്ഞു ഞാന്തന്ന ആയിരംരൂപയെവടെ..??”””_ പെട്ടെന്നുവന്നൊരോർമ്മയിലാണ് ഞാനതു ചോദിച്ചത്… അതിന്,

 

“”…അതെന്റെ കയ്യേലുണ്ട്…!!”””_ എന്നുംപറഞ്ഞു പ്രണവൊരു ചിരി….!

 

“”…മ്മ്മ്..! അതിങ്ങെടുക്ക്… നാളെയവർക്കുകൊണ്ടോയ് തിരിച്ചു കൊടുക്കേണ്ടതാ…!!”””_ ഞാനവനു നേരേ കൈനീട്ടി……!

 

“”…എടാ… അതിനി തിരിച്ചുകൊടുക്കണോ..?? ഒന്നൂല്ലേലും നെനക്കു സ്നേഹത്തോടെതന്നതല്ലേ… തന്നതു തിരിച്ചുകൊടുക്കണതു ശെരിയാണോ…??””” “”…ഇരുന്നു മൂഞ്ചാതെ കാശുതാ കോപ്പേ… ഓരോ നാണങ്കെട്ടപരിപാടീം കാട്ടിയേച്ച് കൊണവതിയാരം പറയുന്നോ…??”””_ എന്റെ മൂഡുമാറാൻ തുടങ്ങിയതുകണ്ടതും പ്രണവെഴുന്നേറ്റവന്റെ ബാഗിൽനിന്നും കാശെടുത്തെനിയ്ക്കുനേരേ നീട്ടി… ഞാനതുവാങ്ങി പോക്കറ്റിലിടുകയും ചെയ്തു… അന്നുറൂമിൽപ്പോയി കിടക്കുമ്പോൾ പിറ്റേന്നെന്തുവന്നാലുമാ കാശു തിരിച്ചുകൊടുത്ത് നാണക്കേടൊഴിവാക്കണമെന്നായിരുന്നെന്റെ ചിന്തമുഴുവൻ….!

 

പ്രധാനമായുമാ ഉദ്ദേശത്തോടുകൂടെത്തന്നെയാണ് പിറ്റേന്നുഞാൻ കോളേജിലേയ്ക്കു പോണത്… അവിടെത്തിയപാടെ ക്ലാസ്സിലേയ്ക്കുപോലും കയറാതെ നേരേ സ്റ്റാഫ്റൂമിലേയ്ക്കുനടന്നു… എന്നാലപ്പോഴവിടെ വേണിമിസ്സും ലക്ഷ്മിമിസ്സും ഹാജരായിട്ടുണ്ടായിരുന്നില്ല… അതോടെ തെല്ലൊരുനിരാശയോടെ ഞാൻ തിരിച്ചുനടക്കുമ്പോൾ, ആ നിരാശയുടെ കാരണമെന്താണെന്നുമാത്രം എനിയ്ക്കു ബോധ്യമുണ്ടായില്ല… അതൊരുപക്ഷേ, വേണിയെ കാണാൻകഴിയാതിരുന്നതാണോ..??

 

എന്നാൽ, ഗ്രൗണ്ട്ഫ്ലോറിൽനിന്നും സ്റ്റെയറുകയറാനായി തുടങ്ങുമ്പോഴാണ് ലെക്ഷ്മിയോടെന്തൊക്കെയോ കഥയൊക്കെ പറഞ്ഞുചിരിച്ചുകൊണ്ടങ്ങോട്ടേയ്ക്കു വരുന്ന വേണിമിസ്സിനെ ഞാൻ കാണുന്നത്… ഇളംനീലനിറത്തിലുള്ള സാരിയും അതിനു മാച്ചായുള്ള ബ്ലൗസ്സും ധരിച്ചാടിയുലഞ്ഞു നടന്നടുക്കുന്ന വേണിയെ ഞാനറിയാതൊരുനിമിഷം നോക്കിനിന്നുപോയി… ഒതുക്കിക്കെട്ടിയ മുടിയിഴകളിൽനിന്നും ഒരു ചെറിയവകുപ്പെടുത്തു വലതുതോളിലൂടെ മുന്നിലേയ്ക്കിട്ടിരുന്നു… അതുകൃത്യം മാറിടത്തിനു മുകളിലായി സ്ഥാനംപിടിയ്ക്കുകയും ചെയ്തിട്ടുണ്ട്… ഇടയ്ക്കൊന്നു ഹാൻഡ്ബേഗു ഷോൾഡറിലേയ്ക്കു കയറ്റിയിടുന്നതിനിടയിൽ മുന്നിലേയ്ക്കു നോക്കുമ്പോഴാണ്, അവരെത്തന്നെ സസൂക്ഷ്മം നോക്കിനിൽക്കുന്നയെന്നെ കക്ഷി കാണുന്നത്…..!

 

അതോടെ, അത്രയുംനേരം റേഡിയോപോലെ ചിലച്ചുകൊണ്ടിരുന്ന അവരുടെ നാവടങ്ങി… കരിനീലക്കണ്ണുകളെറിഞ്ഞെന്നെ തിരിച്ചുനോക്കിയുറപ്പു വരുത്തുമ്പോൾ ആ മുഖത്തെവിടെനിന്നോ നാണത്തിന്റെ പൊൻതിരകളുയർന്നുപൊന്തി… ഞാനുമാ മുഖത്തുനിന്നും കണ്ണുകളെടുക്കാതെവന്നപ്പോൾ അവൾമെല്ലെ മുഖംതാഴ്ത്തി… ഒപ്പം, ലക്ഷ്മിമിസ്സിനൊപ്പം ചേർന്നുനടക്കാനും തുടങ്ങി……!

 

“”…എന്താഡോ..?? താനെന്തായിവടെ നിൽക്കുന്നേ..?? തനിയ്ക്കു ക്ലാസ്സൊന്നുവില്ലേ..??”””_ അടുത്തെത്തിയപ്പോൾ ലക്ഷ്മിമിസ്സാണതു ചോദിച്ചത്… മറ്റേ കക്ഷി മുഖംകുനിച്ചുതന്നടുത്തു നിന്നതേയുള്ളൂ…….!

 

“”…അല്ല ഞാൻ… ഞാൻ വേണിമിസ്സിനെ കാണാൻ…”””_ ലെക്ഷമിമിസ്സിന്റെപെട്ടെന്നുള്ള ചോദ്യത്തിനുമുന്നിലൊന്നു പതറിപ്പോയഞാൻ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചപ്പോൾ, അതിശയത്തോടെ വേണിയെന്നെ മുഖമുയർത്തിനോക്കി……! ”…അല്ലെന്തിനായിപ്പോൾ വേണിയെക്കണ്ടിട്ടാവശ്യം…??”””_ വീണ്ടും ലക്ഷ്മി……!

 

“”…അത്… അതു വെള്ളിയാഴ്ച കുറച്ചുകാശവന്മാർ മേടിച്ചിരുന്നു… അതു തിരികെക്കൊടുക്കാൻ…”””_ ഞാനുമൊന്നു മടിച്ചു……!

 

“”…ബൈക്കു ശെരിയാക്കിയോ..??”””_

ഞാനൊന്നു വാക്കുകൾമുറിച്ചതും പെട്ടെന്നായിരുന്നു വേണിയുടെയാ ചോദ്യം… അതിനു ഞാനവളെ തിരിച്ചുനോക്കിയപ്പോൾ വീണ്ടുമാ മുഖംകുനിഞ്ഞു…..!

 

“”…എനിയ്ക്കതിനു ബൈക്കൊന്നൂല്ല..!!”””_ ചെറിയ ചമ്മലോടതു പറയുമ്പോൾ വേണി വീണ്ടുംമുഖമുയർത്തി… എന്നിട്ട്,

 

“”…പിന്നെന്തിനാ പൈസമേടിച്ചേ..??”””_ ന്നൊരു ചോദ്യമായിരുന്നു… അതുചോദിയ്ക്കുമ്പോഴുള്ള അവളുടെ നിഷ്കളങ്കമായഭാവമെന്നെ തെല്ലൊന്നാശങ്കപ്പെടുത്തി…

 

“”…അതിനു ഞാങ്കാശു മേടിച്ചില്ലാല്ലോ… അവന്മാരല്ലേ മേടിച്ചേ…??”””_ ഞാനുംവിട്ടില്ല… ഉടനെ വേണി മുഖംചെരിച്ചു ലെക്ഷ്മിമിസ്സിനെനോക്കി… അതോടവരെന്റെനേരേ തിരിഞ്ഞു;

 

“”…തന്റെ വണ്ടി ശെരിയാക്കാനെന്നുമ്പറഞ്ഞാ അവന്മാരുവന്നു കാശുമേടിച്ചേ… അപ്പോൾ താനല്ലേയവരെ പറഞ്ഞുവിട്ടേ…??”””

 

“”…ഞാനാരേം പറഞ്ഞുവിട്ടിട്ടൊന്നൂല്ല… അല്ലയിനിയങ്ങനാണേത്തന്നെ എന്റെ പേരിലുവന്നു കാശുചോദിച്ചപ്പോളെന്തിനാ കൊടുക്കാമ്പോയേ…??”””_ എവിടെനിന്നോ കിട്ടിയ ധൈര്യത്തിൻപുറത്തു ഞാനങ്ങുചോദിച്ചപ്പോൾ വേണിമിസ്സിന്റെ മുഖത്തൊരു ഞെട്ടലുണ്ടായോ…??

 

“”…അതുപിന്നൊരാള് വണ്ടിയില്ലാതെ വീട്ടിപ്പോണ്ടല്ലോന്നു കരുതി കൊടുത്തതല്ലേ… ഇനിയിപ്പോളാ ക്യാഷിന്റാവശ്യമില്ലേലിങ്ങു തന്നോ…!!”””_ കാശുമേടിയ്ക്കാനെന്നോണമെന്റെ നേരേ കൈനീട്ടിക്കൊണ്ടു ലക്ഷ്മി ചോദിച്ചപ്പോൾ, കാശു തിരിച്ചുചോദിച്ചതിഷ്ടമാകാത്ത ഭാവത്തിൽ വേണി ലെക്ഷ്മിയെയൊന്നു തുറിച്ചുനോക്കി… അതുമനസ്സിലായതും,

 

“”…കാശുതന്നതു വേണിമിസ്സല്ലേ… മിസ്സു ചോദിയ്ക്കട്ടേ…!!”””_ എന്നായി ഞാൻ….!

 

“”…ഇവളു ചോദിയ്ക്കൂല…!!”””_ വേണിയെച്ചൂണ്ടിക്കൊണ്ടുപറഞ്ഞ ലെക്ഷ്മി തുടർന്നു,

 

“”…ആ ക്യാഷുപോയാലിവൾക്കൊന്നൂല്ല… കാരണമതു ഞാങ്കഷ്ടപ്പെട്ടുണ്ടാക്കിയ ക്യാഷല്ലേ…!!??”””_ ലെഷ്മിമിസ്സങ്ങനെ പറഞ്ഞപ്പോൾ കാര്യംമനസ്സിലാകാതെ ഞാൻ വേണിയെനോക്കി… എന്നാലപ്പോഴേയ്ക്കും വേണി, ലക്ഷ്മിയുടെ കയ്യിൽക്കേറിപ്പിടിച്ചവരെ ബാക്കിപറയാൻ സമ്മതിയ്ക്കാതെ തടയാൻനോക്കിയെങ്കിലും ലക്ഷ്മിയടങ്ങീല,

 

“”…വണ്ടിയോടിയ്ക്കാനുള്ള സൗകര്യത്തിനിവൾടേലാ ഞാൻ ബാഗുകൊടുക്കാറ്… അവന്മാരു വന്നുചോദിച്ചുടനേയീ പൊട്ടത്തിയെന്റെ ബാഗീന്നാ ക്യാഷെടുത്തുകൊടുത്തേ… സ്വന്തംബാഗുപോലും തിരിച്ചറിഞ്ഞൂടാത്ത ജന്തു…!!”””_ ചെറിയൊരുദേഷ്യത്തോടെ ലക്ഷ്മിയതുപറഞ്ഞപ്പോൾ എനിയ്ക്കുചിരിപൊട്ടി… അതുകഷ്ടപ്പെട്ടു കടിച്ചമർത്തുമ്പോൾ, ലക്ഷ്മിമിസ്സിനെ കൊല്ലാനുള്ളകലിപ്പിൽ

ചുണ്ടുകൂർപ്പിച്ചുനിൽക്കുവായിരുന്നു കക്ഷി……!

 

…ഇനിയവന്മാരുപറഞ്ഞപോലെ കാശെടുക്കാനുള്ള വെപ്രാളത്തിനിടയിൽ ബാഗുമാറീതാവുമോ…?? അങ്ങനെയെങ്കിലാ വെപ്രാളത്തിനു മറ്റെന്തേലുമർത്ഥമുണ്ടാവോ..?? കണ്ടതുംകേട്ടതുമൊക്കെ വെച്ചുനോക്കുമ്പോൾ അവന്മാർപറഞ്ഞതു സത്യമാകുമോയെന്നൊരു ജിജ്ഞാസയെന്നിലേയ്ക്കു പടർന്നുകയറി…..!

 

“”…എടോ… കാശുതാ…!!”””_ അവിടെനിന്നും തിരിഞ്ഞു സ്റ്റെയറുകയറാനായി തുടങ്ങീതും പെട്ടെന്നുലക്ഷ്മിമിസ്സു വിളിച്ചു…..!

 

“”…ഞാന്തരൂല്ല…!!”””

 

“”…അതെന്താ…??”””

 

“”…ഞാനല്ലല്ലോ കാശുമേടിച്ചേ… മേടിച്ചവരോടുപോയി ചോദിച്ചാമതി…!!”””

 

“”…പിന്നെ താനെന്തിനായീ രാവിലെയിങ്ങോട്ടേയ്ക്കു വന്നേ…??കാശുതരാനല്ലേ…??””” ചോദിക്കുമ്പോൾ ലക്ഷ്മിയുടെ സ്വരത്തിലല്പം നീരസം കലർന്നിരുന്നു….

 

“”…വന്നപ്പോഴെനിയ്ക്കു തരണംന്നായിരുന്നു… എന്നാലിപ്പോഴങ്ങനെ തോന്നുന്നില്ല…!!”””_ പറയുന്നതുമുഴുവൻ പഠിപ്പിയ്ക്കുന്ന മിസ്സിനോടാണെന്നുപോലും മറന്നുകൊണ്ടു ഞാൻ സ്റ്റെപ്പുകളോരോന്നായി കയറി…..!

 

“”…എന്നാൽ നീയാ ക്യാഷവന്മാരേൽ കൊടുക്ക്… ഞാനവരേന്നു മേടിച്ചോളാം…!!”””_ വീണ്ടും ലക്ഷ്മിയുടെ വാക്കുകൾ… അതുകേട്ടതുമുടനേ ഞാൻതിരിഞ്ഞു,

 

“”…ഈകാശു ഞാനെന്തിനാ അവന്മാർക്കുകൊടുക്കണേ…?? ഇതെനിയ്ക്കവന്മാരു തന്നതല്ലേ…?? അവന്മാരു മേടിച്ചിട്ടുണ്ടേലതവന്മാരു തന്നോളും… എന്റെ കൂട്ടുകാരെനിയ്ക്കുതന്നത് ഞാന്തിരിച്ചു കൊടുക്കൂല്ല… ഞാഞ്ചോയിയ്ക്കാതെ മനസ്സറിഞ്ഞുതന്നതു തിരിച്ചുകൊടുക്കുന്നതു ശെരിയല്ലല്ലോ മിസ്സേ…??”””_ അവസാനവരികൾ വേണിയെനോക്കി ചോദിച്ചുകൊണ്ടു ഞാൻ ക്ലാസ്സിലേയ്ക്കുനടന്നു……!

 

സ്റ്റെയറുകളോരോന്നായി കയറുമ്പോഴുമെന്റെ ചിന്തമുഴുവൻ വേണിമിസ്സിനെക്കുറിച്ചായിരുന്നു… സ്വന്തംകാശുകൊടുക്കാതെ കൂട്ടുകാരിയുടെ കാശെടുത്താണവന്മാർക്കു കൊടുത്തതെങ്കിൽ ഇനിയവൾ ലെക്ഷ്മിയ്ക്കിട്ടൊരു പണികൊടുത്തതാവാനും സാധ്യതയില്ലേ…?? അതോണ്ടാണോ ലെക്ഷ്മിമിസ്സത്രയൊക്കെപറഞ്ഞിട്ടും വേണി മറുപടിയൊന്നും പറയാതെനിന്നത്…?? അറ്റ്ലീസ്റ്റ് എനിയ്ക്കൊരബദ്ധം പറ്റിപ്പോയതാണെന്നെങ്കിലും അവൾക്കു പറയാമായിരുന്നല്ലോ…??

അങ്ങനെനോക്കുമ്പോളിനിയവൾ ചുമ്മാതെന്നെ കളിപ്പിയ്ക്കുന്നതായ്ക്കൂടേ..??_ എന്റെ സംശയങ്ങളോരോന്നായി മുറുകാൻതുടങ്ങി…..!

 

ചിന്തയിലാണ്ട്, യാന്ത്രികമെന്നോണം ക്ലാസ്സിലേയ്ക്കുകയറുമ്പോൾ നടുകുഭാഗത്തായിവരുന്ന ബെഞ്ചിലെന്നെയും പ്രതീക്ഷിച്ചവന്മാരിരിപ്പുണ്ടായിരുന്നു…

ബെഞ്ചിലേയ്ക്കുകയറി ജിജോയ്ക്കരികിലായിരുന്നതും പ്രണവാണു തുടക്കമിട്ടത്;

 

“”…പോയ്ട്ടെന്തായി… കാശുകൊടുത്തോ..??””” അതിനുഞാൻ,

 

“”…ഇല്ലാ…!!”””_ എന്നു മറുപടി പറഞ്ഞതും,

 

“”… ആ.. ഞാനപ്പഴേപറഞ്ഞില്ലേ ഇവങ്കൊടുക്കൂലാന്ന്… ഇപ്പെങ്ങനുണ്ട്..??”””_ എന്നുംചോദിച്ചുകൊണ്ട് നിതിന്റേയും റിയാസിന്റേം നേരേതിരിഞ്ഞു…..!

 

ഉടനെ റിയാസ്,

 

“”…അതിവൻ കൊടുക്കാത്തതാവൂല… മിസ്സു വാങ്ങാത്തതാവും… അതാണല്ലോ പുള്ളിക്കാരീടെമനസ്സ്…!!”””_ ഇങ്ങനേയും പറഞ്ഞെന്റെനേരേ തിരിഞ്ഞൊന്നർത്ഥംവെച്ചു ചിരിച്ചപ്പോൾ, എനിയ്ക്കങ്ങു പൊളിഞ്ഞുകേറി… പ്രണയമാണെന്നുകരുതി കാശുകൊടുക്കാൻപോയിട്ട് മൂഞ്ചിത്തെറ്റി തിരിച്ചുവന്നതേയുള്ളൂ… അപ്പോഴേയ്ക്കുമടുത്ത മൂപ്പീരു തുടങ്ങുവാ നാറികള്……!

 

“”…അതേ… കാശുചോദിയ്ക്കാഞ്ഞതല്ല… കൊടുക്കാഞ്ഞതാ…!!”””_ പറഞ്ഞതും ജിജോയെന്നെ സംശയഭാവത്തിൽനോക്കി…

 

“”…എടാ… അവരു കാശുതന്നതെന്നോടുള്ള പ്രേമംമൂത്തിട്ടൊന്നുവല്ല… ആ ലക്ഷ്മിയ്ക്കിട്ടൊരു പണികൊടുക്കാനാ…!!”””

 

“”…മനസ്സിലായില്ല…!!”””_ റിയാസെന്നെ ചുഴിഞ്ഞുനോക്കി….!

 

“”…ആ കാശെടുത്തുതന്നത് ലെക്ഷ്മീടെ ബാഗീന്നാടാ കോപ്പേ…!!”””_ പറയുമ്പോഴുള്ളിലെ സങ്കടം ദേഷ്യമായി പരിണമിച്ചുപോയി….!

 

“”…ഏഹ്..?? അപ്പൊ നമ്മളെക്കാളുമൂളയാണോടാവള്..??”””_ ചോദിച്ച ജിജോയെനോക്കി,

 

“”…എനിയ്ക്കറിയാമ്പാടില്ല…!!”””_ എന്നുമറുപടി കൊടുത്തപ്പോൾ,

 

“”…ലക്ഷ്മിമിസ്സിന്റെയായിരുന്നാ കാശെങ്കിൽ നിനക്കതങ്ങു തിരികെകൊടുത്തൂടാർന്നോ…??”””_ എന്നും ചോദിച്ചുകൊണ്ട് പ്രണവെനിയ്ക്കഭിമുഖമായിരുന്നു….! “”…കൊടുക്കാനെനിയ്ക്കു മനസ്സില്ലായിരുന്നു… പോയിരന്നുവാങ്ങീതു ഞാനല്ലല്ലോ.. പിന്നെ ഞാനെന്തിനു തിരികെകൊടുക്കണം..?? വാങ്ങിയവരുതന്നെ കൊടുത്താമതി…!!”””

 

“”…എങ്കിലു നീയാ കാശിങ്ങുതാ… ഞങ്ങളുകൊണ്ടോയ്കൊടുത്തോളാം..!!”””_ നിതിൻ കാശിനു കൈനീട്ടിക്കൊണ്ടു പറഞ്ഞു….!

 

“”…ഊമ്പണ്ട..! ആർക്കുമൊരുപദ്രവോം ചെയ്യാണ്ടു കളിച്ചുനടന്നയെന്നോടാ വേണിയ്ക്കു പ്രേമമാണെന്നുപറഞ്ഞു മൂപ്പിച്ചേനും ഒരാവശ്യോമില്ലാതെ ലക്ഷ്മീടേം വേണീടേം മുന്നിലെന്നെ നാണങ്കെടുത്തിയേനുംപകരമായി ഈ കാശെന്റേലിരിയ്ക്കട്ടേ…!!”””_ കാശെടുത്തു പേഴ്സിലേയ്ക്കുവെച്ചു പറയുമ്പോൾ, അവന്മാർ തമ്മിൽതമ്മിൽനോക്കി….!

 

“”…അപ്പോപ്പിന്നെ ലക്ഷ്മിമിസ്സിനെങ്ങനെ പൈസതിരികെ കൊടുക്കും…??”””_ ചോദിച്ച നിതിനെനോക്കി,

 

“”…അതെന്നെ ബാധിയ്ക്കുന്ന കാര്യമല്ല..!!”””_ ന്നുംപറഞ്ഞു ഞെളിഞ്ഞിരിയ്ക്കുമ്പോൾ, കണ്ട സ്വപ്നങ്ങളെല്ലാം വൃഥാവായ സങ്കടമായിരുന്നെന്റെമനസ്സുനിറയെ….!

 

അന്നത്തെദിവസം ഞങ്ങൾക്കു വേണിമിസ്സിന്റെ ക്ലാസ്സുണ്ടായിരുന്നില്ല… എന്നാലുച്ചയ്ക്കുള്ള ഇന്റർവെൽസമയത്തു കോറിഡോറിൽവെച്ചവരെ കണ്ടെങ്കിലും ഞാൻ മൈൻഡുചെയ്യാൻപോയില്ല… കാര്യമവരറിയാതെ ചെയ്തതാണേലും ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തിയിട്ടു ചോറില്ലെന്നു പറയുമ്പോഴുള്ളവസ്ഥയായിരുന്നല്ലോ എനിയ്ക്ക്…..!

 

അങ്ങനൊരു രണ്ടുമൂന്നുദിവസം ഞാനവരെ ശ്രെദ്ധിയ്ക്കാതെനടന്നു… ക്ലാസ്സെടുക്കുമ്പോഴൊക്കെ എന്നെ നോക്കുവേം ചിരിയ്ക്കുവേമൊക്കെ ചെയ്തപ്പോൾ വീണ്ടുമവന്മാരെന്നെ ആക്കിയോരോന്നൊക്കെ പറഞ്ഞെങ്കിലും, ഇനിയെന്നെയാർക്കും മണ്ടനാക്കാനാവില്ല… എന്ന ദൃഢപ്രതിജ്ഞയിലായിരുന്നൂ ഞാൻ…!

 

ദിവസങ്ങളങ്ങനെയോരോന്നായി കടന്നുപോയി… അതിനിടയിലൊരുദിവസം ലക്ഷ്മിമിസ്സ് ക്ലാസ്സെടുത്തുകൊണ്ടിരിയ്ക്കുമ്പോളാണങ്ങനൊരു സംഭവമുണ്ടാകുന്നത്,

 

“”…ഡാ.. നോക്കിയേ… അതാരാ വരുന്നേന്ന്…!!”””_ ബെഞ്ചിന്റെ നടുകുഭാഗത്തായിരുന്ന പ്രണവ് ജനലിനുപുറത്തേയ്ക്കു വിരൽചൂണ്ടിക്കൊണ്ടതു പറഞ്ഞപ്പോൾ, ബെഞ്ചിന്റെ മൂലയിലായി ജനലിന്റെസമീപമിരുന്ന എന്റെകണ്ണുകൾ പുറത്തെ വരാന്തയിലേയ്ക്കുനീണ്ടു… അപ്പോൾകാണുന്നത്, ഇടതുകൈയാൽ പുസ്തകത്തെ നെഞ്ചോടുചേർത്ത് വലതുകൈകൊണ്ടു വിടർത്തിയിട്ട മുടിയിഴകളെ മാടിയൊതുക്കി വേണിയെന്റെ കണ്ണുകളിലേയ്ക്കു നടന്നടുക്കുന്നതായാണ്… പെട്ടെന്നാണെന്നെ മണ്ടനാക്കാൻനോക്കിയ സംഭവമെന്റെ മനസ്സിലേയ്ക്കുവരുന്നത്, അതോടെ മുഖംകൂർപ്പിച്ചുകൊണ്ടു ഞാൻ വെട്ടിത്തിരിഞ്ഞിരുന്നു… അതുകണ്ടിട്ടെന്നെയിളക്കാനാണോ എന്നറിയില്ല, ജിജോയുടെ മടിയിലേയ്ക്കു തലതാഴ്ത്തിക്കൊണ്ടു നിതിൻമെല്ലെ പറഞ്ഞു;

 

“”…അളിയാ… നോക്കിയേഡാ… അവർടെ കൈയിലെയാ ബ്രെയ്സ്ലെറ്റിന്റെ തിളക്കങ്കണ്ടോ…??”””

 

അവന്റെയാ ചോദ്യംകേട്ടുടൻ തലചെരിയ്ക്കണമെന്നും വെളുത്തകൈയിലിഴുകി കിടക്കുന്നയാ ബ്രെയ്സ്ലെറ്റിനെ നോക്കണമെന്നുമൊക്കെയാഗ്രഹം തോന്നിയെങ്കിലും അവന്മാരു വല്ലതുംകരുതിയാലോന്നുള്ള ചിന്തയിൽ നോക്കാൻതുനിഞ്ഞില്ല…

 

“”…ശെരിയാ..! നമുക്കു പണയംവെയ്ക്കാൻ ചോയ്ച്ചാലോ..??”””_ നിതിൻ പറഞ്ഞതിനുള്ള മറുപടി പ്രണവിൽനിന്നുംവന്നപ്പോൾ, ഇവനീയൊറ്റ ചിന്തയേയുള്ളോ എന്നായിരുന്നെന്റെ മനസ്സിൽ…..!

 

“”…അഭിയേ… മോനേ… നീയതൊന്നു നോക്കിയേഡാ… എന്നാ രസവാഡാ കാണാൻ…!!”””_ റിയാസുകൂടിയതിനു പിൻതാങ്ങിയപ്പോൾ, മനസ്സില്ലാമനസ്സോടെ ഞാനുമങ്ങോട്ടേയ്ക്കുനോക്കി…,

 

ഇളംചുവപ്പു നിറത്തിലുള്ള ഷിഫോൺസാരിയും അതിനുമാച്ചിങ്ങായ ബ്ലൗസ്സുംധരിച്ചിരുന്ന അവൾടെയിടതുകൈയിൽ മുത്തമിട്ടുകിടന്ന കുഞ്ഞിമുത്തുകൾപിടിപ്പിച്ചയാ ബ്രെയ്സ്ലെറ്റിന്റെ തിളക്കമെന്റെ കണ്ണുകളിൽവീണു പ്രതിഫലിച്ചു…..!

 

“”…ഹൊ..! ഇത്രേന്നേരമെന്തു ജാഡയാരുന്നു… ഇപ്പൊ വായുംപൊളിച്ചിരുന്നു നോക്കുന്നതുകണ്ടില്ലേ…??”””_ കിട്ടിയയവസരം പാഴാക്കാതെന്നപോലെ നിതിനെനിയ്ക്കിട്ടൊന്നു കൊട്ടി… അതിന്,

 

“”…കാണാൻഭംഗിയുള്ള സാധനംനോക്കുന്നതിനെനിയ്ക്കു ചമ്മേണ്ടകാര്യവില്ല… ഞാനിനീംനോക്കും…!!”””_ ചെറുതായൊന്നുചൂളിയെങ്കിലും അതുപുറമേ നടിയ്ക്കാതെ ഞാനുത്തരം കൊടുക്കുമ്പോൾ, “”…ബ്രെയ്സ്ലെറ്റിനെക്കാളും ഭംഗിയതിന്റെ ഉടയോനാ… അല്ലേഡാ റിയാസേ…??”””_ എന്നെന്നെ കേൾപ്പിയ്ക്കാന്നോണം പ്രണവുപറഞ്ഞു… അതുകേട്ടതും വീണ്ടുമെനിയ്ക്കു ദേഷ്യംവന്നു… തിരിഞ്ഞവനെ നാലുതെറി വിളിയ്ക്കാനെന്നയുദ്ദേശത്തോടെ നോക്കുമ്പോൾ, ഞങ്ങളെയാരേയും മൈൻഡ്ചെയ്യാതെ ലക്ഷ്മിമിസ്സ് വൈറ്റ്ബോർഡിൽ ക്ലിയർചെയ്യുന്ന അക്കൌണ്ടൻസി പ്രോബ്ലത്തിൽ കണ്ണുംനട്ടിരിയ്ക്കുവായിരുന്നു ജിജോ… ഉടനേ, പ്രണവിനെ തെറിവിളിയ്ക്കാനുള്ളയെന്റെ മനസ്സുമാറി… പകരം ഞാൻ ജിജോയെ തട്ടിവിളിച്ചു;

 

“”…അളിയാ… നീ വേണിമിസ്സിന്റെ ബ്രെയ്സ്ലെറ്റ് കണ്ടാർന്നോ…??”””_ എന്നയെന്റെയാ ചോദ്യത്തിന്,

 

“”…ഞാനൊരു മൈരുംകണ്ടില്ല…!!”””_ അതായിരുന്നവന്റെ മറുപടി….!

 

“”…എടാ നോക്കിയേ… അവരിപ്പോ പോകും… നോക്ക്…!!”””_ വീണ്ടും ഞാനവനെ തട്ടിവിളിച്ചുകൊണ്ടു പുറത്തേയ്ക്കു വിരൽചൂണ്ടിയപ്പോൾ,

 

“”…അവൾടെ ബ്രേസ്സ്യറെന്തിനാ ഞാങ്കാണുന്നെ…??”””_ ചോദിച്ചുകൊണ്ടവൻ മുന്നിലേയ്ക്കു നോക്കിയിരുന്നു…

 

“”…ബ്രേസ്സ്യറല്ലെഡാ മൈരേ ബ്രെയ്‌സ്ലെറ്റ്… നോക്ക്…!!”””

 

“”…എന്നതാണേലുമെനിയ്ക്കൊരു മൈരും കാണണ്ട…!!”””_ വാശിയോടെയാണവനതു പറഞ്ഞത്….!

 

“”…ഓ..! അങ്ങനെ..! എന്നാ നിന്നെയതു കാണിച്ചിട്ടുതന്നെ ബാക്കികാര്യം…!!”””_ അതുപറഞ്ഞു ഞാനവന്റെ കഴുത്തുപിടിച്ചു ജനലിന്റെനേരേ തിരിച്ചപ്പോൾ,

 

“”…എനിയ്ക്കു കാണണ്ടെന്നല്ലേ പറഞ്ഞത്…!!”””_എന്നുംപറഞ്ഞവൻ  പൂർവ്വാധികംശക്തിയോടെ തലവെട്ടിച്ചു… അതിനങ്ങോട്ടുമിങ്ങോട്ടും തല്ലുംപിടിയുമായി ഇടയ്ക്കൊന്നു തലചെരിച്ചു പുറത്തേയ്ക്കുനോക്കിയപ്പോൾ ജനലിനടുത്തായിനിന്നു ഞങ്ങളെ നോക്കിയമർത്തി ചിരിയ്ക്കുന്ന വേണിയെയാണു കണ്ടത്… കൊച്ചുപിള്ളേരെപ്പോലെ ക്ലാസ്സിലിരുന്നു തമ്മിലടികൂടിയതു പുള്ളിക്കാരികണ്ടെന്നു മനസ്സിലായതും ചൂളിയില്ലാതായെന്നുതന്നെ പറയാം…! …അയ്യേ… അവരിനിയെന്തു കരുതിക്കാണും..??_ സ്വയംചോദിച്ചതിനൊപ്പം ചമ്മലടങ്ങാതെ ഞാൻ വീണ്ടും ജനലിനുപുറത്തേയ്ക്കു നോക്കിയപ്പോഴും കക്ഷി ചിരിയടക്കിയിട്ടുണ്ടായിരുന്നില്ല… എന്നാൽ പെട്ടെന്ന്,

 

“”…അഭിജിത്ത്… ജിജോ… ബോത്ത്‌ ഓഫ് യു സ്റ്റാൻഡ്അപ്പ്…!!”””_ എന്നൊരൊച്ചയോടെ ക്ലാസ്സെടുത്തിരുന്ന ലക്ഷ്മിമിസ്സൊന്നു ചീറിയതും ഞങ്ങളിരുവരും ഞെട്ടിയെഴുന്നേറ്റുപോയി…..!

 

“”…എന്താ… എന്താ രണ്ടുപേരൂടവിടെ പരിപാടി..?? പുറത്തു നിങ്ങളെക്കാണാനാരേലും വന്നു നിയ്ക്കുന്നുണ്ടോ..??”””_ മിസ്സിന്റെ സ്വരമുയർന്നു… അതുകേട്ടതും ഞാനറിയാതെയൊന്നുകൂടി പുറത്തേയ്ക്കു നോക്കി… എന്നാലെന്റെ കണ്ണുകൾ പ്രതീക്ഷിച്ചിരുന്നയാൾ അപ്രത്യക്ഷമായിയെന്നത് നിരാശയുണർത്തുമ്പോൾതന്നെ ഞാൻ കണ്ടു, ഇളംകാറ്റിൽ ആടിയുലഞ്ഞു ജനലഴികളിലൂടകത്തേയ്ക്കു കടക്കാൻ വെമ്പൽകൊള്ളുന്നയാ ചുവന്ന സാരിത്തുമ്പിനെ… എന്നാലൊരു നൊടി വ്യത്യാസത്തിൽ ആ സാരിത്തുമ്പു പുറത്തേയ്ക്കു വലിയ്ക്കപ്പെടുകയും ചെയ്തു…..!

 

…ഈശ്വരാ..! അപ്പോൾ പോയില്ലേ…??_ നെഞ്ചുകാളിക്കൊണ്ടു ഞാൻനിന്നതും,

 

“”…എഴുന്നേൽപ്പിച്ചു നിർത്തീട്ടവനെന്തേലും മാറ്റമുണ്ടോന്നു നോക്കിയേ..?? കണ്ടില്ലേ, പിന്നേം പൊറത്തുനോക്കി നിയ്ക്കുന്നേ…!!”””_ ലക്ഷ്മിമിസ്സിന്റെ ശബ്ദമുച്ഛത്തിലായതും ഞാൻപെട്ടെന്നവർക്കു നേരേതിരിഞ്ഞു…

 

“”…എടോ താനൊക്കെ പഠിയ്ക്കാൻതന്നാണോ വരുന്നേ..?? ഒരക്ഷരം പഠിയ്‌ക്കേമില്ല, പഠിയ്ക്കാമ്മരുന്ന പിള്ളേരെയതിനു സമ്മതിയ്ക്കേമില്ല… കഷ്ടം…!!”””_ ക്ലാസ്സിലെമുഴുവൻ പിള്ളേരും നോക്കിയിരിയ്‌ക്കേയവരങ്ങനെ പറഞ്ഞപ്പോൾ തൊലിപൊളിഞ്ഞുപോയി… അതുപിള്ളേരു മുന്നിലുവെച്ചായതുകൊണ്ടാണോ..?? അതോ, ഇതെല്ലാം പുറത്തുനിന്നവരു കേൾക്കുന്നുണ്ടെന്ന ചിന്തയിലാണോ..?? അറിയില്ല…..!

 

ലെക്ഷ്മി പിന്നേയുമെന്തൊക്കെയോ പറഞ്ഞു… അതുകേട്ട് ക്ലാസ്സിലിരുന്ന പിള്ളേരൊക്കെ വാപൊത്തി ചിരിയ്ക്കുവേം ചെയ്തു… എന്നാൽ, മനസ്സുമുഴുവൻ ക്ലാസ്സിനുപുറത്തു ജനലിന്റെയോരത്തായി തളംകെട്ടി കിടക്കുവായിരുന്നതിനാൽ ഞാൻമാത്രമതൊന്നും കേട്ടില്ല…! “”…ഇത്രേക്കെ പറഞ്ഞിട്ടുമെന്തേലും കൂസലുണ്ടോന്നു നോക്കിയ്ക്കേ… എടോ.. തന്നെയൊക്കെപ്പോലല്ല… ബാക്കികുട്ടികളിവടെ പഠിയ്ക്കാനാവരുന്നേ… അതോണ്ടുവന്നിരുന്നവരെ ശല്യംചെയ്യരുത്… സൊ.. താല്പര്യമില്ലേൽ രണ്ടുപേരും ക്ലാസ്സീന്നിറങ്ങിയ്ക്കോ…!!”””_ കാർക്കശ്യസ്വരത്തിൽ മിസ്സുപറഞ്ഞു നിർത്തീതും ഞാനൊന്നുഞെട്ടി… എന്നാലതു ഗെറ്റൗട്ടടിച്ചതിലുള്ള പകപ്പായിരുന്നില്ല… പകരം, പുറത്തിറങ്ങിയാൽ ചെന്നുചാടിക്കൊടുക്കുന്നതു വേണിമിസ്സിന്റെ മുന്നിലാണെങ്കിൽ..?? അതോർക്കാൻകൂടി കഴിയില്ല….!

 

…ക്ലാസ്സുകഴിഞ്ഞെങ്കിലിവർക്കു സ്റ്റാഫ്റൂമിൽപോയിരുന്നൂടേ…?? എന്തിനായിവടെ കറങ്ങിത്തിരിയുന്നേ…?? ഇനി കൂട്ടുകാരിയെ കാത്തുനിൽക്കുവാണേൽ, അവരങ്ങുവരത്തില്ലേ..?? ഇവടിങ്ങനെ നിൽക്കണോ..??

 

“”…എടോ… തന്നോടുപറഞ്ഞതു കേട്ടില്ലേ… ക്ലാസ്സീന്നിറങ്ങിപ്പോവാൻ…!!”””_ ലക്ഷ്മിമിസ്സ് ശബ്ദംകടുപ്പിച്ചൊരിയ്ക്കൽകൂടി ആവർത്തിച്ചപ്പോൾ മറുപടിപറയാതെ തലകുനിച്ചു നിൽക്കുകമാത്രമാണ് ഞാൻചെയ്തത്… ക്ലാസ്സിൽനിന്നു പുറത്തിറങ്ങുവാണേൽ വേണിയുടെമുന്നിൽ നാണംകെടും, അതിനേക്കാൾനല്ലത് ക്ലാസ്സിൽനിന്നും നാണങ്കെടുന്നതാണെന്നു തോന്നി…..!

 

രണ്ടുപ്രാവശ്യമിറങ്ങിപ്പോകാൻ പറഞ്ഞിട്ടും നിന്നിടത്തുനിന്നും അനങ്ങാഞ്ഞതു കണ്ടിട്ടാവണം മറ്റുവഴിയില്ലാത്തപോലെ

ലെക്ഷ്മിമിസ്സിന്റെ മനസ്സുമാറീത്… അവരെന്നെയൊന്നു നോക്കിയശേഷം പറഞ്ഞു;

 

“”…പുറത്തുപോവാൻ വയ്യേൽ ബാക്കി കുട്ടികൾക്കു ശല്യമുണ്ടാക്കാതവിടങ്ങാനുമിരി…!!”””

_കേട്ടപാതി കേൾക്കാത്തപാതി ഞാൻ ബെഞ്ചിലേയ്ക്കിരുന്നതിനൊപ്പം ജനലിനുപിന്നിലാളുണ്ടോന്നൊന്നു തലചെരിച്ചുനോക്കി… എന്നാലാരെയും കണ്ടില്ല… ഇനി പോയ്‌ക്കാണുവോ…??

 

…നോക്കീതുമതി… ഇനീം പുറത്തുനോക്കിയിരുന്നവൾടെ വായീന്നുകേട്ടു നാണങ്കെടണ്ടെന്നമട്ടിൽ മുന്നിലേയ്ക്കു നോക്കുമ്പോഴാണ് ലക്ഷ്മിമിസ്സിന്റെ ശബ്ദംവീണ്ടും കേട്ടത്,

 

“”…ആഹ്..! താനെന്തിനായിവിടെ നിയ്ക്കുന്നേ…?? താൻ പൊറത്തിറങ്ങാൻ പോയതല്ലേ… പൊയ്ക്കോ…!!”””_അപ്പോഴാണ്, ഗെറ്റ്ഔട്ടടിച്ച സന്തോഷത്തിൽ ചാടി പുറത്തേയ്ക്കിറങ്ങിയ ജിജോ എന്നെതിരിച്ചിരുത്തീതു കണ്ടതും വാതിൽക്കൽ വന്നു നോക്കീത്… അതുകണ്ടിട്ടായിരുന്നു മിസ്സിന്റെയാ ഡയലോഗ്… സത്യത്തിൽ, അവനെപ്പോൾ, ഏതുവഴിയിറങ്ങി പോയെന്നുപോലും ഞാൻ കണ്ടിരുന്നില്ല……!

 

മിസ്സിന്റെയാ ഡയലോഗുകേട്ടതും വാതിൽക്കൽനിന്നുംമറഞ്ഞ ജിജോ ജനലിനടുത്തായി പ്രത്യക്ഷപ്പെടുന്നതുകണ്ടതും ഡെസ്കിനുമേലിരുന്ന ബാഗുതുറന്ന്, ബുക്കെടുക്കാനെന്ന വ്യാജേന ഞാൻ തലയൊളിപ്പിച്ചു……!

 

“”…അവന്റമ്മേട ബ്രെയ്സ്ലെറ്റ്..! നീ പൊറത്തിറങ്ങടാ തായോളീ…!!”””_ അമർത്തിപ്പിടിച്ചുള്ള ജിജോയുടെ ഭീഷണികേട്ടതുമെനിയ്ക്കു ചിരിപൊട്ടി… എന്നാൽ,

 

“”…മിസ്സേ… ദേ ജിജോനിന്നു ഞങ്ങളെ തെറിവിളിയ്ക്കുന്നു…!!”””_ എന്നു നിതിൻ വിളിച്ചുപറയേണ്ട താമസം മാത്രമേയുണ്ടായിരുന്നുള്ളൂ പുള്ളിയ്ക്കോടി ഒളിയ്ക്കാൻ…..!

 

അതിൽപിന്നെയുള്ളോരോ ക്ലാസ്സുകളിലും ഞാൻ വേണിമിസ്സിനെ ശ്രെദ്ധിയ്ക്കാനായി തുടങ്ങി… എന്നാലെന്നെ കാണുമ്പോഴുള്ളയവരുടെ പൂത്തുലഞ്ഞഭാവമെന്തെന്ന് മനസ്സിലാകാത്തതിനാൽ പുഞ്ചിരിയ്ക്കൊന്നും മറുപടികൊടുക്കാതെ ഞാൻ നടന്നകലുകയായിരുന്നു… കാണാൻസുന്ദരിയായ പെണ്ണിനോടു തോന്നുന്നയിഷ്ടമൊക്കെ മനസ്സിലുണ്ടെന്നാലും, പോയി പ്രണയംതുറന്നുപറയാനുള്ള ധൈര്യമൊന്നുമെനിയ്ക്കില്ലായിരുന്നു… അവരു നോക്കുന്നും ചിരിയ്ക്കുന്നുമൊക്കെയുണ്ടെങ്കിലും അതു പ്രണയമാണെന്നു കരുതുന്നതെങ്ങനെ..?? ഇനിയവർക്കെല്ലാമൊരു കളിതമാശയാണെങ്കിൽ ഇതിൽക്കൂടുതൽ നാറാനും മറ്റൊന്നും വേണ്ട… അവരുടെ മനസ്സിലങ്ങനെയൊരു ചിന്തയുണ്ടെന്നേ തോന്നാത്തതിനാൽ എനിയ്ക്കെന്തിനാ അങ്ങനൊരു ചിന്ത…??

അതുകൊണ്ടിപ്പോളത്തെ പോലെ കൊത്തിപ്പെറുക്കി മുന്നോട്ടുപോയാൽമതീന്നു ഞാനുമങ്ങുതീരുമാനിച്ചു……!

 

അങ്ങനെയിരിയ്ക്കെയാണ് മോഡൽ എക്സാം നടക്കുന്നത്, കോപ്പിയടിയ്ക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടും പഠിച്ചെഴുതാനുള്ള ബുദ്ധിയില്ലാത്തതിനാലും ലാങ്വേജിനൊഴികെ എല്ലാ സബ്ജെക്ടിനും ഞാൻപൊട്ടി… എന്നാൽ കഷ്ടമെന്തെന്നുവെച്ചാൽ,

വേണിമിസ്സിനെ ഇമ്പ്രെസ്സ് ചെയ്യിയ്ക്കാനായി അവരുടെ സബ്ജെക്ടായ സ്റ്റാറ്റിസ്റ്റിക്സ് പഠിയ്ക്കാനായിരുന്നു ഞാനേറ്റവും കൂടുതൽ സമയംമെനക്കെടുത്തിയത്… റിസൾട്ടുവന്നപ്പോൾ, പൊട്ടിയെന്നുമാത്രമല്ല… അതേവിഷയത്തിനു ക്ലാസ്സിലേറ്റവുംകുറവു മാർക്കുമെനിയ്ക്ക്… അതുപോലന്നു ക്ലാസ്സിലേറ്റവുംകൂടുതൽ പിള്ളേരു തോറ്റതും സ്റ്റാറ്റിനായിരുന്നുകേട്ടോ…..!

 

“”…സത്യമ്പറേഡാ… എന്താ നിന്റുദ്ദേശം…!!”””_ തോറ്റവിഷമത്തിൽ അവരെയെങ്ങനെ ഫേസ്ചെയ്യൂന്നോർത്തു  ക്ലാസ്സിലിരിയ്ക്കുമ്പോഴാണ് ജിജോയുടെയാ ചോദ്യം… ചോദ്യമെന്നോടായിരുന്നേലും, അതിനു ഞങ്ങളെല്ലാരുമൊരുപോലവനെ നോക്കി…

 

“”…സത്യമ്പറ… ഏറ്റവുങ്കുറച്ചു മാർക്കുമേടിച്ചാൽ വേണി നിനക്കു സ്പെഷ്യൽട്യൂഷനെടുക്കാന്ന് പറഞ്ഞിട്ടുണ്ടോ…??”””_ വീണ്ടുമവൻ ചോദ്യമിട്ടപ്പോൾ,

 

“”…അതെന്താ നീയങ്ങനെ ചോദിച്ചേ…??”””_ എന്നുചോദിച്ചുകൊണ്ട് പ്രണവിടയ്ക്കു കയറുകേംചെയ്തു…..!

 

“”…പിന്നെ… നമ്മളൊന്നിച്ചിരുന്ന് പഠിച്ചിട്ട് നമുക്കെല്ലാർക്കും ഏകദേശമൊരേ മാർക്കും… ഇവനുകുറവുമെന്നൊക്കെ പറഞ്ഞാൽ, ഇതിലെന്തോ കള്ളത്തരമുണ്ട്…!!”””

 

“”…എന്ത് കള്ളത്തരം..??”””_ ഇത്തവണ നിതിന്റെ വകയായിരുന്നുചോദ്യം….!

 

“”…മാർക്കും കുറച്ചുമേടിച്ചിട്ടവരു സ്പെഷ്യൽട്യൂഷനെടുക്കുവാണേൽ അവരെ ട്യൂൺചെയ്യാനാവുമിവന്റെ പ്ലാൻ…!!””””_ പറഞ്ഞുനിർത്തീതുമവനെന്റെ കഴുത്തിനു കുത്തിപ്പിടിച്ചു…. എന്നിട്ട്,

 

“”…ദേ… കൂടെനടന്നിട്ടു ഞങ്ങളെ ചതിയ്ക്കാൻ നോക്കിയാൽ കൊന്നുകളേം പന്നീ…!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോൾ, എനിയ്ക്കതിനൊക്കെയെന്തു മറുപടിപറയണമെന്നുപോലും അറിവുണ്ടായിരുന്നില്ല…. അതേസമയംതന്നെ വേണിമിസ്സ് ക്ലാസ്സിലേയ്ക്കു കയറിവന്നതിനാൽ അവന്മാരു ജിജോയെപിടിച്ചുമാറ്റി… അല്ലായിരുന്നേൽ എക്സാമിനു മാർക്കുകുറഞ്ഞകാരണത്തിന് അവനെന്നെ കൊന്നേനെ……!

 

വേണിമിസ്സുവന്നുടൻ പറഞ്ഞത്, തോറ്റവരെഴുന്നേൽക്കാനാണ്… നാലു പിള്ളേരൊഴികെ ബാക്കിയെല്ലാം എഴുന്നേറ്റതുകണ്ടതും പുള്ളിക്കാരിയുടെ കണ്ണുനിറഞ്ഞു… ദേഷ്യവുംസങ്കടവും സഹിയ്ക്കാതെ,

 

“”…നാളെ വരുമ്പോൾ ക്വസ്റ്റ്യൻപേപ്പറു മുഴുവൻ പത്തുപ്രാവശ്യം ആൻസറുചെയ്തിട്ടു വന്നോണം… ഇനിയതിനുപറ്റില്ലേൽ ഒറ്റൊരെണ്ണമെന്റെ ക്ലാസ്സിലിരിയ്ക്കത്തില്ല…!!”””_ എന്നൊരാക്രോശമായിരുന്നു വേണിയിൽനിന്നും പുറത്തുവന്നത്… മാത്രവുമല്ല, പറഞ്ഞുതീർന്നതും കൂടെക്കൊണ്ടുവന്ന പുസ്തകവുംകൈയിലെടുത്തു ക്ലാസ്സിൽനിന്നുമിറങ്ങി പോകുകയും ചെയ്തു… അപ്പോൾ ജിജോ പ്രണവിന്റെ മുഖത്തേയ്ക്കുനോക്കി,

 

“”…ഇതു മിണ്ടാപ്പൂച്ചയെന്നാരാടാ പറഞ്ഞേ…?? മൊത്തമഭിനയമാണ്… കണ്ടില്ലേ കിടന്നുചാടീത്…!!”””_ അവനങ്ങനെ പറഞ്ഞതുകേട്ടെങ്കിലും ഞങ്ങളാരും മറുപടിപറയാൻ പോയില്ല… അപ്പോഴേയ്ക്കും കക്ഷി തുടർന്നു,

 

“”…അല്ലേത്തന്നിവളു കിടന്നുചാടാൻ പഠിപ്പിച്ചാലല്ലേ പിള്ളേരുജയിയ്ക്കൂ… ഒരുത്തൻ ക്ലാസ്സിലുവന്നില്ലേലുടനേ അവൾക്കു തലവേദന… ഇനിവന്നാലോ അവനേംനോക്കി വെള്ളമിറക്കിനടക്കും… എന്നിട്ടു പരീക്ഷയ്ക്കുതോറ്റാൽ ഞങ്ങളു കിടന്നിമ്പോസിഷനെഴുതണം… ഇതൊക്കെവിടുത്തെ ന്യായവാ..??”””_ അവൻ സ്വയമിരുന്നു പിറുപിറുത്തതാണെങ്കിലും അതെനിയ്ക്കു നന്നായൊന്നുകൊണ്ടു……!

 

“”…എന്റെ പൊന്നെടാവേ… ഈ മൈരൻ നിന്നെയിളക്കാനായ് ഓരോന്നുപറയുന്നതാ… നീയതുകേട്ടു ടെൻഷനാവാതെ… അവരു നല്ലന്തസ്സായ്ട്ടു പഠിപ്പിച്ചിട്ടുമെല്ലാം തോറ്റതിന്റെ സങ്കടത്തിലാ ഇമ്പോസിഷനടിച്ചു തന്നേ…!!”””_ എന്റവസ്ഥകണ്ടതും എന്നെ സമാധാനിപ്പിയ്ക്കാനെന്നോണം റിയാസുപറഞ്ഞു……!

 

“”…അതേ… അല്ലേൽ ബികോം ബിയിലും വേണിമിസ്സാണല്ലോ പഠിപ്പിയ്ക്കുന്നേ… അവരെല്ലാം ജയിച്ചല്ലോ… അപ്പോളിവടുള്ളവരു തോറ്റതിനു മിസ്സെന്തു പിഴച്ചു…?? ഈ മൈരൻ വെളിവില്ലാതോരോന്നൊക്കെ വിളിച്ചു പറയുന്നതുകേട്ട് നീ സീനാക്കാതെടാ…!!”””_ എന്നു നിതിന്റെ സപ്പോർട്ടുകൂടിവന്നപ്പോൾ ഞാൻ ജിജോയെയൊന്നു പാളിനോക്കി… മൈരൻ ഡെസ്കിനു പുറത്തു തലയമർത്തിക്കിടന്നു പൂരചിരിയും…!

 

അന്നേരമവനെ കടിച്ചുകീറാനുള്ള ദേഷ്യമുണ്ടായെങ്കിലും ഉള്ളിന്റെയുള്ളിലെവിടെയോ അവൻ പറഞ്ഞതിലും കാര്യമുണ്ടാകുമോയെന്ന ചിന്തയെന്നെ വല്ലാതലട്ടുകയായിരുന്നു… ആ പീരീഡെങ്ങനെയൊക്കെയോ തീർത്തെന്നുവരുത്തി ഞാൻ ജിജോയേംകൊണ്ടു സ്റ്റാഫ്റൂമിലേയ്ക്കു നടന്നു… മിസ്സിനെയൊന്നു കാണണം.., പറ്റിയാലൊന്നു ക്ഷമ ചോദിയ്ക്കണം ഇതായിരുന്നെന്റെ മനസ്സിലെങ്കിൽ ഇമ്പോസിഷനിലെന്തെങ്കിലും ഇളവുകിട്ടോയെന്നായിരുന്നു ചെങ്ങായീടെ മനസ്സിലിരുപ്പ്‌……! ഇന്റർവെൽ സമയമല്ലാത്തതിനാൽ സ്റ്റാഫ്റൂമിൽ ലക്ഷ്മിമിസ്സല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല…, ലക്ഷ്മിയെകണ്ടതും ഞങ്ങളകത്തേയ്ക്കു കയറാൻ നിൽക്കാതെ തിരിച്ചു ക്ലാസ്സിലേയ്ക്കുപോകാൻ തുടങ്ങിയെങ്കിലും ലക്ഷ്മി ഞങ്ങളെ പൊക്കി…,

 

“”…അതേ.. ഇങ്ങു പോര്… ഞാൻകണ്ടു…!!”””_ എന്നും പറഞ്ഞുകൊണ്ടവര് ഞങ്ങളെ കൈകാട്ടി വിളിച്ചപ്പോൾ മറ്റു മാർഗ്ഗമില്ലാതെ ഞങ്ങളകത്തേയ്ക്കുചെന്നു…..!

 

“”…മ്മ്മ്…?? എന്താ കാര്യം…?? റിസൾട്ടൊക്കെ വന്നിട്ടെങ്ങനുണ്ട്…??”””

 

“”…കുഴപ്പമില്ല…!!”””_ ഒഴിവാക്കി വിടാനായി ഞാൻ താല്പര്യമില്ലാതെയാണ് മറുപടിപറഞ്ഞത്……!

 

“”…ആർക്ക് കുഴപ്പമില്ലെന്ന്…??”””

 

“”…ആർക്കുമൊരു കുഴപ്പോമില്ലെന്ന്…!!”””_ പറഞ്ഞുകൊണ്ടു ജിജോ തിരിച്ചുപോകാനൊരുങ്ങീതും ഞാനവനെ പിടിച്ചുനിർത്തിക്കൊണ്ട് ലക്ഷ്മിയോടുചോദിച്ചു…,

 

“”…മിസ്സേ… വേണി മിസ്സ്‌…??”””

 

“”…ഓഹ്…! വേണിയെ കാണാൻ വന്നതാണോ…?? എന്താ കാര്യം..??”””_ ആക്കിയ മട്ടിലുള്ളവരുടെ ചോദ്യം കേട്ടപ്പോൾ ചൊറിഞ്ഞുവന്നെങ്കിലും,

 

“”…അതുപിന്നെ മിസ്സു കരഞ്ഞിട്ടാ ക്ലാസ്സീന്നിറങ്ങി പോന്നതേ… അപ്പോളൊന്നു വന്നുകണ്ടു സോറി പറയാന്നു വെച്ചു…!!”””

 

“”…ഓഹ്…! അതാണോകാര്യം..?? അതൊന്നുംനിങ്ങളു കാര്യമാക്കണ്ട… അവളങ്ങനെയാ… അത്രേംപേരു ഫെയ്ലായപ്പോൾ സങ്കടംവന്നതാ… ഇവിടെവന്നിരുന്നും കുറേനേരംകരഞ്ഞു… പിന്നെ ഞാനാ ക്ലാസ്സിലേയ്ക്കു പറഞ്ഞുവിട്ടത്… മ്മ്മ്…! നിങ്ങളു ക്ലാസ്സിലേയ്ക്കു പൊക്കോ… അവള് വരുമ്പോൾ ഞാൻപറഞ്ഞേക്കാം…!!”””_ അവരൊരു ചിരിയോടെ പറഞ്ഞു നിർത്തി….! “”…ശെരി…! വാടാ…!!”””_ മിസ്സിനോടു തലകുലുക്കി യാത്രയുംപറഞ്ഞു ജിജോയേയുംകൂട്ടി തിരിച്ചു പോരാനൊരുങ്ങീപ്പോളാണ്,

 

“”…അതേ… അപ്പൊ വേണി കരഞ്ഞാലൊക്കെ ഫീലാവുമല്ലേ…??”””_ എന്നു ലക്ഷമീടെ വകയൊരാക്കിയചോദ്യം… അതിന്,

 

“”…അതെന്താ മിസ്സങ്ങനെ ചോദിച്ചത്…??”””_ എന്നുഞാൻ തിരിച്ചുചോദിച്ചെങ്കിലും,

 

“”…ഏയ്‌… ഒന്നൂല്ല… വിട്ടോ.. വിട്ടോ..!!”””_ എന്നൊരു മറുപടിയായിരുന്നു ലഭിച്ചത്… അതെനിയ്ക്കത്ര ബോധിച്ചില്ലെങ്കിലും പിന്നെയവിടെ കൂടുതൽനിന്നു ചീയാതെ ഞങ്ങളു ക്ലാസ്സിലേയ്ക്കുതിരിച്ചു……!

 

“”…എന്നാലുമവരെന്താടാ ഒരർത്ഥംവെച്ചു സംസാരിച്ചേ..?? ഒരുമാതിരിയാക്കുന്നപോലെ…!!”””_ ക്ലാസ്സിലേയ്ക്കു നടക്കുന്നതിനിടയിൽ ഞാനവനോടു ചോദിച്ചു,

 

“”…ഇനി നിങ്ങളു തമ്മിലിഷ്ടത്തിലാണെന്ന് അവൾക്കും മനസ്സിലായ്ട്ടുണ്ടാവോ..?? ഒന്നൂല്ലേലുമെപ്പോളും വേണിമിസ്സിനൊപ്പമല്ലേ നടപ്പ്… അപ്പോളുറപ്പായും ഡൌട്ടുണ്ടാവും..!!”””

 

“”…തമ്മിലിഷ്ടമാണെന്നോ..?? ആർക്ക്..?? വെറുതെ അനാവശ്യമ്പറഞ്ഞുണ്ടാക്കല്ലേ മൈരേ…!!”””

 

“”…നിനക്കൊക്കെ കാണിയ്ക്കുന്നതിനൊരു കുഴപ്പോമില്ല… നമ്മളു പറഞ്ഞാ കുറ്റം… ഓ.. ഇനി നമ്മളായ്ട്ടൊന്നും പറയുന്നില്ലേ…!!”””_ അങ്ങനെപറഞ്ഞവൻ ക്ലാസ്സിലേയ്ക്കുകയറിയപ്പോൾ ഞാനും പിന്നാലെകൂടി…!

 

അന്നത്തെദിവസം പിന്നെയുംപലപ്രാവശ്യം ഞാൻ വേണിമിസ്സിനെ കാണാൻശ്രെമിച്ചെങ്കിലും ക്ലാസ്സുള്ളതിനാൽ കക്ഷിയെ കാണാൻകിട്ടിയില്ല… കോളേജുവിട്ടപ്പോളാണെങ്കിൽ കാത്തുനിന്ന ഞങ്ങളെ മൈൻഡുകൂടിചെയ്യാതെ മിസ്സു പോവുകയുംചെയ്തു… സത്യത്തലതെന്നെ കുറച്ചൊന്നുമല്ല വിഷമത്തിലാക്കിയത്… ഒന്നു വിളിയ്ക്കാനായി ഫോൺനമ്പർപോലും കൈയിലില്ലാത്തതിനാൽ വേണിയെ കണ്ടൊന്നുസംസാരിയ്ക്കാൻ പിറ്റേദിവസം കോളേജിലെത്തുന്നതുവരെ കാക്കണമല്ലോയെന്നതും ടെൻഷനിലാഴ്ത്തി… വൈകുന്നേരം കോളേജുവിട്ടുപോയപ്പോൾ തിരിഞ്ഞുപോലും നോക്കാതിരുന്നവൾ നാളെ ചെല്ലുമ്പോൾ മിണ്ടുമെന്നതിലെന്താ ഉറപ്പ്…??

 

അതുംചിന്തിച്ചുകിടന്ന ഞാനെപ്പോഴാണുറങ്ങിയതെന്ന് ഓർമ്മയില്ല… പിറ്റേന്നുരാവിലെ ജിജോ തട്ടിവിളിച്ചപ്പോളാണ് പിന്നീടു ബോധം വരുന്നതു തന്നെ…,

 

…ഈശ്വരാ… ഇന്നു വേണിമിസ്സിനോടുപോയി സോറിപറയണോലോ…!!

 

  വേണിമിസ്സ്‌  Part 3

Leave a Reply

Your email address will not be published. Required fields are marked *