ജാനി 4

ജാനി 4
Jani Part 4 

Related Stories

 ജാനി – 1

 ജാനി – 2

 ജാനി – 3

 ജാനി – 4

“നീ പേടിക്കണ്ട ജാനി ഇത് ഞാൻ നോക്കികൊള്ളാം “ഇത്രയും പറഞ്ഞു ജോയും ജൈസനു നേരെ നടന്നു എന്നാൽ അടുത്ത നിമിഷം കിരൺ ജൈസനെ ശക്തമായി പിടിച്ചു നിർത്തി

കിരൺ :വേണ്ട അളിയാ നമുക്ക് എല്ലാം പറഞ്ഞു തീർക്കാം

ജൈസൺ :ഇനി പറയാൻ ഒന്നുമില്ല അവന്റെ കഴപ്പ് ഞാൻ ഇന്നത്തോടെ തീർത്തുകൊടുക്കാം

ജോ :നീ മാറി നിൽക്ക് കിരണേ അവൻ എന്ത് ഉണ്ടാക്കും എന്ന് കാണട്ടെ

കിരൺ :നീ കൂടി ഇങ്ങനെ തുടങ്ങിയാൽ എങ്ങനെയാ ജോ ദയവ് ചെയ്തു ഒന്ന് ക്ഷമിക്ക് നിങ്ങൾ ഇങ്ങനെ തമ്മിൽ തല്ലിയാൽ അതിന്റെ നാണക്കേട് നമ്മുടെ ഡെവിൾസ് ഗാങ്ങിനാ

ജോ :ആ ബോധം എനിക്കുമാത്രം ഉണ്ടായാൽ പോര

കിരൺ :നമുക്ക് എല്ലാം ശെരിയാക്കാം തല്ക്കാലം നീ ഇവിടെ നിന്നോന്ന് പോ

കിരണിന്റെ വാക്കുകൾ കേട്ട ജോ ജെയ്സനെ ഒന്ന് തുറിച്ചുനോക്കിയ ശേഷം ജാനിയുമായി പുറത്തേക്കിറങ്ങി

ജോ :നിനക്ക് എന്തെങ്കിലും പറ്റിയോ ജാനി

ജാനി :ഇല്ല ജോ എനിക്കൊന്നുമില്ല

ജോ :നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം തീർന്നെന്നാ ഞാൻ കരുതിയത്

ജാനി :ഞാനും അങ്ങനെ തന്നെയാ കരുതിയത് പക്ഷേ ജെയ്സൺ അവൻ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്

ജോ :അവനു മുഴുത്ത വട്ടാ മൈ..

ജാനി :ഞാൻ കാരണം നിങ്ങൾ തമ്മിൽ വഴക്കായല്ലേ സോറി ജോ

ജോ :അത് നീ കാര്യമാക്കണ്ട ഞങ്ങൾ തമ്മിൽ പണ്ടും വഴക്കിടാറുണ്ടായിരുന്നു ഇത് അധിക നേരമൊന്നും നിലനിൽക്കില്ല

ജാനി :ഞാൻ ഇവിടെ പഠിക്കുന്നതാണ് ജൈസന്റെ പ്രശ്നമെങ്കിൽ ഞാൻ മാറി പോയേക്കാം അതിന്റ പേരിൽ ഇനി പ്രശ്നങ്ങൾ ഒന്നും വേണ്ട

ജോ :അതിന്റ ഒരാവശ്യവുമില്ല ജാനി ഇനി ഒരു പ്രശ്നവും ഉണ്ടാകാതെ ഞാൻ നോക്കികൊള്ളാം ഞാൻ എപ്പോഴും നിന്റെ കൂടെ തന്നെ ഉണ്ടാകും

ഇത്രയും പറഞ്ഞു ജോ ജാനിയുടെ തലയിൽ പതിയെ തലോടി

ജോ :എന്നാൽ ശെരി ജാനി നീ ക്ലാസ്സിലേക്ക് പൊക്കോ എനിക്കും ക്ലാസിനു സമയമായി

ഇതേ സമയം ജെയ്സനും കിരണും

കിരൺ :നിനക്ക് എന്തിന്റെ കേടാടാ ജൈസാ ജോയുടെ ദേഹത്ത് കൈവെക്കാൻ നിനക്ക് എങ്ങനെ തോന്നി

ജൈസൺ :സത്യത്തിൽ നിനക്കിട്ടായിരുന്നു ആദ്യം രണ്ട് പൊട്ടിക്കേണ്ടത് അവനും അവന്റ മൈരിലെ ഐഡിയയും അവളുടെ മുൻപിൽ എന്റെ ഉള്ള വില കൂടി പോയി

കിരൺ :നീ ഒന്ന് ക്ഷമിക്കളിയാ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഞാൻ കരുതിയോ എന്തായാലും നീ ആ ജാനിയെ അങ്ങ് മറന്നുകള ഇന്ന്‌ കൊണ്ട് ഒരു കാര്യം ഉറപ്പായി ജോക്കും അവളോട് പ്രേമമാണ് അല്ലെങ്കിൽ അവൻ നിന്നോട് വഴക്കിനു വരുമായിരുന്നോ

ജെയ്സൺ :ഇനി എന്തൊക്കെ സംഭവിച്ചാലും ഞാൻ ജാനിയെ മറക്കുന്ന പ്രശ്നമില്ല നീ നോക്കിക്കോ എനിക്ക് തന്നെ അവളെ കിട്ടും

ഇത്രയും പറഞ്ഞു ജെയ്സൺ മുൻപോട്ടു നടന്നു. അന്ന് മുഴുവനും കോളേജിലെ സംസാരവിഷയം ജോയും ജെയ്സനും തമ്മിലുള്ള വഴക്കായിരുന്നു അതുവരെയും ജാനിയോട് മിണ്ടുക പോലും ചെയ്യാത്ത പല കുട്ടികളും അവളോട്‌ അതിനെ പറ്റി അനേഷിക്കാൻ ചെന്നു ഇതെല്ലാം കൊണ്ട് തന്നെ ജാനി അന്ന് വളരെ അസ്വസ്ഥയായിരുന്നു അതിനാൽ തന്നെ അവൾ അന്ന് കൂടുതൽ നേരം പൂളിൽ ചിലവഴിച്ചു കോളേജ് ടൈമിനു ശേഷവും അവൾ പ്രാക്ടീസ് തുടർന്നു ജൈസനോടുള്ള എല്ലാ ദേഷ്യവും അവൾ സ്വിമ്മിങ്ങിലൂടെ തീർത്തു എന്നാൽ അവൾ ഒട്ടും പ്രതീക്ഷിക്കാതെ സ്വിമ്മിങ് ഏരിയയിലേക്ക് ജെയ്സൺ കടന്നു വന്നു ഇത് കണ്ട ജാനി വേഗം തന്നെ പൂളിൽ നിന്ന് പുറത്തേക്കിറങ്ങി

ജെയ്സൺ :എനിക്ക് നിന്നോട് സംസാരിക്കണം

എന്നാൽ ജാനി ജെയ്സനെ മൈൻഡ് ചെയ്യാതെ ഡ്രസ്സിങ് റൂമിനടുത്തേക്ക് നടന്നു

കലിയിളകിയ ജൈസൺ വേഗം തന്നെ ജാനിയെ ഡ്രസിങ് റൂമിലേക്ക്‌ വലിച്ചു കയറ്റിയ ശേഷം വാതിൽ കുറ്റിയിട്ടു

ജാനി :എന്താടാ പട്ടി ഈ കാണിക്കുന്നെ ഞാൻ ഇപ്പോൾ നിലവിളിക്കും

അടുത്ത നിമിഷം ജെയ്സൺ ജാനിയുടെ കൈകളിൽ പിടിച്ചു അവളെ അനങ്ങാൻ പറ്റാത്ത വിധം മതിലോട് ചേർത്തു നിർത്തി ശേഷം പതിയെ തന്റെ മുഖം അവൾക്കരികിലേക്ക് കൊണ്ട് പോയി അവർ തമ്മിലുള്ള അകലം കുറച്ചു

ജെയ്സൺ :നീ നിലവിളിക്ക് ആര് വരുമെന്ന് കാണാമല്ലോ

ജാനി :ജൈസാ പ്ലീസ് വേണ്ട എന്നാൽ ജെയ്സൺ തന്റെ ചുണ്ടുകൾ പതിയെ ജാനിയുടെ ചുണ്ടുകൾക്കരികിലേക്ക് കൊണ്ട് പോയി ഇത് കൂടിആയതോടെ ജാനി കരയുവാൻ തുടങ്ങി

“വേണ്ട ജൈസാ പ്ലീസ് ഞാൻ ഇവിടുന്നു പോയികൊള്ളാം ഇനി ഒരിക്കലും ഈ കോളേജിലേക്ക് വരില്ല എന്നെ വിട്ടേക്ക് ജൈസാ ഒന്നും ചെയ്യല്ലേ ”

ജാനിയുടെ കരച്ചിൽ കൂടുതൽ ഉച്ചത്തിലായി ജെയ്സൺ വേഗം തന്നെ ജാനിയെ വിട്ടുമാറി നിന്നു ശേഷം പതിയെ അവളുടെ കണ്ണുനീർ തുടക്കാൻ തുടങ്ങി

ജെയ്സൺ :നിന്നെ എന്തെങ്കിലും ചെയ്യണമായിരുന്നെങ്കിൽ നിന്നെ എന്റെ വീട്ടിൽ കൊണ്ട്പോയ ആ രാത്രി തന്നെ ഞാൻ ചെയ്തേനെ മനസ്സിലായോ നീ ഡ്രസ്സ്‌ മാറിയിട്ട് പുറത്തേക്ക് വാ എനിക്ക് നിന്നോട് സംസാരിക്കണം അത്ര ഉള്ളു

ഇത്രയും പറഞ്ഞു ജൈസൺ അവിടെ നിന്ന് പുറത്തേക്കിറങ്ങി അല്പനേരത്തിനുള്ളിൽ ഡ്രസ്സ്‌ മാറ്റിയ ശേഷം ജാനി ജെയ്സനരികിലേക്ക് പേടിയോട് കൂടി ചെന്നു

ജാനി :എന്താ പറയാനുള്ളത്

ജെയ്സൺ :നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഞാൻ നിന്നെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞില്ലേ

ജാനി :എനിക്ക് പേടിയൊന്നുമില്ല ഞാൻ എന്തിനാ നിന്നെ പേടിക്കുന്നത്

ജെയ്സൺ :അങ്ങനെയാകണം ആ ലാൻഡ്രിയെയാണ് എനിക്കിഷ്ടം

ജാനി :എന്താ പറയാനുള്ളത് എനിക്ക് വീട്ടിൽ പോകണം

ജൈസൺ :ഇന്ന്‌ നടന്നതിനെല്ലാം സോറി ഞാൻ ഒന്നും വേണമെന്ന് വെച്ച് ചെയ്തതല്ല ഒരു അബദ്ധം പറ്റിയതാണ്

ജാനി :എന്നെ ആക്രമിക്കാൻ ആളെ വിടുന്നതാണോ അബദ്ധം

ജെയ്സൺ :അക്രമിക്കാനൊന്നുമല്ല ലാൻഡ്രി ഞാൻ വെറുതെ ഒന്ന് പേടിപ്പിക്കാനെ പറഞ്ഞുള്ളൂ

ജാനി :പേടിപ്പിക്കാനോ എന്തിന്

ജെയ്സൺ :അത് പിന്നെ നീ എന്നെ ഫ്രണ്ട് ആക്കില്ല എന്നല്ലേ പറഞ്ഞത് അത്കൊണ്ട് നിന്നെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ പ്ലാനാ

ജാനി :എന്നെ ഇമ്പ്രെസ്സ് ചെയ്യാനോ

ജൈസൺ :അത് പിന്നെ അവൻമാർ നിന്നെ വിരട്ടുമ്പോൾ ഞാൻ നിന്നെ രക്ഷിക്കുന്നു അതോടെ നമ്മൾ ഫ്രിണ്ട്സ് ആകുന്നു അതായിരുന്നു പ്ലാൻ പക്ഷെ എല്ലാം ആ ജോ കാരണം ചീറ്റിപോയി

ജാനി :അയ്യേ നിനക്കാരാ ഈ തോട്ടി ഐഡിയയോക്കെ പറഞ്ഞു തരുന്നത്

ജെയ്സൺ :എല്ലാം ആ കിരണിന്റെ ബുദ്ധിയാ ദ്രോഹി ഞാൻ അറിഞ്ഞു കൊണ്ട് ചെയ്തതല്ല 

ജാനി :അപ്പോൾ ഇതാണ് ഉണ്ടായത് അല്ലേ സത്യം പറഞ്ഞാൽ ഞാൻ നിന്നെ ഫ്രണ്ട് ആക്കുന്ന കാര്യം ആലോചിച്ചു വരുകയായിരുന്നു എന്നാൽ ഇനി അത് നടക്കില്ല ഇങ്ങനെയുള്ള ഒരാളെ എങ്ങനെ ഫ്രണ്ട് ആക്കാനാ

ജെയ്സൺ :നിനക്കെന്താ എന്നെ ഫ്രണ്ട് ആക്കിയാൽ നീ ജോയെ ഫ്രണ്ട് ആക്കിയില്ലേ

ജാനി :ജോയെ പോലെയാണോ നീ

ജെയ്സൺ :എനിക്കെന്താ കുഴപ്പം

ജാനി :നിനക്ക് കുഴപ്പമേ ഉള്ളു കുറച്ച് മുൻപ് വരെ നീ അത് തെളിയിച്ചതല്ലേ

ജെയ്സൺ :എന്നാൽ ശെരി നീ എന്നെ ഫ്രണ്ട് ആക്കിയില്ലെങ്കിലും എനിക്കൊരു ചുക്കുമില്ല എനിക്ക് വേറേ പിള്ളേരെ കിട്ടും

ഇത്രയും പറഞ്ഞു ജെയ്സൺ അവിടെ നിന്ന് പോകാനൊരുങ്ങി എന്നാൽ എന്തൊ ആലോചിച്ച ശേഷം അവിടെ തന്നെ നിന്നു

ജാനി :എന്താ പോകുന്നില്ലേ

ജെയ്സൺ ഉടൻ തന്നെ തന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു സ്വിമ്മിങ് ഗ്ലാസ്‌ പുറത്തെടുത്തു ശേഷം അത് ജാനിയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു

ജാനി :ഇതെന്താ

ജെയ്സൺ :സാറ ലൂയി

ജാനി :സാറലൂയിയോ

ജൈസൺ :അതെ അവർ ഉപയോഗിച്ച ഗ്ലാസ്സാ ഞാൻ ഇത് ലേലത്തിൽനിന്ന് പൊക്കി

ജാനി :ഇതെന്തിനാ എനിക്ക്..

ജൈസൺ :നീ തന്നെയല്ലേ അന്ന് പറഞ്ഞത് സാറലൂയി നിന്റെ ഇഷ്ട സ്വിമ്മർ ആണെന്ന് അത് കൊണ്ടാ ഞാൻ ഇത് വാങ്ങിയത് ഇത് തരാൻ വേണ്ടിയാ അന്ന് നിന്നോട് സെൻട്രൽ പാർക്കിൽ വരാൻ പറഞ്ഞത് എന്നിട്ട് നീ വന്നില്ലല്ലോ ഞാൻ കുറേ മഞ്ഞു കൊണ്ടത് മിച്ചം

ജാനി :അത് പിന്നെ ഞാൻ

ജൈസൺ :ഉം ഒന്നും പറയണ്ട നീ എന്നെ ഫ്രണ്ട് ആക്കുകയും വേണ്ട എന്നാൽ ശെരി കാണാം

ജാനി :നിൽക്ക് ജൈസാ ഫ്രണ്ട്ആകണ്ടങ്കിൽ പിന്നെന്തിനാ നീ എനിക്ക് ഇത് തന്നത്

ജൈസൺ :ഒരു തവണ നീ എന്റെ ജീവൻ രക്ഷിച്ചതല്ലേ അതിനു പകരമായി കരുതിയാൽ മതി ഇനി നമ്മൾ തമ്മിൽ ഒരു കടപ്പാടും വേണ്ട

ഇത്രയുടെ പറഞ്ഞു ജെയ്സൺ തിരിഞ്ഞു നടന്നു

“മിസ്റ്റർ കുട്ടു അവിടെ നിന്നാലും “

ജാനി ജെയ്സനെ പുറകിൽ നിന്ന് വിളിച്ചു

ജെയ്സൺ :നീ ഇപ്പോൾ എന്നെ എന്താ വിളിച്ചത്

ജാനി :കുട്ടുന്ന് എന്താ കേട്ടില്ലേ

ജെയ്സൺ :അത് എന്നെ എന്റെ അമ്മ മാത്രം വിളിക്കുന്ന പേരാ ഇനി മേലാൽ എന്നെ അങ്ങനെ വിളിച്ചുപോകരുത്

ജാനി :എന്നെ നിനക്ക് ലാൻഡ്രി എന്ന് വിളിക്കാമെങ്കിൽ എനിക്ക് നിന്നെ കുട്ടുന്നും വിളിക്കാം കുട്ടുമോൻ നല്ല പേര്

“എടി “ജെയ്സൺ വേഗം തന്നെ ജാനിയുടെ അടുത്തെക്ക് എത്തി

ജാനി :അപ്പോൾ കുട്ടു ഇന്ന്‌ സെൻട്രൽ പാർക്കിൽ പോയാലോ

ജെയ്സൺ :എന്താ

ജാനി :എന്താ ചെവി കേൾക്കില്ലേ ഇന്ന്‌ സെൻട്രൽ പാർക്കിൽ പോയാലോ എന്ന്

ജൈസൺ :നീ കാര്യമായിട്ട് ചോദിച്ചതാണോ

ജാനി :ഉം അതെ എന്തായാലും എനിക്ക് വേണ്ടി കുറേ മഞ്ഞു കൊണ്ടതല്ലേ

ജൈസൺ :അപ്പോൾ നീ എന്നെ ഫ്രണ്ട് ആക്കിയോ

ജാനി :അതൊക്കെ അവിടെ ചെന്നിട്ടു തീരുമാനിക്കാം ഇന്ന്‌ രാത്രി 7 മണിക്ക് പാർക്കിൽ വന്നാൽ മതി ഞാൻ അവിടെയുണ്ടാകും

ഇത്രയും പറഞ്ഞു ജാനി മുൻപോട്ടു നടന്നു

ജൈസൺ :താങ്ക്യൂ ലാൻഡ്രി

ജാനി :അത് നിന്റെ കയ്യിൽ തന്നെ വച്ചാൽ മതി

*********************************************

വൈകുന്നേരം ജൈസൺ തന്റെ വീട്ടിൽ

ജോൺ :സാർ ഒരുപാട് നേരമായി കുട്ടുകാർ മുകളിൽ കാത്തിരിക്കുന്നുണ്ട്

ജെയ്സൺ :ഉം ഞാൻ കണ്ട് കൊള്ളാം

ജൈസൺ വേഗം മുകളിലേക്ക് എത്തി

ദേവ് :എവിടെ പോയി കിടക്കുവായിരുന്നെടാ ഇത്ര നേരം

ജെയ്സൺ :അത് പിന്നെ..

പെട്ടെന്നാണ് ജെയ്സൺ സോഫയിൽ ഇരിക്കുന്ന ജോയെ കണ്ടത്

ദേവ് :എന്തിനാടാ അവനെ ഇങ്ങനെ നോക്കുന്നത് അവനെ ഇടിക്കാൻ തോന്നുന്നുണ്ടോ നീ ആരാന്നാടാ നിന്റെ വിചാരം

ജോ :മതിയെടാ ദേവ്

ദേവ് :എന്ത് മതി അവനോട് മാത്രമല്ല എനിക്ക് നിന്നോടും ചോദിക്കാനുണ്ട് നീ യൊക്കെ എന്താ കരുതിയിരിക്കുന്നത് കോളേജിൽ മനുഷ്യൻ നാണം കെട്ടുപോയി

കിരൺ :വിടളിയാ

ദേവ് :നീ യാണ് മൈരേ എല്ലാത്തിനും വളം വച്ച് കൊടുക്കുന്നത് ഞാൻ അവിടെ ഇല്ലാത്തത് നിന്റെയൊക്കെ ഭാഗ്യം എന്തായാലും നടന്നത് നടന്നു ഇനി ബാക്കി നോക്കാം

കിരൺ :അതാണ് വേഗമാകട്ടെ രണ്ട് പേരും പിണക്കം മാറ്റിക്കേ

ജോ :അതിന് എനിക്ക് ഇവനോട് ഒരു പിണക്കാവുമില്ല

ദേവ് :കേട്ടല്ലോ ജൈസാ അവനു നിന്നോട് ഒരു പിണക്കവുമില്ല നിനക്ക് അവനോട് വല്ല പിണക്കവുമുണ്ടോ

ജൈസൺ :എനിക്ക് ആരോടും ഒരു പിണക്കവുമില്ല

ദേവ് :എങ്കിൽ നീ അവനോട് ഒരു സോറി പറഞ്ഞേക്ക്

ജെയ്സൺ :സോറിയോ അതെന്തിനാ ഞാൻ ജാനിയോട് സോറി പറഞ്ഞിട്ടുണ്ട് അത് മതി

ദേവ് :ജാനി ജാനി നിന്നോട് ഇപ്പോൾ ഞാൻ അവളെ പറ്റി വല്ലതും ചോദിച്ചോ നീയാ ആദ്യം ജോയുടെ ദേഹത്ത് കൈ വച്ചത് അതുകൊണ്ട് നീ ആദ്യം അവനോട് സോറി പറ അതിനു ശേഷം അവൻ നിന്നോടും പറയും

ജൈസൺ :ശെരി

ജെയ്സൺ പതിയെ ജോയുടെ അടുക്കൽ എത്തി

ജൈസൺ :സോറി ജോ

ജോ :നീ എന്നോടും ക്ഷമിക്ക് എനിക്കും പെട്ടെന്ന് ദേഷ്യം വന്നുപോയി

കിരൺ :എങ്കിൽ രണ്ട് പേരും വേഗം കൈ കൊടുത്തേ

ജെയ്സനും ജോയും വേഗം കൈ കൊടുത്തു ശേഷം

ജോ :അപ്പോൾ നമ്മൾ തമ്മിൽ ഇപ്പോൾ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ

ജെയ്സൺ :ഇനി എന്ത് പ്രശ്നം

ജോ :എനിക്ക് ഒരു കാര്യം മാത്രമേ നിന്നോട് പറയാനുള്ളു ജൈസാ ജാനി അതൊരു പാവം കൊച്ചാ അവളെ നീ ഇനി ഉപദ്രവവിക്കരുത്

ദേവ് :മൈര് വീണ്ടും അവൻ ജാനിയെയും കൊണ്ട് വന്നു ഇത്രക്ക് നോവാൻ

അവൾ നിന്റെ ആരാടാ

ജോ :അവളും എനിക്കിപ്പോൾ നിങ്ങളെ പോലെ തന്നെയാ എന്റെ ബെസ്റ്റ് ഫ്രണ്ട്‌

ജെയ്സൺ :ഞാൻ ഇനി അവളെ ഉപദ്രവവിക്കില്ല മറിച്ചു സംരക്ഷിക്കും

ദേവ് :കൊള്ളാം രണ്ടിനും വട്ടായി നീയൊക്കെ അവളെ വളർത്തുകയോ കൊല്ലുകയോ എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ ഇനി മേലാൽ തമ്മിൽ തല്ലരുത് മനസ്സിലായോ

കിരൺ :ഉം അത് കറക്റ്റ് എന്തായാലും ഇവരുടെ പിണക്കം മറിയത് നമുക്ക് ഒന്ന് ആഘോഷിക്കണം നമുക്കിന്നു രാത്രി പുറത്തു പോയാലെന്താ ദേവ്

ജെയ്സൺ :ഹേയ് ഇന്ന്‌ പറ്റില്ല എനിക്കിന്ന് വേറൊരു കാര്യം ഉണ്ട്

ദേവ് :എന്ത് കാര്യം

ജെയ്സൺ :വളരെ പ്രധാനപെട്ടോരു കാര്യമാ ഒഴിവാക്കാൻ പറ്റില്ല നമുക്ക് നാളെ പോകാം

ദേവ് :ഈ ഇടയായി നിനക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ അല്പം കൂടുന്നുണ്ട് എന്തായാലും ശെരി നാളെയെങ്കിൽ നാളെ എന്നാൽ എല്ലാരും വാ നമുക്ക് ഇറങ്ങാം

*********************************************

വൈകുന്നേരം ജാനി സെൻട്രൽ പാർക്കിൽ

ജാനി :അവനെ കാണുനില്ലല്ലോ ഇനി അവൻ വരാതിരിക്കുമോ

“ലാൻഡ്രി “പെട്ടെന്നാണ് ജാനി പുറകിൽ നിന്ന് ആ വിളി കേട്ടത്

ജൈസൺ :കാത്ത് നിന്ന് മടുത്തോ ജാനി

ജാനി :നീ എന്താ താമസ്സിച്ചത്

ജെയ്സൺ :താമസ്സിച്ചെന്നോ ഇപ്പോൾ 7മണി ആയതല്ലേ ഉള്ളു പിന്നെ ഞാൻ കാത്തു നിന്നതു വെച്ച് നോക്കുമ്പോൾ ഇത് ഒന്നുമല്ല

ജാനി :ഉം ശെരി വാ പോകാം

ജൈസൺ :എങ്ങോട്ട് പോകാമെന്നാ

ജാനി :നമുക്ക് കുറച്ച് നടക്കാം നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളൊക്കെ തീർക്കണ്ടേ

ജൈസൺ :അതിന് നമ്മൾ തമ്മിൽ ഒരു പ്രശ്നവുമില്ലല്ലോ

ജാനി :അത് നീ പറഞ്ഞാൽ മതിയോ വേഗം വന്നേ സമയം വൈകുന്നു

ഇത്രയും പറഞ്ഞു ജാനി മുൻപോട്ട് നടന്നു ജൈസൺ വേഗം തന്നെ ജാനിയോടൊപ്പം നടക്കാൻ തുടങ്ങി ഇരുവരും ഒന്നും മിണ്ടാതെ അല്പ ദൂരം നടന്നു

ജാനി :താങ്ക്സ് ജൈസാ

ജൈസൺ :എന്തിന്

ജാനി :നീ എനിക്കാ സ്വിമ്മിങ് ഗ്ലാസ്‌ തന്നില്ലേ അതിന് തന്നെയാ

ജൈസൺ :ഓഹ് അതിന് താങ്ക്സിന്റെയൊന്നും ആവശ്യമില്ല നീ എന്നെയും സഹായിച്ചിട്ടുണ്ടല്ലോ അതിരിക്കട്ടെ ഇന്നത്തെ എന്റെ പ്രഫോമെൻസ് എങ്ങനെ ഉണ്ടായിരുന്നു

ജാനി :എന്ത് പ്രഫോമെൻസ്

ജൈസൺ :പൂൾ ഏരിയയിൽ വച്ചുള്ള എന്റെ പ്രഫോമെൻസ്

ജാനി :അതിനെ പറ്റി എന്നെ ഇനി ഓർമിപ്പിക്കുരുത് എന്റെ നല്ല ജീവൻ അങ്ങ് പോയി ഞാൻ എത്ര പിടിച്ചേന്ന് അറിയാമോ

ജൈസൺ :അതൊക്കെ ഈ ജെയ്സന്റെ ഓരോ നമ്പറുകൾ അല്ലേ ലാൻഡ്രി

ജാനി :ഇതൊക്കെ വീട്ടുകാർ നല്ലത് തന്നു വളർത്താതതിന്റെ കേടാ എനിക്ക് അറിയാത്തതു കൊണ്ട് ചോദിക്കുവാ നീ നല്ലവനാണോ അതോ തെമ്മാടിയാണോ

ജൈസൺ :നിനക്കെന്താ തോന്നുന്നത്

ജാനി :ഞാനും ഇപ്പോൾ ഫുൾ കൺഫ്യൂഷനിലാ എനിക്കും ഒന്നും അങ്ങോട്ട്‌ മനസ്സിലാകുന്നില്ല

ജൈസൺ :മനസ്സിലാക്കാൻ ഒന്നുമില്ല ഞാനൊരു പഞ്ചപാവമാണ്

ജാനി :അയ്യോ കണ്ടാലും മതി അല്ല എങ്ങനെ വെറുതെ നടന്നാൽ മതിയോ വാ നമുക്ക് രണ്ട് ചായ കുടിക്കാം

ജാനി അടുത്ത് കണ്ട ചായ കടയിലേക്ക് ജെയ്‌സണെയും കൊണ്ട് കയറി

ജെയ്സൺ :ഇവിടുന്നാണോ നമ്മൾ ചായ കുടിക്കുന്നത് ഞാൻ ഇതുപോലുള്ള സ്ഥലങ്ങളിൽ നിന്നോന്നും കഴിക്കാറില്ല നമുക്ക് വേറേ വല്ലയിടത്തും പോകാം

ജാനി :ഹോ സാർ വലിയ vip ആണെന്നുള്ള കാര്യം ഞാൻ അങ്ങ് മറന്നു കുട്ടുമോന് ഫൈവ് സ്റ്റാർ ഹോട്ടലേ പറ്റുള്ളൂവല്ലേ

ജൈസൺ :എന്നെ ഇങ്ങനെ വിളിക്കാരുതെന്ന് ഞാൻ പറഞ്ഞതല്ലേ

ജാനി :അപ്പോൾ നിനക്ക് എന്റെ ഫ്രണ്ട് ആകേണ്ട

ജെയ്സൺ :പിന്നെ വേണ്ടേ

ജാനി :എങ്കിൽ മര്യാദക്ക് ഇവിടെ വന്നിരുന്നു ചായ കുടിക്കാൻ നോക്ക്

ജെയ്സൺ :ശെരി ശെരി ഞാൻ കുടിച്ചോളാം

ജൈസൺ പതിയെ ജാനിയുടെ അടുത്തിരുന്ന് ചായ കപ്പ് കയ്യിലെടുത്തു

ജെയ്സൺ :ഇവർക്ക് വേറേ നല്ല ഗ്ലാസ്‌ ഒന്നും കയ്യിലില്ലേ

ജാനി :ഇതിനെന്താ കുഴപ്പം

ജെയ്സൺ :അല്ല കാണാൻ ഒരു ഭംഗി ഇല്ല

ജാനി :നമ്മൾ രണ്ട് പേരും ഫ്രണ്ട്‌സ് ആകുന്ന കാര്യം നടക്കുമെന്ന് തോന്നുന്നില്ല

ജെയ്സൺ :ഹേയ് ഞാൻ വെറുതെ പറഞ്ഞതല്ലേ അല്ലെങ്കിൽ തന്നെ ഗ്ലാസിലൊക്കെ എന്തിരിക്കുന്നു

ജാനി :എന്നാൽ മോൻ വേഗം കുടിക്കാൻ നോക്ക്

ജെയ്സൺ പതിയെ ചായ കുടിക്കാൻ തുടങ്ങി

ജെയ്സൺ :ഇത് കൊള്ളാല്ലോ ലാൻഡ്രി ഞാൻ കരുതിയതിനേക്കാൾ രുചിയുണ്ട്

ജാനി :ഇഷ്ടപെട്ടോ അത് വലിയ അത്ഭുതമാണല്ലോ എന്തെങ്കിലും വേണമെങ്കിൽ വാങ്ങിച്ചു കഴിച്ചോ ഇന്ന്‌ എന്റെ ചിലവാണ്

ജൈസൺ :എന്നാൽ ഒരു കൈ നോക്കികളയാം

അല്പനേരത്തിനു ശേഷം ജാനിയും ജൈസാനും കടയിൽ നിന്ന് പുറത്തേക്കിറങ്ങി നടക്കുവാൻ തുടങ്ങി

ജാനി :നിന്റെ ഡ്രസ്സ്‌ നന്നായിട്ടുണ്ട് ജൈസാ

ജൈസൺ :താക്സ് ജാനി പക്ഷെ നിന്റെ ഡ്രസ്സ്‌ അത്ര പോര

ജാനി :അതെന്താ

ജൈസൺ :നിനക്ക് ആ സ്വിമ്മിംഗ് സ്യുട്ട് ആണ് നന്നായി ചേരുന്നത്

ജാനി :കണ്ടോ തനി സ്വഭാവം പുറത്ത് വരുന്നത് കണ്ടോ

ജൈസൺ :ഞാൻ അതിന് തെറ്റൊന്നും പറഞ്ഞില്ലല്ലോ

ജാനി :ഉം നിന്നെ എനിക്ക് അറിയില്ലേ പിന്നെ ജോയുമായുള്ള വഴക്ക് എന്തായി

ജൈസൺ :അതൊക്കെ എപ്പഴേ കോംപ്രമൈസ് ആയി

ജാനി :അതെന്തായാലും നന്നായി നിന്നോട് വഴക്ക് കൂടിയത് ഓർത്ത് ജോക്ക് നല്ല വിഷമം ഉണ്ടായിരുന്നു

ജെയ്സൺ :ഹോ വലിയ വിഷമം അവനല്ലേ ഇങ്ങോട്ട് ഉടക്കാൻ വന്നത്

ജാനി :എങ്ങനെ ആദ്യം ദേഹത്ത് കൈ വച്ചത് ആരാ

ജെയ്സൺ :അത് പിന്നെ അങ്ങനെയൊക്കെ പറഞ്ഞാൽ ആരായാലും കൈ വച്ചുപോകും നീ അവനെ അപ്പോൾ കൊണ്ട്പോയത് നന്നായി ഇല്ലെങ്കിൽ അവൻ ഇന്ന്‌ എന്റെ കയ്യിൽ നിന്ന് കുറേ വാങ്ങി കൂട്ടിയേനെ

ജാനി :ഉം നടന്നത് തന്നെ ജോ എടുത്തിട്ടു അലക്കത്തത് ഭാഗ്യം

ജെയ്സൺ :ഓഹ് ഈ കാര്യങ്ങൾ ഒക്കെ വിട് നമുക്ക് വേറേ എന്തെങ്കിലും സംസാരിക്കാം

ജാനി :ഇനി എന്ത് സംസാരിക്കാൻ എനിക്ക് വീട്ടിൽ പോകണം

ജൈസൺ :ഇത്ര പെട്ടെന്നൊ

ജാനി :പെട്ടെന്നോ സമയം എത്രയായെന്നാ മോന്റെ വിചാരം ഇനിയും താമസസ്സിച്ചാൽ അമ്മ എന്നെ കൊല്ലും

ജെയ്സൺ :ശെരി പിന്നെ പൊയ്ക്കോ ഇനി വൈകണ്ട

ജാനി :എന്നാൽ ശെരി പിന്നെ നിന്നെ എന്റെ ഫ്രണ്ട്‌ ആക്കുന്ന കാര്യം ഞാൻ ഒന്നുകൂടി ആലോചിച്ച ശേഷം തീരുമാനിക്കാം

ജൈസൺ :ഇനി എന്താ ലാൻഡ്രി ആലോചിക്കാനുള്ളത്

ജാനി :ഉം ശെരി നീ ഇന്ന്‌ മുതൽ എന്റെ ഫ്രണ്ട് ആണ് ഏറ്റവും അകന്ന ഫ്രണ്ട്

ജെയ്സൺ :ഏറ്റവും അകന്ന ഫ്രണ്ടോ

ജാനി :അതെ അകന്ന ഫ്രണ്ട് നിന്റെ പെരുമാറ്റത്തിനനുസരിറിച്ചു അതിൽ മാറ്റം വരുത്താം

ജൈസൺ :അകന്ന ഫ്രണ്ട് എങ്കിൽ അകന്ന ഫ്രണ്ട് എന്തായാലും ഫ്രണ്ട് ആക്കിയല്ലോ അത് മതി

ജാനി :എന്നാൽ ശെരി ജൈസാ നാളെ കോളേജിൽ കാണാം പിന്നെ ഞാൻ വിളിച്ചപ്പോൾ വന്നതിന് താങ്ക്സ്

ജൈസൺ :അത് നിന്റെ കയ്യിൽ തന്നെ വച്ചാൽ മതി

ഇത്രയും പറഞ്ഞു ജെയ്സൺ തിരിഞ്ഞു നടന്നു.

ഈ സംഭവങ്ങൾക്കെല്ലാം ശേഷം ജാനിയും ഡെവിൾസ്ഗ്യാങ്ങുമായി നന്നായി അടുത്തു

ഒരാഴ്ചയ്ക്ക് ശേഷം ജാനിയും മെറിനും ഡെവിൾസ് ഗ്യാങ്ങിനൊപ്പം സ്പോർട്സ് റൂമിൽ

ജോ :ജാനി നിന്റെ കോംമ്പറ്റിഷൻ അടുത്ത് വരുകയല്ലേ പ്രാക്ടീസ് ഒക്കെ എങ്ങനെ പോകുന്നു

ജാനി :അതൊക്കെ നന്നായി നടക്കുന്നുണ്ട്

മെറിൻ :ഈ വർഷവും മെഡൽ നമ്മുടെ കോളേജിനു തന്നെയാ

ജെയ്സൺ :ലാൻഡ്രി തോറ്റിട്ടെങ്ങാനും വന്നാൽ ഉണ്ടല്ലോ

ദേവ് :നിങ്ങൾക്ക് രണ്ട് പേർക്കും ക്ലാസ്സ്‌ ഒന്നുമില്ലേ ഇപ്പോൾ ഏത് സമയവും നമ്മുടെ കൂടെയാണല്ലോ

ജോ :അതിനിപ്പോൾ എന്താടാ പ്രശ്നം

ദേവ് :പ്രശ്നം എന്താണെന്നോ ഇവരെയും നമ്മൾ ഗ്യാങ്ങിൽ എടുത്തെന്നാ ചിലവൻമ്മാർ പറഞ്ഞു കൊണ്ട് നടക്കുന്നത് പിന്നെ ഇവർ വന്നതിനു ശേഷം നമ്മുടെ സ്ഥിരം പരുപാടികൾ ഒന്നും നടക്കുന്നില്ല പിള്ളാർക്കോക്കേ ഇപ്പോൾ നമ്മളെ ഒരു പേടിയുമില്ല എല്ലാറ്റിനും മുൻപിൽ നിന്ന ജൈസണ് പോലും ഇപ്പോൾ അതിനൊന്നും സമയമില്ല

ജാനി :ദേവ് ജൈസൺ നന്നായ കാര്യം അറിഞ്ഞില്ലേ ഇനി പിള്ളേരെ പേടിപ്പിക്കാനൊന്നും ജെയ്സനെ കിട്ടില്ല പിന്നെ ഈ ഡെവിൾസ് ഗ്യാങ് എന്ന പേര് മറ്റുന്നതിനെ കുറിച്ച് ഞാൻ ജോയോടും ജൈസാനോടും പറഞ്ഞിട്ടുണ്ട്

ദേവ് :ഇനി അതിന്റ കുറവ് കൂടിയേ ഉള്ളു പെൺ കാലെടുത്തു വച്ചാൽ സർവ്വനാശം നിശ്ചയം

ജെയ്സൺ :മിനിറ്റിനു മിനിറ്റിനു ഗേൾ ഫ്രിണ്ട്സിനെ മാറ്റുന്ന നീ തന്നെ അത് പറയണം

ദേവ് :അതെ ഞാൻ മാറ്റും അതിനിപ്പോൾ എന്താ എനിക്ക് പറ്റിയ ഒരു പെണ്ണും ഇതുവരെ പിറന്നിട്ടില്ല

ജോ :ഹേയ് അത് മാത്രം പറയരുത് നിനക്ക് പറ്റിയ ഒരു പെണ്ണുണ്ട് നമ്മുടെ ജെനി രണ്ടും നല്ല കോമ്പിനേഷനാ

ദേവ് :ആ ബേക്കറിക്കാരിയെ കുറിച്ച് മിണ്ടിപോകരുത് മൂദേവി

ജെയ്സൺ :അതാരാടാ ഈ ബേക്കറി

ജോ :അതൊക്കെ ഒരു ഒരു കഥയാ ജൈസാ

പെട്ടെന്നായിരുന്നു കിരൺ അങ്ങോട്ടേക്ക് എത്തിയത്

ജോ :എവിടെ പോയി കിടക്കുവായിരുന്നെടാ

കിരൺ :അത് പിന്നെ നീ സോഫിയുടെ കാര്യം അറിഞ്ഞില്ലായിരുന്നോ

ജോ :എന്ത് കാര്യം

കിരൺ :അപ്പോൾ അവൾ നിന്നോടും പറഞ്ഞില്ല അല്ലേ

ജെയ്സൺ :എന്താണെന്നു പറയടാ കോപ്പേ

കിരൺ :അത് പിന്നെ അവൾ പോയി

ദേവ് :എവിടെ പോയി

കിരൺ :അവൾ ഇന്നലെ uk ക്ക് പോയി ഞാനും വിവരം ഇപ്പോഴാ അറിയുന്നത്

ജോ :നീ എന്തടാ ഈ പറയുന്നത് അവൾ എന്നോട് പറയാതെ പോകില്ല

കിരൺ :സത്യമാടാ ജോ അവൾ പോയി

ജോ വേഗം തന്നെ ഫോൺ എടുത്ത് സോഫിയെ വിളിച്ചു

ജോ :നാശം കിട്ടുന്നില്ലല്ലോ നീ പറഞ്ഞത് സത്യം തന്നെയാണോ

കിരൺ :അതേടാ നിന്നെ വിഷമിപ്പിക്കണ്ടാ എന്ന് കരുതിയായിരിക്കും അവൾ പറയാത്തത് അവൾ ഇനി തിരിച്ചു വരില്ലേന്നാ കേട്ടാത്

ഇത് കൂടി കേട്ടത്തോടെ ജോ കയ്യിലിരുന്ന ഫോൺ ദൂരേക്ക് വലിച്ചെറിഞ്ഞു

ദേവ് :എന്താടാ ഈ കാണിക്കുന്നത്

ജോ :എല്ലാരും എന്നെ വിട്ട് പോകുന്നതെന്താ ആദ്യം എന്റെ കുടുംബം ഇപ്പോൾ അവളും എന്നോട് ഒരു വാക്ക് പോലും പറയാൻ അവൾക്ക് തോന്നിയില്ല

സങ്കടത്താൽ ജോയുടെ കണ്ണുകൾ നിറഞ്ഞു ജാനി വേഗം തന്നെ ജോയുടെ അടുത്തെത്തി

ജാനി :വിഷമമിക്കണ്ട ജോ നിനക്ക് ഞങ്ങളൊക്കെ ഇല്ലേ പോകുമെന്ന് പറഞ്ഞെങ്കിലും സോഫി ചേച്ചി ഇത്ര പെട്ടെന്ന് പോകുമെന്ന് ഞാനും കരുതിയില്ല

ജോ :അപ്പോൾ അവൾ പോകുമെന്ന് നിനക്ക് അറിയാമായിരുന്നോ

ജാനി :അത് പിന്നെ ജോ ചേച്ചി എന്നോട് പോകുമെന്ന് പറഞ്ഞിരുന്നു

ജോ :അപ്പോൾ എല്ലാം അറിഞ്ഞു വച്ചിട്ടും നീ എന്നോട് പറയാത്തതാണല്ലേ

ജാനി :അങ്ങനെയല്ല ജോ

ജോ :വേണ്ട നീ ഇനി ഒന്നും പറയണ്ട നിന്നിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല

ജെയ്സൺ വേഗം തന്നെ ജോയുടെ അടുത്തേക്ക് എത്തി

ജെയ്സൺ :അവൾ പോയതിന് നീ എന്തിനാണ് ഇവളോട് ചൂടാകുന്നത് ജാനി എന്ത് തെറ്റാ ചെയ്തത്

ഇത്രയും പറഞ്ഞു ജൈസൺ ഫോൺ കയ്യിലെടുത്തു ആരെയോ വിളിച്ചു

ജെയ്സൺ :ഹലോ അങ്കിൾ ജോൺ ഒരു അത്യാവശ്യകാര്യമുണ്ട് ഉടനെ തന്നെ uk ക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യണം ഇന്ന്‌ തന്നെ വേണം

ഇത്രയും പറഞ്ഞു ജൈസൺ ഫോൺ കട്ട് ചെയ്തു

ദേവ് :നീ എന്തിനാടാ uk ക്ക് പോകുന്നത്

ജൈസൺ :ഞാൻ അല്ല പോകുന്നത് ജോയാ

ദേവ് :ജോയോ എന്തിന്

ജൈസൺ :സോഫി ഇവനോട് പറയാതെ പോയതല്ലേ ഇവൻ അവളെ അവിടെ ചെന്ന് കാണട്ടെ എങ്കിലേ എല്ലാം ശെരിയാകു എന്താ ജോ അവിടെ ചെന്ന് കാര്യങ്ങൾ നേരിട്ടു ചോദിക്കുന്നതല്ലേ നല്ലത്

ജോ :നീ പറഞ്ഞത് ശെരിയാ ഞാൻ അവിടെ ചെന്ന് അവളെ കാണും

ജെയ്സൺ :എങ്കിൽ വേഗം ചെന്ന് വേണ്ട സാധനങ്ങളൊക്കെ പാക്ക് ചെയ്തോ ദേവ് നീയും ഇവനോടൊപ്പം വീട്ടിലേക്ക് ചെന്ന് ഇവനെ സഹായിക്ക് അപ്പോഴേക്കും നാനും കിരണും ബാക്കി കാര്യങ്ങൾ നോക്കാം

ജോ :ശെരി ജൈസാ

ജോയും ദേവും വേഗം തന്നെ വീട്ടിലേക്ക് പുറപ്പെട്ടു ഇതൊക്കെ കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന ജാനിയെയും മെറിൻ ക്ലാസ്സിലേക്ക് കൂട്ടികൊണ്ട് പോയി അതിനു ശേഷം ജൈസാനും കിരണും സ്പോർട്സ് റൂമിൽ

കിരൺ :എടാ മൈരെ എനിക്ക് ഒന്നും മനസ്സിലാകില്ല എന്ന് കരുതിയോ

ജൈസൺ :എന്ത് മനസ്സിലായെന്നാ നീ ഈ പറയുന്നത്

കിരൺ :നീ ജോയെ മനഃപൂർവം ഒഴിവാക്കിയതല്ലേ

ജൈസൺ :അതെ അതിനിപ്പോൾ എന്താ അവൻ ഇവിടെ ഉള്ളപ്പോൾ എനിക്ക് ജാനിയുമായി അധികം അടുക്കാൻ പറ്റുന്നില്ല ഏത് സമയവും അവനും ജാനിയോടൊപ്പം കാണും ഇനി കുറച്ച് നാളത്തെക്ക് എനിക്ക് ജാനിയെ ഒറ്റക്ക് കിട്ടും

കിരൺ :എന്നാലും വേണ്ടായിരുന്നേടാ

ജൈസൺ :ഞാൻ അതിന് തെറ്റായിട്ടോന്നും ചെയ്തില്ലല്ലോ അവനെ ഞാൻ നിർബന്ധിച്ചു പോലുമില്ല അവനു പോകണം എന്ന് തോന്നി അവൻ പോകുന്നു അത്ര തന്നെ ഓരോന്ന് പറഞ്ഞു കൊണ്ട് നിൽക്കാതെ നീ വാ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബാക്കിയുണ്ട്

വൈകുന്നേരം ജെയ്സൺ ജാനിയും അടുത്ത്

ജൈസൺ :എന്താ ലാൻഡ്രി ഒരു വിഷമം

ജാനി :ഹേയ് ഒന്നുമില്ല

ജൈസൺ :നിന്നെ കണ്ടാൽ അറിയാം എന്തൊ വിഷമമുണ്ടെന്ന് ഞാൻ നിന്റെ കൂട്ടുകാരൻ അല്ലേ എന്തായാലും എന്നോട് പറ

ജാനി :അത് ജോ അവൻ എന്നോട് ആദ്യമായാ ദേഷ്യപ്പെടുന്നത്

ജൈസൺ :ഇതാണോ കാര്യം അവനോട് പോകാൻ പറ നിന്റെ കൂടെ നിന്റെ കട്ട ചങ്ക് ജെയ്സൺ ഇല്ല എന്തായാലും നീ വീട്ടിലേക്ക് ചെല്ല് ജോയുടെ ഫ്ലൈറ്റിനു സമയമാകുന്നു എനിക്ക് അവനെ യാത്രയാക്കണം

ജാനി :ഞാനും കൂടെ വരട്ടെ

ജെയ്സൺ :അതൊക്കെ എന്തിനാ ജാനി നീ വീട്ടിൽ ചെല്ലാൻ നോക്ക്

ജാനി :പ്ലീസ് ജൈസാ ഞാനും കൂടി വന്നോട്ടെ

ജൈസൺ :ശെരി വാ നമുക്ക് ഒന്നിച്ച് പോകാം

അല്പസമയത്തിനു ശേഷം എയർപോർട്ടിൽ ഡെവിൾസ്ഗ്യാങ്ങും ജാനിയും

ദേവ് :ശെരി അളിയാ എന്നാൽ വേഗം പോയിട്ട് വാ

കിരൺ :അവിടെ ചെന്നിട്ട് വിളിക്കണം കേട്ടോ

ജോ :ശെരി ഞാൻ വിളിക്കാം

ജെയ്സൺ :എന്നാൽ ശെരി അളിയാ പോയിട്ട് വാ

എന്നാൽ ജാനിമാത്രം ജോയോട് ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു ജോ പതിയെ ജാനിയുടെ അടുത്തെത്തി

ജോ :ജാനി

ജാനി പതിയെ തല ഉയർത്തി

ജാനി :സോറി ജോ ഞാൻ അറിയാതെ

ജോ :നീ സോറി പറയേണ്ട ഒരാവശ്യവുമില്ല ഞാൻ ആണ് തെറ്റ് ചെയ്തത് ഞാൻ നിന്നോട് അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു സോറി ജാനി

ജാനി :അതൊന്നും സാരമില്ല ജോ

ജോ :ഞാൻ പോയിട്ട് വേഗം തിരിച്ചു വരാം

ഇത്രയും പറഞ്ഞു ജോ ജാനിയുടെ തലയിൽ പതിയെ തലോടി ശേഷം മുൻപോട്ടു നടന്നു ജാനി വിഷമത്തോടെ അത് നോക്കി നിന്നു ജൈസൺ ഉടൻതന്നെ ജാനിയുടെ കയ്യും പിടിച്ച് പുറത്തേക്കു നടന്നു

തുടരും..

ഇതൊരു ചെറിയ പാർട്ട്‌ ആയി പോയി എന്നറിയാം കിട്ടിയ സമയം കൊണ്ട് എഴുതിയതാണ് എത്രത്തോളം നന്നായി എന്നറിയില്ല ഇഷ്ടപ്പെട്ടാൽ എല്ലാവരും സപ്പോർട്ട് ചെയ്യുക

അടുത്ത ഭാഗത്തിൽ

 

“ഹലോ ആന്റി ഞാൻ ജെയ്സൺ ജാനിയുടെ ഏറ്റവും അകന്ന ഫ്രണ്ട് ”

“ജാനി നിന്നെ ഞാൻ കെട്ടികൊള്ളാം ”

“മാഡം നിങ്ങൾ അന്ന് പറഞ്ഞ കുട്ടിയെ കുറച്ചു ഞാൻ അനേഷിച്ചു “

Leave a Reply

Your email address will not be published. Required fields are marked *