ജാനി – 1

 ജാനി – 1
Janni Part – 1

Related Stories

 ജാനി – 1

 ജാനി – 2

 ജാനി – 3

ബോയ്സ് ഓവർ ഫ്ലവർറിന്റെ ഒരു മലയാളം വെർഷൻ ആണ് ഞാൻ ഇവിടെ അവതരിപ്പിക്കുവാൻ ശ്രമിക്കുന്നത് ഇത് എന്റെ ഒരു വെർഷൻ ആണ് അതിനാൽ തന്നെ എന്റെ തായ മാറ്റങ്ങളും ഉണ്ടാകും ഇത് പൂർണമായും ഒരു ലവ് സ്റ്റോറി ആണ് എന്നിരുന്നാലും ഇത് അത്ര റിയലിസ്റ്റിക്ക് ആയ ഒരു ലവ് സ്റ്റോറി ആയിരിക്കില്ല

സെന്റ് ജോർജ് കോളേജ് കേരളത്തിലെ തന്നെ ഏറ്റവും സമ്പന്നരുടെ മക്കൾ പഠിക്കുന്ന ലോകോത്തര നിലവാരമുള്ള കോളേജ് ആർട്സ്, സയൻസ്, സ്പോർട്സ് എന്നി മേഖലകളിൽ എല്ലാം തന്നെ ഒന്നാം സ്ഥാനം നിലനിർത്താൻ സെന്റ് ജോർജ് കോളേജ് എന്നും ശ്രദ്ധിച്ചിരുന്നു അക്കാഡമിക്ക് ലെവലിലും മറ്റു മേഖലകളിലും എന്നും 100% മായിരുന്നു സെന്റ് ജോർജ് കോളേജിന്റെ വിജയം എന്നാൽ ഇപ്പോൾ അതിനൊരു ഭിഷണി ഉയർന്നു വന്നിരിക്കുന്നു .

(സെന്റ് ജോർജ് കോളേജിന്റെ ബോർഡ് മീറ്റിംഗ് )

ബോർഡ് പ്രസിഡന്റ്‌: നിങ്ങൾ എന്താണീ പറയുന്നത് ഇത്തവണത്തെ സ്വിമ്മിംഗ് ചാമ്പ്യൻഷിപ് നമ്മുടെ കോളേജിനു കിട്ടാൻ സാധ്യത ഇല്ലന്നോ?

പ്രിൻസിപ്പൽ : അതെ മാഡം

ബോർഡ് പ്രസിഡന്റ്‌ : നിങ്ങൾക്ക് ഇതു പറയാൻ നാണമില്ലേ എല്ലാ തലത്തിലും ഒന്നാമത് എന്നതാണ് നമ്മുടെ കോളേജിന്റെ പ്രേതേകത അതിനു വേണ്ടിയാണു ബോർഡ് മെംബേർസ് കോടികൾ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുന്നത്

പ്രിൻസിപ്പൽ: എല്ലാം ശെരിയാണ് മാഡം നമ്മുടെ കുട്ടികൾക്കെല്ലാം വളരെ മികച്ച ട്രെയിനിങ് ആണു നമ്മൾ കൊടുത്ത് പക്ഷെ ആർക്കും തന്നെ മികച്ച വേഗത കണ്ടെത്താൻ കഴിയുന്നില്ല ഇങ്ങനെ പോയാൽ നമുക്ക് വിജയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല

പ്രസിഡന്റ്‌ : ഇത് നമ്മുടെ കോളേജിന്റെ അഭിമാനത്തിന്റെ കാര്യമാണ് താൻ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ?

പ്രിൻസിപ്പൽ : ഞാൻ ഒരു കുട്ടിയെ കണ്ടെത്തിയിട്ടുണ്ട് സ്കൂൾ തലത്തിൽ വളരെ മികച്ച രീതിയിൽ സ്വിമ്മിങ് ചെയ്തിട്ടുള്ള കുട്ടിയാണ് ആ കുട്ടിക്ക് ഇതുവരെ കോളേജ് അഡ്മിഷൻ കിട്ടിയിട്ടില്ല നമുക്ക് ആ കുട്ടിക്ക് ഇവിടെ അഡ്മിഷൻ കൊടുക്കാം നല്ല ട്രെയിനിങ് കിട്ടിയാൽ അവൾ ചാമ്പ്യൻഷിപ് നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രസിഡന്റ്‌ : അത് നല്ലൊരു വഴിയാണ് കുട്ടിയുടെ ഡീറ്റെയിൽസ് പറയു.

പ്രിൻസിപ്പൽ: യെസ് മാഡം ആ കുട്ടിയുടെ പേര് ജാനി എന്നാണ് അച്ഛൻ ഒരു ഡ്രൈ ക്ലീനിങ് ലാ ണ്ടറി നടത്തുന്നുഒരുപാടു കോമ്പറ്റീഷൻസ് ആ കുട്ടി വിൻ ചെയ്‌തിട്ടുണ്ട്…

പ്രസിഡന്റ്‌ : നിർത്തു താൻ പറഞ്ഞത് ഒരു മിഡിൽ ക്ലാസ്സ്‌ കുട്ടിയെ കുറിച്ചാണോ അതൊരിക്കലും സാധ്യമല്ല .

പ്രിൻസിപ്പൽ: ഇപ്പോൾ ജയിക്കുന്നതാണ് മാഡം പ്രധാനം അതുകൊണ്ട് ആ കുട്ടിക്ക് സീറ്റ്‌ കൊടുക്കുന്നതാണ് നല്ലത് എന്തായാലും തീരുമാനം നമ്മൾ വേഗം എടുക്കണം അല്ലെങ്കിൽ ആ കുട്ടിക്ക് മറ്റെവിടെയെങ്കിലും സീറ്റ് കിട്ടും.

പ്രസിഡന്റ്‌ : ലക്ഷങ്ങൾ വിലയുള്ള സീറ്റ് ആണ് പക്ഷെ ഇപ്പോൾ അത് നോക്കിയിട്ട് കാര്യമില്ല അവൾ ജയിക്കുമെങ്കിൽ അത് ഈ കോളേജിനു വേണ്ടി ആയിരിക്കണം താൻ അഡ്മിഷന് വേണ്ട കാര്യങ്ങൾ ചെയ്യ്

പ്രിൻസിപ്പൽ :ശെരി മാഡം ഞാൻ ഇന്നു തന്നെ അവരെ പോയി കാണാം.

###############################

ഇതേ സമയം ജാനീസ് ഡ്രൈക്ലീനിങിൽ

“അച്ഛാ ഞാൻ എത്തി ”

“ജാനി നീ എല്ലാ വീട്ടിലും കൃത്യമായി തുണി എത്തിച്ചോ അതോ വല്ല പ്രേശ്നവും ഉണ്ടാക്കിയോ ”

“എല്ലാം കൃത്യമായി എത്തിച്ചു കുറച്ചു തുണി ക്ലീനിങിനും കിട്ടിയിട്ടുണ് 2000രൂപ കളക്ഷൻ കിട്ടി പിന്നെ കുറച്ച് ടിപ്പും കിട്ടി ”

“അതിരിക്കട്ടെ നിന്റെ സ്വിമിങ് കോംപറ്റീഷൻ എന്നാ ”

“അതിന് ഇനി ഒരു മാസം കുടി ഉണ്ട്. പിന്നെ എനിക്ക് ആനി ചേച്ചിയുടെ ബേക്കറിയിൽ പാർട്ട്‌ടൈം ജോബ് കിട്ടിയിട്ടുണ്ട് ഇന്ന് മുതൽ പോകാൻ പറഞ്ഞിട്ടുണ്ട് ”

“ജോലിക്ക് പോയാൽ പ്രാക്ടീസ്ഒക്കെ നടക്കുമോ? ”

“അതൊക്കെ നടക്കും അച്ഛാ എങ്ങനെയും കുറച്ച് കാശുണ്ടാകണം ”

“എന്താ അവിടെ അച്ചനും മോളും തമ്മിൽ ഒരു ഗൂഢാലോചന ” ജാനിയുടെ അമ്മയായിരുന്നു അത്.

“ഒന്നുമില്ല അമ്മേ ഞാൻ വെറുതെ സ്വിമിങിനെ കുറിച്ച് പറഞ്ഞതാ”

“ഓ അവളുടെ ഒരു സ്വിമ്മിംഗ് നിങ്ങളാണു ഇതിനോക്കെ വളംവച്ചു കൊടുക്കുന്നത് പെണ്ണിനെ കെട്ടിച്ചുവിടാൻ സമയമായി അപ്പോഴാ ഒരു സ്വിമ്മിങ് ”

“അയ്യോ മതി അമ്മേ ഇനി അതിന്റ പേരിൽ വഴക്ക് വേണ്ട പിന്നെ എനിക്ക് ആനി ചേച്ചിയുടെ ബേക്കറിയിൽ ജോലി കിട്ടി എനിക്ക് ഇപ്പോൾ തന്നെ അങ്ങോട്ട്‌ പോകണം ”

“നീ ഒന്നും കഴിച്ചില്ലല്ലോ വാ വല്ലതും കഴിച്ചിട്ടു പോകാം ”

“വേണ്ട അമ്മേ ഞാൻ പുറത്തുന്നു കഴിക്കാം ”

ഇത്രയും പറഞ്ഞ് ജാനി പുറത്തേക്കു പോയി

രാത്രി ജാനിയുടെ വീട്ടിൽ

ജാനി : എന്താ അച്ഛാ വേഗം വരാൻ പറഞ്ഞത് എന്തെങ്കിലും പ്രേശ്നമുണ്ടോ?

അച്ഛൻ : പ്രേശ്നമൊന്നുമില്ല ഒരു സന്തോഷ വാർത്ത പറയാനാ വേഗം വരാൻ പറഞ്ഞത്

ജാനി : എന്താ അച്ഛന് ലോട്ടറി അടിച്ചോ?

അച്ഛൻ : ലോട്ടറി അടിച്ചു എനിക്കല്ല നിനക്ക്

ജാനി : ഈ അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നത് അമ്മേ ഈ അച്ഛനെന്താ പറ്റിയത്?

അമ്മ : എടി ഇന്നിവിടെ സെന്റ്ജോർജ് കോളേജിലെ പ്രിൻസിപ്പൽ വന്നിരുന്നു നിനക്കാ കോളേജിൽ അഡ്മിഷൻ തരാമെന്ന് അതും ഫ്രീ സ്കോളർഷിപ്പോടെ നാളെ മുതൽ നീ അവിടെയാ പഠിക്കാൻ പോകുന്നത്

ജാനി : ഹൊ നല്ല കോമഡി സെന്റ് ജോർജ് കോളേജിൽ അഡ്മിഷൻ അതും എനിക്ക് ഒന്ന് പോ അമ്മേ

അമ്മ :സത്യമാടി ആദ്യം ഞാനും വിശ്വസിചില്ല പിന്നെ അവർ ലാപ്ടോപും യൂണിഫോംഉം എല്ലാം തന്നപ്പോളാ ഞാൻ വിശ്വസിച്ചത്.

ജാനി: ലാപ്ടോപ്ഒക്കെ തന്നോ അപ്പൊ കോളേജ് ഫീസിന്റെ കാര്യമോ?

അച്ഛൻ : അതൊക്കെ ഫ്രീയാണെന്നാ പറഞ്ഞത് നിന്റെ സ്വിമ്മിങിനെ പറ്റി അറിഞ്ഞിട്ടു സ്പോർട്സ് സീറ്റ്ആണ് നിനക്ക് തന്നത്.

ജാനി : അത് പറ ഇവിടെ പലർക്കും സ്വിമ്മിങ് ഇഷ്ടമല്ലല്ലോ ഇപ്പോൾ എങ്ങനെ ഇരിക്കുന്നു അത് കാരണമല്ലേ എനിക്ക് ഇത്ര വലിയ കോളേജിൽ അഡ്മിഷൻ കിട്ടിയത്.

അമ്മ : മതി മതി ഇനി വല്ലതും കഴിച്ചിട്ട് ഉറങ്ങാൻ നോക്ക് നാളെ രാവിലെ കോളേജിൽ പോകേണ്ടതാ.

ജാനി : ശെരി അതിരിക്കട്ടെ അവർ തന്ന ലാപ്ടോപ് എവിടെ

അച്ഛൻ : അതൊക്ക നിന്റെ റൂമിൽ വച്ചിട്ടുണ്ട്

ജാനി :എങ്കിൽ ശെരി നമുക്ക് കഴിക്കാം

ആഹാരം കഴിച്ചശേഷം ജാനി തന്റെ റൂമിൽലെത്തി പുതിയ ലാപ്ടോപ്പും യൂണിഫോംഉം എല്ലാം നോക്കിയശേഷം ഉറങ്ങുവാൻ കിടന്നെങ്കിലും അവൾക്ക് അതിനു സാധിച്ചില്ല അവളുടെ മനസ്സിൽ മുഴുവൻ നാളത്തെ ദിവസത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു.

################################

എടീ ജാനി… അമ്മയുടെ വിളികേട്ടാണ് ജാനിപിറ്റേന്ന് ഉണർന്നത് ജാനി പെട്ടെന്ന് ക്ലോക്കിലേക്ക് നോക്കി സമയം 8 മണി പെട്ടെന്നാണ് കോളേജിൽ പോകേണ്ട കാര്യം അവൾ ഓർത്തത് ശരവേഗത്തിൽ ജാനി പല്ലുതേപ്പും കുളിയുമെല്ലാം തീർത്തു കോളേജിൽ പോകുവാൻ തയ്യാറായി

അമ്മ : പോകുന്നതൊക്കെ കൊള്ളാം അവിടെയുള്ളതൊക്കെ വലിയ വീട്ടിലെ കുട്ടികളാ അവരോട് പ്രേശ്നത്തിനൊന്നും പോകരുത്. പിന്നെ ഉച്ചക്ക് കഴിക്കാനുള്ളത് ബാഗിൽ വച്ചിട്ടുണ്ട് നോക്കി പോയിട്ടുവാ.

അച്ഛൻ : വലിയ കോളേജ് അല്ലെ നീ ബസിലൊന്നുംപോകണ്ട ഞാൻ നിന്റെ സൈക്കിൾ ശെരിയാക്കിയിട്ടുണ്ട് ശ്രേദ്ധിച്ചുപോയിട്ടുവാ

ജാനി : ശെരി അച്ഛാ അമ്മേ ഞാൻ പോയിട്ട് വരാം.

ജാനി തന്റെ സൈക്കിളിൽ കോളേജിലേക്ക് പുറപ്പെട്ടു അവളുടെ മനസ്സിൽ മുഴുവൻ കോളേജ് ആയിരുന്നു കോളേജ് എങ്ങനെ ഇരിക്കും, അവിടെയുള്ള കുട്ടികൾ എങ്ങനെ പെരുമാറും തുടങ്ങിയ ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്നുപോയി അങ്ങനെ ജാനി സെന്റ് ജോർജ് കോളേജിന്റെ മുൻപിലെത്തി.

“ഹയ്യോ എന്ത് വലിയ കോളേജാ ഇവിടെ പഠിക്കുന്നത് ഒരു ക്രെഡിറ്റ്‌ തന്നെയാ ജാനി ഇനി കൂട്ടുകാരുടെ മുൻപിൽ നീയാണു സ്റ്റാർ ”

ജാനി സൈക്കിളുമായി കോളേജിൽ കയറി.

“ഇനി ഈ സൈക്കിൾ എവിടെയാ ഒന്ന് വെക്കുക” ജാനി ചുറ്റും നോക്കി കുറച്ച് മാറി ഒരുപാടു സ്കൂട്ടറുകളും, ബൈകുകളും നിരത്തി വച്ചിരിക്കുന്നത് ജാനി കണ്ടു.

“അവിടെയാണ് പാർക്കിംഗ് ഏരിയ എന്ന് തോന്നുന്നു അവിടെ കുറച്ച് കുട്ടികളും നിൽക്കുന്നുണ്ട് അവരോടു ക്ലാസ്സ്‌ എവിടെ യാണെന്നും ചോദിക്കാം ”

ജാനി സൈക്കിളുമായി പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു അവിടെ ഉണ്ടായിരുന്ന കുട്ടികൾ എല്ലാംതന്നേ ജാനിയെ അതിശയത്തോടെ നോക്കാൻ തുടങ്ങി.

“ഇവരെല്ലാം എന്നെ എന്താ എങ്ങനെ നോക്കുന്നത് ഞാൻ വല്ല വിചിത്രജീവിയുമാണോ ”

ജാനി സൈക്കിൾ പാർക്ക്‌ ചെയ്തശേഷം അവരുടെ അടുത്തേക്ക് ചെന്നു.

“ഹലോ ഇവിടെ ഫസ്റ്റ്ഇയർ ഇംഗ്ലീഷ് എവിടെയാ” ജാനി എല്ലാരോടുമായ് ചോദിച്ചു എന്നാൽ ആരും തന്നേ മറുപടി നൽകിയില്ല.

“ഇവർക്കൊന്നും ചെവി കേൾക്കില്ല ഹലോ ഞാൻ നിങ്ങളോടാ ചോദിച്ചത് ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ് എവിടെയാ ”

ജാനിയെ ഒന്ന് നോക്കുകപോലും ചെയ്യാതെ കുട്ടികളെല്ലാം അവിടെ നിന്ന് പോകാൻ തുടങ്ങി.

“ഇവരൊക്കെ എന്താ ഇങ്ങനെ ചെയ്യുന്നേ ഞാൻ ഇനി എങ്ങനെ ക്ലാസ്സ്‌ കണ്ടുപിടിക്കും”ജാനി ചുറ്റും നോക്കി പെട്ടെന്നാണ് ജാനി ഒരു വയലിന്റെ ശബ്ദം കേട്ടത്.

“ഇവിടെ ആരാ ഈ വയലിൻ വായിക്കുന്നത്” ജാനി ശബ്ദം കേട്ട ഭാഗത്തേക്ക്‌ നടന്നു കോളേജിന് മുൻപിലുള്ള ഗാർഡനിലേക്കു ജാനി എത്തി ഗാർഡനിൽവച്ചിട്ടുള്ള ബെഞ്ചിൽ ഇരുന്നുകൊണ്ട് ഒരുപയ്യൻ വയലിൻ വായിക്കുക്കുകയായിരുന്നു.

ജാനി : (ആരായിരിക്കും ഇത് യൂണിഫോം അല്ലല്ലോ ഇട്ടിരിക്കുന്നത് എന്തായാലും കണ്ടിട്ട് ഇവിടുത്തെ സ്റ്റുഡന്റ് തന്നയാണെന്നാ തോന്നുന്നത് എന്തായാലും ഒന്ന് സംസാരിച്ചുനോക്കാം )ഹലോ ചേട്ടാ എവിടെയാ ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ് ക്ലാസ്സ്‌?

പെട്ടെന്നു വയലിൻ വായന നിർത്തി അവൻ ജനിയെ നോക്കി “പുതിയ

കുട്ടിയാണോ ”

ജാനി : അതെ ചേട്ടാ ഈ ഫസ്റ്റ് ഇയർ ഇംഗ്ലീഷ്

“അവിടെ കാണുന്ന ബിൽഡിങ്ങിലെ മൂന്നാമത്തെ റൂം ”

ജാനി : താങ്ക്സ് ചേട്ടാ പിന്നെ ഒരു കാര്യം ഇന്ന് ചേട്ടന്റെ ബർത്ത്ഡേ ആണോ?

അത് കേട്ട് ആ പയ്യൻ പതിയെ പുഞ്ചിരിച്ചു “ഇവിടെ സംസാരിച്ചുകൊണ്ടു നിന്നാൽ നിനക്ക് ക്ലാസ്സിൽ കയറാൻ പറ്റില്ല വേഗം ക്ലാസ്സിൽ ചെല്ലാൻ നോക്ക് ”

ജാനി : ശെരി ചേട്ടാ ഞാൻ എന്നാൽ പോകുന്നു ചേട്ടൻ വയലിൻ വായിച്ചോ

ഇതും പറഞ്ഞ് ജാനി ക്ലാസ്സിലേക്ക് നടന്നു

“ഇവിടെ വന്നിട്ട് ആദ്യമായിട്ടാ ഒരാൾ എന്നോട് സംസാരിക്കുന്നത് എന്തായാലും ക്ലാസ്സിൽ പോയി നോക്കാം ”

ജാനി പതിയെ ക്ലാസ്സിനുള്ളിൽ കയറി ജാനിയെ കണ്ടയുടനെ കുട്ടികൾ ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി എന്താണ് നടക്കുന്നതെന്ന് ജാനിക്ക് മനസ്സിലായതെയില്ല ജാനി ആരുമില്ലാത്ത പുറകിലെ ബെഞ്ചിൽ ചെന്നിരുന്നു പെട്ടെന്ന് രണ്ടുകുട്ടികൾ ജാനിയുടെ അടുത്തേക്കുവന്നു

“ഞാൻ മീര ഇത് നീതു “അവർ പറഞ്ഞു

“ഹായ് ഞാൻ ജാനി”

മീര : ഞങ്ങൾ നിന്നെ പരിചയപെടാനല്ല എങ്ങോട്ടു വന്നത് ഒരു ലോക്കൽ ഗേൾ ഇവിടെ പഠിക്കാൻ വരുമെന്ന് അറിഞ്ഞിരുന്നു അത് നീയാണല്ലേ നമ്മൾ പറയുന്നതൊക്കെ അനുസരിച്ചാൽ നിനക്ക് ഇവിടെ നല്ലത് പോലെ പോകാം അല്ലെങ്കിൽ അധികകാലം ഇവിടെ നീ ഉണ്ടാകില്ല മനസ്സിലായോ

ജാനി : ഞാൻ നിങ്ങളോട് ഒന്നിനും വന്നില്ലാലോ പിന്നെ വെറുതെ എന്റെടുത്ത് വഴക്കിന് വന്നാൽ ഞാനും വിട്ടുതരില്ല എനിക്ക് ഇവിടെ അഡ്മിഷൻ തന്നത് കോളേജ് മാനേജ്മെന്റ് ആണ് അത് കൊണ്ട് അവർ പറയുന്നത് വരെ ഞാൻ ഇവിടെ കാണും

നീതു : ഞാൻ പറഞ്ഞില്ലേ ഇവളോടൊന്നും സംസാരിക്കാൻ കൊള്ളില്ല എന്ന് പക്കാ ലോക്കൽ പെണ്ണാ നമ്മളെ എതിർത്ത് ഇവൾ ഇവിടെ പഠിക്കുന്നത് നമുക്കൊന്ന് കാണാം

പെട്ടെന്നായിരുന്നു ക്ലാസ്സിലേക്ക് ടീച്ചർ കയറിവന്നത് എല്ലാവരും ഉടൻ തന്നെ ബെഞ്ചലേക്ക് ഇരുന്നു ടീച്ചർ എല്ലാവർക്കും ജാനിയെ പരിചയപ്പെടുത്തി അതിനു ശേഷം ടീച്ചർ ക്ലാസ്സ്‌ ആരംഭിച്ചു എന്നാൽ ജാനിക്ക് അതൊന്നും ശ്രെദ്ദിക്കുവാൻ സാധിച്ചില്ല അവൾ വല്ലാതെ അസ്വസ്ഥആയിരുന്നു താൻ വിചാരിച്ച ഒരു കോളേജ് അല്ല അതെന്ന് അവൾ തിരിച്ചറിഞ്ഞിരിക്കുന്നു. ക്ലാസുകൾ കഴിഞ്ഞുകൊണ്ടിരുന്നു ആരൊക്കെയോ വരുന്നു എന്തൊക്കെയോ പഠിപ്പിക്കുന്നു എന്നാൽ ജാനിയുടെ മനസ്സിൽ മറ്റു ചിന്തകൾ ആയിരുന്നു എങ്ങനെയും വീട്ടിൽഎത്തിയാൽ മതി എന്നായിരുന്നു അവൾക്ക് എങ്ങനെയെക്കെയോ നേരം ഉച്ചയായി കുട്ടികൾ എല്ലാം ലഞ്ച് കഴിക്കുവാനായ് ക്യാന്റീനിലേക്കു പോകാൻ തുടങ്ങി ജാനിയും ഭക്ഷണം കഴിക്കുവാനായി ക്യാന്റീനിലേക്കു ചെന്നു ചുവരിലെ മെനു വായിക്കാൻ തുടങ്ങി

“ഈ മെനുവിൽ ഒരുപാടു വിഭവങ്ങൾ ഉണ്ടല്ലോ ബിരിയാണി 300രൂപ, ചായ 50രൂപ ഇവർ കൊള്ളക്കാരെക്കാൾ കഷ്ടമാണല്ലോ എന്തായാലും ഞാൻ വീട്ടിൽ നിന്നും ലഞ്ച് കൊണ്ടുവന്നത് നന്നായി അവിടെ ഒരു ബെഞ്ച് ഒഴിഞ്ഞു കിടപ്പുണ്ട് അവിടെ ഇരിക്കാം “

ജാനി അവിടെയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി

“നമുക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാം ”

പെട്ടെന്നായിരുന്നു ഒരു പെൺകുട്ടി ജാനിയുടെ അടുക്കൽ എത്തിയത്

ജാനി തന്നോട് അത് ചോദിച്ച കുട്ടിയെ പതിയെ നോക്കി “ഈ കുട്ടിയെ ഞാൻ എന്റെ ക്ലാസ്സിൽ കണ്ടിട്ടുണ്ടല്ലോ “ജാനി ചിന്തിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………

“എന്താ എന്നെ കഴിക്കാൻ കൂട്ടില്ലേ? ”

ജാനി : എന്റെ കൂടെ കഴിക്കാനാണോ വന്നത്

“അതെ തന്റെ കൂടെ തന്നെയാ ”

ജാനി : ശെരി നമുക്ക് ഒന്നിച്ച് കഴിക്കാം

“എന്റെ പേര് മെറിൻ തന്റെ ക്ലാസ്സിൽ തന്നെയാ പഠിക്കുന്നത് ”

ജാനി : ഹലോ മെറിൻ ഞാൻ കരുതിയത് എന്റെ കൂടെ ആരും സംസാരിക്കില്ല എന്നാണ്

മെറിൻ :ഞാൻ രാവിലെ മുതൽ ജാനിയെ ശ്രദ്ധിക്കുനുണ്ട് എന്നാൽ പരിചയപെടാൻ ഒരു സാഹചര്യം കിട്ടിയില്ല ഇവിടെയുള്ളവരെയൊന്നും നോക്കണ്ട അതൊക്കെ പതിയെ മാറി കൊള്ളും എന്തായാലും നമുക്ക് ഫ്രെണ്ട്സ് ആകാം ഞാനും ഇവിടെ പുതിയ കുട്ടിയാണ്

ജാനി :ഞാൻ എപ്പോഴെ റെഡി

മെറിൻ :എന്നാൽ നമുക്ക് ലഞ്ച് ഷെയർ ചെയ്യാം

ജാനി :ഓക്കേ

മെറിനും ജാനിയും ഭക്ഷണം കഴിക്കാൻ തുടങ്ങി. അല്പസമയത്തിനു ശേഷം

“ഡെവിൾസ് ഗാങ് വരുന്നു “എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരു കുട്ടി വേഗം തന്നെ ക്യാന്റീനിലേക്ക് ഓടിവന്നു ഇത് കേട്ട് കുട്ടികൾ എല്ലാം എണീക്കുവാൻ തുടങ്ങി

മെറിൻ : ജാനി പറഞ്ഞത് കേട്ടില്ലേ എഴുനേൽക്ക്

ജാനി :ആരാ ഈ ഡെവിൾസ് ഗാങ് നമ്മൾ എന്തിനാ എഴുന്നേൽക്കുന്നത്

മെറിൻ :നീ അവരെ പറ്റി ഒന്നും ഇതുവരെ കേട്ടില്ലേ

ജാനി :ഇല്ല

മെറിൻ : അവർ ഇപ്പോൾ വരും നീ നേരിട്ടുകണ്ടോ

പെട്ടെന്ന് തന്നെ നാലുപേർ ക്യാന്റീനിൽ പ്രവേശിച്ചു

മെറിൻ : ഇവരാണ് ഡെവിൾസ് ഗാങ് അവസാനം വരുന്നതാണ് ദേവ്, അടുത്തത് കിരൺ, ആ വയലിനുമായി വരുന്നത് ജോ, മുൻപിൽ വരുന്നത് ഡെവിൾസ് ഗാങ് ലീഡർ ജെയ്സൺ

മെറിൻ എല്ലാരെ കുറിച്ചും പറഞ്ഞെങ്കിലും ജാനിയുടെ ശ്രദ്ധ മുഴുവൻ ജോയിൽ ആയിരുന്നു “ഇത് ഞാൻ രാവിലെ കണ്ട ചേട്ടൻ അല്ലെ “ജാനി ഓർത്തു

മെറിൻ : നീ എന്താ ആലോചിക്കുന്നത് ജാനി

ജാനി :ഹേയ് ഒന്നുമില്ല

ക്യാന്റിനിലെത്തിയ ഡെവിൾസ് ഗ്യാങ് കുട്ടികൾക്ക് മുൻപിലായി നിരന്നു നിന്നു ശേഷം ജെയ്സൺ എല്ലാവരോടുമായി സംസാരിക്കാൻ തുടങ്ങി

ജെയ്സൺ :നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ ഈ കോളേജിന്റെ 80%ഷെയറും എന്റെ അമ്മയുടെ പേരിലാണ് അതായത് ഇത് എന്റെ കോളേജ് ആണ് ഇവിടെ എന്ത് നടന്നാലും ഞാൻ അറിയും ഡെവിൾസ് ഗാങിന്റെ നിയമങ്ങൾ പാലിക്കുന്നവർക്കു മാത്രമേ ഇവിടെ പഠിക്കുവാൻ സാധിക്കു ഇവിടെ ഒരാൾ ആ നിയമങ്ങൾ തെറ്റിച്ചിരിക്കുന്നു ഈ ജെയ്സന്റെ പേരിൽ ഒരു കംപ്ലയിന്റ് ഓഫീസിൽ എത്തിയിട്ടുണ്ട് അത് ആരാണ് നൽകിയതെന്ന് വച്ചാൽ മുന്പോട്ട് വരുക എങ്കിൽ അയാൾക്ക് ഇവിടെ തുടർന്ന് പഠിക്കാം ഇത്രയും അറിയാമെങ്കിൽ അതും എനിക്ക് അറിയാൻ പറ്റും ഞാൻ അധിക സമയം വെയിറ്റ് ചെയ്യില്ല അതുകൊണ്ട് ആരാന്നു വച്ചാൽ വേഗം വരുക

പെട്ടെന്ന് തന്നെ കുട്ടികൾക്കിടയിൽനിന്ന് ഒരു പയ്യൻ പേടിച്ചു പേടിച്ചു ജെയ്‌സന്റെ അടുത്തേയ്ക്ക് ചെന്നു

ജെയ്സൺ :അപ്പോൾ നീ ആണ് ആ ധൈര്യശാലി നീ എന്താ എഴുതിയത് ജെയ്സൺ കുട്ടികളെ അനാവശ്യമായി ഉപദ്രവിക്കുനെന്നോ

പയ്യൻ : ഞാൻ അറിയാതെ ചെയ്തതാ ചേട്ടൻ ക്ഷമിക്കണം

ജെയ്സൺ : ഓ അറിയാതെ ചെയ്തതാണല്ലേ കിരൺ അതിങ്ങോട്ട് എടുക്ക്

കിരൺ കൈലുണ്ടായിരുന്ന മഷിക്കുപ്പി ജൈസണ് നൽകി

ജെയ്സൺ : നിനക്ക് ഞാൻ കുറച്ച് ഡെക്കറേഷൻസ് തരാം. (ജെയ്സൺ മഷി പയ്യന്റെ തലയിലൂടെ ഒഴിച്ചു )ഹ ഹ ഹ ഇപ്പൊ നിന്നെ കാണാൻ സൂപ്പർ ആയിട്ടുണ്ട് ഇപ്പോൾ ഞാൻ മഷിയിൽ ഒതുക്കി ഇനി ആവർത്തിച്ചാൽ ഇതായിരിക്കില്ല എല്ലാരോടും കൂടിയാ പറയുന്നത്

ഇതെല്ലാം കണ്ട് ജാനി പകച്ചു നിൽകുകയായിരുന്നു

ജാനി :ഇവൻമാർ ഇതെന്താ ചെയ്യുന്നത് ആരും ഒന്നും പറയാത്തതെന്താ

മെറിൻ :മിണ്ടാതിരിക്ക് ജാനി ഇവർ പോയിട്ട് ഞാൻ എല്ലാം വിശദമായി പറഞ്ഞുതരാം

കുറച്ച് സമയത്തിനു ശേഷം ജാനിയും മെറിനും ഗാർഡനിൽ

ജാനി :ഇവിടെ എന്തൊക്കെയാ ഈ നടക്കുന്നത്

മെറിൻ :ഇതൊക്കെ വെറും സാമ്പിളാ മോളെ അവരാ ഇവിടെ എല്ലാം തീരുമാനിക്കുന്നത് നാലുപേരും ഈ കോളേജിലെ തന്നേ ഏറ്റവും വലിയ പണച്ചാക്കുകളാ ആ ജൈസനാണ് ഏറ്റവും പ്രശ്നം

ജാനി :ഇതാണോ മികച്ച കോളേജ് എന്ന് പറയുന്നത് എന്തൊക്കെയാ ഇവിടെ നടക്കുന്നത് എനിക്ക് ഇതൊന്നും കണ്ടുകൊണ്ട് നിൽക്കാനാവില്ല

മെറിൻ :നമുക്ക് ഒന്നും ചെയ്യാനാവില്ല അവരെ എതിർക്കുന്നവർക്ക് അവർ റെഡ്

കാർഡ് നൽകും റെഡ് കാർഡ് കിട്ടി കഴിഞ്ഞാൽ നമുക്ക് പിന്നെ ഇവിടെ പഠിക്കാൻ പറ്റില്ല

ജാനി :എന്താ നമ്മളെ ഇവിടുന്നു പറഞ്ഞുവിടുമോ?

മെറിൻ :അവരുടെ ഉപദ്രവം സഹിക്കാനാവാതെ നമ്മൾ തന്നേ ഇവിടുന്നു ടിസി വാങ്ങും

ജാനി :ഇതൊക്കെ കേട്ടിട്ട് എനിക്ക് തല പെരുക്കുന്നു ഇവിടെ ആരുമില്ലത്ത ഒരു സ്ഥലം എവിടെയാ

മെറിൻ: അതെന്തിനാ ആരുമില്ലാത്ത സ്ഥലം

ജാനി :പ്ലീസ് എന്റെ ദേഷ്യം ഒന്നു തീർക്കാനാ

മെറിൻ :ഇതിനു പുറകിലുള്ള റസ്റ്റ്‌ റൂം പുതിയ റസ്റ്റ്‌ റൂം വന്നതോടെ അതാരും ഉപയോഗിക്കാറില്ല അവിടെ ആരും കാണില്ല

ജാനി : എന്നാൽ ഞാൻ ഇപ്പോൾ വരാം നീ ക്ലാസ്സിൽ പൊക്കോ

ജാനി വേഗം തന്നെ റസ്റ്റ്‌ റൂമിലേക്ക് ഓടി

റസ്റ്റ്‌ റൂമിലെത്തിയ ജാനി ഉച്ചത്തിൽ സംസാരിക്കാൻ തുടങ്ങി

“അവർആരാന്നാ അവരുടെ വിചാരം ഒരു ഡെവിൾസ് ഗാങ് ചെറ്റകൾ, പരട്ടകൾ, തെമ്മാടികൾ ബാക്കി എല്ലാരും അവർ പറയുന്നത് കേൾക്കുമായിരിക്കും എന്നാൽ ഈ ജാനിയെ അതിനു കിട്ടില്ല ” ജാനി അവിടെ നിന്ന് ഇത്തരത്തിൽ വിളിച്ചു കൂവി

“ഒച്ച അല്പം കുറച്ചാൽ നന്നായിരിക്കും ”

ജാനി ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു

ജാനി : ജോ..

ജോ : എന്റെ പേരൊക്കെ അറിയാമോ? ഇവിടെ ആരും വരാത്തത് കൊണ്ടാ ഞാൻ ഇവിടെ റസ്റ്റ്‌ എടുക്കാൻ വരുന്നത് ഇപ്പൊ ഇവിടെയും ആളുകേറാൻ തുടങ്ങി അല്ലെ

ജാനി :അത് ഞാൻ ചേട്ടൻ ഇവിടെ കിടക്കുന്നത് കണ്ടില്ല

ജോ :ചേട്ടനൊ കുറച്ച് മുൻപ് അങ്ങനെയല്ലല്ലോ കേട്ടത്

ജാനി :ഞാൻ പറഞ്ഞത് എല്ലാം കേട്ടോ?

ജോ :ചെറ്റ, പരട്ട, തെമ്മാടി ഇതൊക്കെയാണെങ്കിൽ ഞാൻ കേട്ടില്ല

ജാനി :ഹൊ സമാദാനമായി അല്ല കേൾക്കാതെ ചേട്ടെന്നെങ്ങനെ ഞാൻ പറഞ്ഞതൊക്കെ മനസ്സിലായി

ജോ :അതൊക്കെ എന്റെ ഒരു കഴിവാണ് അപ്പൊ ശെരി നീ ബാക്കി കൂടി പറഞ്ഞിട്ടു വാ ഞാൻ പോയേക്കാം പിന്നെ ചേട്ടൻ അല്ല ജോ അങ്ങനെ വിളിച്ചാൽ മതി

ഇത്രയും പറഞ്ഞു ജോ റസ്റ്റ്‌ റൂമിന്റെ പുറത്തേക്കു പോയി

ജാനി :എല്ലാം പോയി ജോ എല്ലാം കേട്ടു

ജാനി വേഗം ക്ലാസ്സിലേക്ക് ഓടി

മെറിൻ :നീ എന്തിനാ ഇങ്ങനെ ഓടുന്നത്

ജാനി :എല്ലാം പോയെടി

മെറിൻ : എന്ത് പോയി

ജാനി നടന്നതെല്ലാം മെറിനോട് പറഞ്ഞു

മെറിൻ :അപ്പൊ നിന്റെ കാര്യത്തിൽ തീരുമാനമായി

ജാനി :എനിക്ക് പേടിയൊന്നുമില്ല അവന്മാർ ഇങ്ങു വരട്ടെ

മെറിൻ :എന്നിട്ടാണോ നീ വിറക്കുന്നത്

ജാനി : ആരു വിറച്ചു എനിക്ക് ഒരു പേടിയുമില്ല

മെറിൻ :എന്തായാലും നമുക്ക് നോക്കാം

കോളേജ് സമയത്തിന് ശേഷം

മെറിൻ : ജോ ആരോടും പറഞ്ഞില്ലെന്നാ തോന്നുന്നത്

ജാനി :അതെന്താ?

മെറിൻ :പറഞ്ഞെങ്കിൽ ജെയ്സൺ എപ്പോഴേ നമ്മുടെ അടുത്ത് വന്നേനെ

ജാനി :അത് ശെരിയാ എന്തായാലും ക്ലാസ്സ്‌ എല്ലാം കഴിഞ്ഞല്ലോ അപ്പൊ ഇനി നാളെ കാണാം

മെറിൻ :ശെരി നാളെ കാണാം ബൈ

ജാനി :ബൈ

ജാനി വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു

ജാനിയുടെ വീട്ടിൽ

“അച്ഛാ, അമ്മേ ഞാൻ എത്തി ”

അച്ഛൻ :എടി ജാനി വന്നു

അമ്മ : മോളെ എങ്ങനെ ഉണ്ടായിരുന്നു കോളേജ്

ജാനി :വളരെ നാന്നായിരുന്നു പ്രേതെകിച് അവിടുത്തെ കുട്ടികൾ

അമ്മ :അവരൊക്കെ മോളോട് എങ്ങനെയാ പെരുമാറിയത്

ജാനി : അവർക്കൊക്കെ എന്നോട് എന്ത് സ്നേഹമായിരുന്നെന്നോ ഓർക്കുമ്പോൾ തന്നേ കുളിരുകോരുന്നു

അമ്മ :ഞാൻ വെറുതെ പേടിച്ചു

ജാനി :ശെരി അമ്മേ എനിക്ക് വിശക്കുന്നു കഴിക്കാൻ വല്ലതും താ ബാക്കി പിന്നെ പറയാം

രാത്രി ജാനി ഉറങ്ങാൻ കിടന്നെങ്കിലും പല ചിന്ത കളും അവളുടെ മനസ്സിൽ വന്നു ജോ എല്ലാം പറഞ്ഞുകാണുമോ പറഞ്ഞില്ലെങ്കിൽ കാരണമെന്ത് തുടങ്ങിയ ചിന്തകൾ അവളുടെ മനസ്സിൽ വന്നുകൊണ്ടിരുന്നു.

പിറ്റേന്ന് രാവിലെ തന്നെ ജാനി കോളേജിലെത്തി ക്ലാസ്സിൽ അധികം കുട്ടികൾ ഒന്നും വന്നിട്ടുണ്ടായിരുന്നില്ല ജാനി മെറിന് വേണ്ടി കാത്തിരുന്നു കുറച്ച്

സമയത്തിനുള്ളിൽ മെറിൻ ക്ലാസിലെത്തി ജാനി : നീ എന്താ താമസിച്ചത്

മെറിൻ :നീ നേരത്തെ വന്നതിനു ഞാൻ എന്ത് ചെയ്യാനാ പിന്നെ ഇന്ന് ഒരു സർപ്രൈസ്‌ ഉണ്ട്

ജാനി :എന്ത് സർപ്രൈസ്‌

മെറിൻ :ഇന്ന് എന്റെ ബർത്ത്ഡേ ആണ്

ജാനി :എന്നിട്ട് ഇപ്പോഴാണോപ്പോഴാണോ പറയുന്നത്

മെറിൻ :അതല്ലേ സർപ്രൈസ് എന്ന് പറഞ്ഞത്

ജാനി :എന്നാൽ ചിലവുണ്ട്

മെറിൻ :ഞാൻ ക്യാന്റീനിൽ കേക്ക് ഓർഡർ ചെയ്തിട്ടുണ്ട് ഉച്ചക്ക് കിട്ടും

ജാനി :സൂപ്പർ

അന്നത്തെ ക്ലാസുകൾ വളരെ വേഗം കടന്നുപോയി ലഞ്ച് ടൈമിൽ ജാനിയും മെറിനും കേക്ക് വാങ്ങാൻ ക്യാന്റീനിലേക്കു ചെന്നു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………

മെറിൻ :ഞാൻ ഓർഡർ ചെയ്തത് ഇവിടുത്തെ ഏറ്റവും വിലയുള്ള കേക്ക് ആണ്

ജാനി :ഹോ സമ്മതിച്ചു നീ വലിയ പണക്കാരി തന്നെയാ വേഗം കേക്ക് വാങ്ങിക്ക് ക്ലാസ്സ്‌ തുടങ്ങുന്നതിനു മുൻപ് കട്ട്‌ ചെയ്യണ്ടേ

മെറിനും ജാനിയും വേഗം തന്നെ കേക്ക് വാങ്ങി ശേഷം കേക്കുമായി പുറത്തേക്ക് പോകാനൊരുങ്ങി അതെ സമയം തന്നെ ഡേവിസ് ഗാങ്ങും അവിടേക്കെത്തി പെട്ടെന്ന് മെറിനും ജയ്സണും തമ്മിൽ കൂട്ടിമുട്ടുകയും കേക്ക് മുഴുവനും ജെയ്‌സന്റെ പുറത്തേക്കു വീഴുകയും ചെയ്തു

ജെയ്സൺ :എന്താടി ഇത്

മെറിൻ :സോറി ചേട്ടാ അറിയാതെ പറ്റിയതാ

ജെയ്സൺ :സോറി പറഞ്ഞാൽ എല്ലാം തീരുമോ എത്ര രൂപ വിലയുള്ള ഡ്രസ്സ്‌ ആണിതെന്ന് അറിയാമോ

മെറിൻ :സോറി ചേട്ടാ ഞാൻ പുതിയത് വാങ്ങി തരാം

ജെയ്സൺ :എനിക്ക് ഡ്രെസ്സ് വാങ്ങി തരാൻ നീ വളർന്നോ നീ എന്നെക്കാൾ പണക്കാരിയാണോ ആദ്യം നീ ഇതൊക്കെ ക്ലീൻ ആക്കി താ ബാക്കി പിന്നെ നോക്കാം

ഇതെല്ലാം കേട്ട് ജാനി പ്രതികരിക്കാൻ തുടങ്ങി

ജാനി :ചേട്ടനല്ലേ ആദ്യം എങ്ങോട്ടു വന്നു മുട്ടിയത് എന്നിട്ടും ഇങ്ങനെ പറയുന്നത് ശെരിയാണോ

ജെയ്സൺ :നീ ഏതാടി

ദേവ് :ഇത് കോളേജ് ബോർഡ് കണ്ടെത്തിയ കുട്ടിയാ

ജെയ്സൺ :മനസ്സിലായി ഒരു ലാൻഡ്രികാരി അഡ്മിഷൻ എടുത്തിട്ടുണ്ടെന്ന് ഞാൻ കേട്ടിരുന്നു അത് നീ യാണല്ലേ അപ്പൊ മോളെ നീ ഈ പ്രേശ്നത്തിൽ ഇടപെടണ്ട ഇത് ഹൈക്ലാസ്സിന്റെ പ്രേശ്നമാണ്

ജാനി :ഞാൻ ഇടപെടും ഇത് എന്റെ കൂട്ടുകാരിയാണ് അതൊന്നും പറഞ്ഞാൽ

നിങ്ങൾക്ക് മനസിലാവില്ല

മെറിൻ :വേണ്ട ജാനി ഞാൻ ക്ലീൻആക്കാം

ജെയ്സൺ :നീ ചെയ്യണ്ട ഇവൾ ചെയ്‌താൽ മതി വലിയ കൂട്ടുകാരിയല്ലേ

ജാനി :ശെരി ഞാൻ ചെയ്യാം

ജെയ്സൺ :ആദ്യം ഈ ഷൂസ് ക്ലീൻ ചെയ്യ് കൈ കൊണ്ടല്ല നാക്കുകൊണ്ട്

ജോ :വിട്ടേക്കടാ ജൈസാ

ജെയ്സൺ :അല്ലേടാ ഇവളുടെ അഹങ്കാരം തീർക്കണം വേഗമാകട്ടെ എനിക്ക് സമയമില്ല

ഇത് കൂടി ആയപ്പോൾ ജാനിയുടെ എല്ലാ നിയന്ത്രണവും വിട്ടു ജാനി ജെയ്സനെ താഴേക്കു തള്ളി ഇത് കണ്ട കൂട്ടികൾ എല്ലാം അവിടെ കൂടി

ജെയ്സൺ :നീ എന്താടി ഈ ചെയ്യുന്നേ

ജാനി :നീ ആരാന്നാഡാ നിന്റെ വിചാരം നീ മറ്റുള്ളവരോട് കളിക്കുന്നത് പോലെ എന്നോട് കളിക്കണ്ട ഞാൻ ആളുവേറെയാ നീ എന്താ പറഞ്ഞത് ഞാൻ ലൻഡ്രി യാണെന്നോ അതെ ലാൻഡ്രിയാ തുണി മാത്രമല്ല നിന്നെയും വേണമെങ്കിൽലും ഞാൻ അലക്കും നീ വാടി നമുക്ക് പോകാം

ഇത്രയും പറഞ്ഞ് ജാനി മെറിനുമായി പുറത്തേക്കു പോയി

മെറിൻ:നീ എന്തോക്കെയാ ഈ ചെയ്തത്

ജാനി :പിന്നെ ഞാൻ എന്ത് ചെയ്യാനാ ഈ കോളേജിൽ ഞാൻ വരുന്നതിനു രണ്ട് കാരണങ്ങളാണ് ഉള്ളത് ഒന്ന് സ്വിമ്മിങ് മറ്റൊന്ന് നീ അപ്പോഴാ അവൻ

മെറിൻ :എല്ലാം ശെരിയാ പക്ഷെ അവൻ ചുമ്മാതിരിക്കില്ല

ജാനി :ഇനി വരുന്നിടത്തുവച്ചു കാണാം

അല്പസമയത്തിനു ശേഷം ഡെവിൾസ് ഗ്യാങ്

ജെയ്സൺ :ആ ലാൻഡ്രി അവളെന്നെ എനിക്ക് ഓർക്കാൻ കൂടി വയ്യ അവൾക്ക് എവിടുന്നാ ഇത്രധൈര്യം കിട്ടിയത്

ദേവ് :മതി ജൈസാ എത്ര നേരമായി ഇത് തുടങ്ങിയിട്ട്

ജെയ്സൺ :എന്ത് മതിയാക്കാൻ എന്റെ മാനം പോയില്ലേ

ജോ :ഞാൻ പറഞ്ഞതല്ലേ വേണ്ടന്ന്

ജെയ്സൺ :പിന്നെ അവളെ വിടണോ

കിരൺ :നീ എന്തിനാ ടെൻഷൻ ആകുന്നത് നമുക്ക് അവൾക്ക് നല്ല പണികൊടുക്കാം

ജെയ്സൺ :നീയാണെടാ യഥാർത്ഥ കൂട്ടുകാരൻ നമുക്ക് എപ്പോൾ തുടങ്ങാം

കിരൺ :ഇതൊന്നും വെച്ച് താമസ്സിപിക്കാൻ പാടില്ല അതുകൊണ്ട് ഇന്ന്‌ തന്നെ തുടങ്ങാം

ജെയ്സൺ :എങ്കിൽ ശെരി അവളുടെ ക്ലാസ്സിലേക്ക് റെഡ് കാർഡ് കൊടുത്ത് വിട് ഈ ജെയ്സൺ ആരാണെന്നു അവൾ ശെരിക്കും അറിയാൻ പോകുന്നതെയുള്ളു

ജോ :അളിയാ വിട്ടേക്ക് പുതിയ കൊച്ചല്ലെ

കിരൺ :നീ ഒന്ന് മിണ്ടാതിരിരുന്നെ ജോ ഇങ്ങനെ വെറുതെ വിട്ടാൽ എല്ലാരും നമ്മുടെ തലയിൽ കയറി നിരങ്ങും

അല്പനേരത്തിനു ശേഷം ജാനിയുടെ ക്ലാസ്സ്‌ റൂം

മീര :എല്ലാവർക്കുമായി ജെയ്‌സന്റെ അറിയിപ്പുണ്ട് എല്ലാവരും ശ്രദ്ദിക്കുക “ഈ ക്ലാസ്സിലെ ജാനി എന്ന കുട്ടിക്ക് ഡെവിൾസ് ഗാങ് റെഡ് കാർഡ് നൽകുന്നു ഇനി ജാനിയെ കഷ്ട പെടുത്തുന്ന കുട്ടികൾക്ക് ഡെവിൾസ് ഗാങിന്റെ വക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ് എന്ന് ജെയ്സൺ”

ഇത് കേട്ട കുട്ടികളെല്ലാം ജാനിയെ നോക്കി ചിരിക്കാൻ തുടങ്ങി

ജാനി :ഇതെന്താ ഫുട്ബോൾ ആണോ റെഡ് കാർഡ് നൽകാൻ

മീര :ഇനി ഈ കോളേജിന്റെ ഫുട്ബോൾ നീയാ നീ ജെയ്സനോടാ കളിച്ചത് അതിനുള്ളത് നിനക്ക് കിട്ടുകതന്നെ ചെയ്യും.

അല്പസമയത്തിനുശേഷം

ജാനി :ഇനി ഫ്രീ അല്ലെ നമുക്ക് സ്വിമിങ്ങിനു പോയാലോ മെറിൻ

മെറിൻ :ഞാൻ ഇല്ല ജാനി എനിക്ക് നല്ല തലവേദന നീ പോയിട്ട് വാ

ജാനി :എങ്കിൽ ഞാനും പോകുന്നില്ല നിനക്ക് സുഖമില്ലാത്തതല്ലേ ഞാൻ ഇവിടെ ഇരിക്കാം

മെറിൻ :വേണ്ട ജാനി നിനക്ക് കോമ്പറ്റീൻ ഉള്ളതല്ലേ വെറുതെ ട്രെയിനിങ് മുടക്കണ്ട വേഗം പോയിട്ട് വാ

ജാനി :എന്നാൽ ശെരി ഞാൻ പോയിട്ട് വേഗം വരാം

ഇത്രയും പറഞ്ഞു ജാനി ക്ലാസിനു പുറത്തേക്കു പോയി

ജാനി പോയതിനു ശേഷം മീര മെറിന്റ അടുത്തേക്ക് വന്നു

മീര :നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാ നീ അവളുടെ കൂടെ നടക്കാതിരിക്കുന്നതാ നല്ലത് പിന്നെ ഇന്ന് ജാനിക്ക് ഈ ക്ലസ്സിലുള്ളവർ ചേർന്ന് ഒരു പാർട്ടി കൊടുക്കുന്നുണ്ട് നീയു കൂടെ ഉണ്ടാവണം

മെറിൻ :എനിക്ക് പറ്റില്ല എന്നെ വിട്ടേക്ക്

മീര :ഇത് ഞാൻ പറയുന്നതല്ല ജെയ്സൺ പറയാൻ പറഞ്ഞതാ കേട്ടില്ലെങ്കിൽ നിനക്കും റെഡ് കാർഡ് കിട്ടും നിനക്ക് ഇവിടെ പഠിക്കാൻ താൽപര്യമില്ലെ ആലോചിച്ചു തീരുമാനിക്ക്

ഇതേ സമയം ഡെവിൾസ് ഗാങ്

ജെയ്സൺ :എല്ലാം സെറ്റ് അല്ലെ

ദേവ് : നീ പറഞ്ഞതൊക്കെ ചെയ്തിട്ടുണ്ട്

ജെയ്സൺ : ആ ലാൻഡ്രിയുടെ അഹങ്കാരം ഇന്നത്തോടെ തീരും അവളുടെ കൂട്ടുകാരിക്കു വേണ്ടിയല്ലെ അവൾ എന്നെ അപമാനിച്ചത് ഇന്ന് അവളും കൂടിച്ചേർന്നാ ലാൻഡ്രിക്ക് പണി കൊടുക്കാൻ പോകുന്നത് ആ ലാൻഡ്രി ഇന്ന് എന്റെ കാലുപിടിക്കുന്നത് നിനക്ക് കാണാം

“എനിക്ക് തോന്നുന്നില്ല ” ജോ ആയിരുന്നു അത്

കിരൺ :ഈ പ്ലാൻ ഉണ്ടാക്കിയത് ഈ കിരൺ ആണ് അവൾ ഉറപ്പായും ഇന്ന് ജെയ്‌സന്റെ കാലുപിടിക്കും ബെറ്റ് ഉണ്ടോ

ജോ :ശെരി നമുക്ക് നോക്കാം

അല്പനേരത്തിനു ശേഷം

ജാനി സ്വിമിങ്ങിനു ശേഷം ക്ലാസ്സിലേക്ക് നടകുകയിരുന്നു പെട്ടന്ന് ഒരു കൂട്ടം കുട്ടികൾ ജാനിയെ ചുറ്റി വളഞ്ഞു

ജാനി :നിങ്ങൾ എന്താ കാണിക്കുന്നത് മര്യാദക്ക് മാറിനിൽക്ക്

മീര :നിനക്ക് തരാനുള്ളത് തന്നിട്ട് നമ്മൾ മാറാം മെറിൻ നീ തന്നെ തുടങ്ങിക്കോ ഈ മുട്ട അവളുടെ മുഖത്ത് എറിന്നേക്ക്

മീര മെറിന്റെ കൈയിലേക്ക് മുട്ട കൊടുത്തു

മീര :പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ നോക്കികൊണ്ട്‌ നില്കാതെ എറിയുന്നോ അതോ..

അവരുടെ കൂടെ മെറിനെ കണ്ട് ജാനി നടുങ്ങി മെറിൻ മുട്ട ജാനിയുടെ മുഖത്തേക്കെറിന്നു കൂടെ എല്ലാവരും ജാനിയെ എറിയാൻ തുടങ്ങി

ജാനി :നിർത്ത് പ്ലീസ് ഒന്ന് നിർത്താൻ

ലാൻഡ്രി ലാൻഡ്രി ലാൻഡ്രി എല്ലാവരും കൂകി വിളിക്കാൻ തുടങ്ങി കുറച്ച് സമയത്തിനുശേഷം കുട്ടികളെല്ലാം പിരിഞ്ഞു പോയി ഒരാൾ ഒഴിച്ച് മെറിൻ

മെറിൻ :ജാനി

ജാനി :വേണ്ട ഒന്നും പറയണ്ട എനിക്ക് കുറച്ച് സമയം ഒറ്റക്കിരിക്കണം

ജാനി ഗാർഡനിലെത്തി ബെഞ്ചിലേക്കിരുന്നു കരയുവാൻ തുടങ്ങി

“ഇതെന്താ മുട്ട ഫേഷ്യലോ “ജോ ആയിരുന്നു അത്

എന്നാൽ ജാനി മറുപടി ഒന്നും പറഞ്ഞില്ല

ജോ :ഹലോ ജാനി

ജാനി :എന്താ എത്രയും ചെയ്തത് പോരെ

ജോ :അതിനു ഞാൻ ആണോ ചെയ്തത്

ജാനി :താൻ അല്ലെങ്കിലും തന്റെ കൂട്ടുകാരൻ ആ പരനാറി ജെയ്സൺ അവനല്ലേ ചെയ്തത്

ജോ : ഞാൻ ഒരു സത്യം പറയട്ടെ ഡെവിൾസ് ഗാങിൽ ഏറ്റവും പാവം ജെയ്സൺ ആണ്

ജാനി :ഞാൻ ഇപ്പോ കോമഡി കേൾക്കാനുള്ള മൂഡിലല്ല

ജോ :അത്രക്ക് വിഷമമയോ

ജാനി :അവർ ചെയ്തതിലൊന്നും എനിക്ക് വിഷമമില്ല

ജോ :നിന്റെ കൂട്ടുകാരി ചെയ്തതു കൊണ്ടല്ലേ എനിക്കറിയാം

ജാനി :അതും അല്ല അവർ എത്ര രൂപയുടെ മുട്ടയാ പാഴാക്കിയത് അതാ എന്റെ വിഷമം

ജോ :ഹ ഹ ഹ

ജാനി :എന്തിനാ ചിരിക്കുന്നത്

ജോ: ഹേയ് ഒന്നുമില്ല ആദ്യം മുഖത്തുള്ളതൊക്കെ തുടക്ക് ഇന്നാ ഈ ടവൽ പിടിക്ക്

ജാനി :വേണ്ട എന്റെ കൈയിലുണ്ട്

ജാനി പോക്കെറ്റിൽ ടവൽ തിരയാൻ തുടങ്ങി

ജോ :എന്താ കിട്ടിയില്ല

ജാനി : നാശം ഞാൻ എടുക്കാൻ മറന്നു

ജോ :ഇത് കൈയിൽ വച്ചോ (ജോ ജാനിക്ക് നിർബന്ധ പൂർവ്വം ടവൽ നൽകി )

ജോ :അപ്പൊ ശെരി ഞാൻ പോകുന്നു വേഗം മുഖം കഴുകിയിട്ട് വീട്ടിൽ പോകാൻ നോക്ക് ഫൈനൽ ബെൽ അടിച്ചു

ഇത്രയും പറഞ്ഞു ജോ അവിടെ നിന്നുപോയി

അല്പസമയത്തിനു ശേഷം ജാനിയുടെ വീട്ടിൽ

അമ്മ :എന്ത് കോലമാടി ഇത് നിന്റെ യൂണിഫോമിൽ ഒക്കെ ഇത് എന്താ

ജാനി :അത് പിന്നെ അമ്മേ കോളേജിൽ ഒരു പാർട്ടി ഉണ്ടായിരുന്നു അതാ ഇനി രണ്ട് ദിവസം കോളേജ് ഇല്ലല്ലോ അതുകൊണ്ട് പ്രേശ്നമില്ല

അമ്മ :എന്ത് പ്രേശ്നമില്ലന്ന് ഇനി ഇങ്ങനെ എങ്ങാനും ചെയ്തിട്ടു വന്നാൽ നിനക്ക് ഞാൻ നല്ലത് തരും പെണ്ണിന്റ ഓരോ പുതിയ ശീലങ്ങൾ വേഗം പോയി കുളിക്ക്

#############################

പിറ്റേദിവസം രവിലെ തന്നെ ജാനി ആനി ചേച്ചിയുടെ ബേക്കറിയിൽ ജോലിക്കെത്തി

“ജാനി നീ വന്നോ ജിൻസി ചോദിച്ചു”

(ജാനിയുടെ മറ്റൊരു കൂട്ടുകാരിയാണ് ജിൻസി )

ജാനി :അതെന്താ നീ അങ്ങനെ ചോദിച്ചത്

ജിൻസി :ഞാൻ കരുതി നീ ഇനി ഇവിടെ ജോലിക്ക് വരില്ലെന്ന് നിനക്ക് വലിയകോളേജിലൊക്കെ അഡ്മിഷൻ കിട്ടിയതല്ലേ നിന്റെ ഭാഗ്യം

ജാനി :വലിയ ഭാഗ്യം തന്നെ ശത്രുവിന് പോലും ഇങ്ങനത്തെ ഭാഗ്യം കൊടുക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന ജിൻസി :എന്താ ജാനി എന്താ പ്രശ്നം

ജാനി നടന്ന കാര്യങ്ങൾ ജിൻസിയോട് പറഞ്ഞു

ജിൻസി :അവൻമാരെ എന്റെ കൈയിൽകിട്ടിയാലുണ്ടല്ലോ എല്ലാരും ഒന്നിനൊന്നു മെച്ചം ചെറ്റകൾ

ജാനി :ജോ പാവമാണ് അവനെന്തിനാ ജെയ്‌സന്റെ കൂടെ നില്കുകുന്നത് എന്നാ എനിക്ക് മനസിലാവാത്തത്

ജിൻസി :ജോക്ക് നിന്നോട് എന്തോ താല്പര്യമുണ്ട് എന്നാ എനിക്ക് തോന്നുന്നത്

ജാനി :ഒന്ന് പോടി അങ്ങനെ ഒന്നുമില്ല

ജിൻസി :പിന്നെന്തിനാ അവൻ നിന്നെ സഹായിക്കുന്നത്

പെട്ടെന്നായിരുന്നു കടയിലേക്ക് ഒരു കസ്റ്റമ്മർ വന്നത്

ജാനി :കസ്റ്റമർ വന്നു വേഗം വാ ചേച്ചി കണ്ടാൽ നമുക്ക് നല്ലത് കിട്ടും അവരുടെ കാര്യം എന്തെങ്കിലും ആയിക്കോട്ടെ

ഇതേ സമയം ജെയ്‌സന്റെ വീട്ടിൽ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………

ജെയ്സൺ :ടാ കിരൺ നീ പറഞ്ഞത് അവൾ എന്റെ

കാലുപിടിക്കുമെന്നൊക്കെയാണല്ലോ?

കിരൺ :അതാ ഞാനും ആലോചിക്കുന്നത്

ദേവ് :ഇവന്റെ ഐഡിയ ഒന്നും നടക്കില്ല ജൈസാ

ജോ :നിനക്കൊക്കെ വട്ടാണോ ചുമ്മാ കുട്ടികളെ പോലെ വിട്ടേക്ക് ജൈസാ

ജെയ്സൺ :ഞാൻ അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല ഇനി ആരുടെയും പ്ലാൻ വേണ്ട ഞാൻ ഒരു വഴികണ്ടിട്ടുണ്ട് അഭിമാനത്തിൽ തൊട്ട് കളിച്ചാൽ ആരും സഹിക്കില്ല അവളെ ഞാൻ നാറ്റിക്കും

ജോ :നീ എന്താ ചെയ്യാൻ പോകുന്നത്

ജെയ്സൺ :അത് നീ കണ്ടോ

###############################

പിറ്റേ ദിവസം ആനി ചേച്ചിയുടെ ബേക്കറി

“ജാനി ഉണ്ടോ ”

ജിൻസി :ജാനി നിന്നെ തിരക്കി ആരോ വന്നിരിക്കുന്നു

ജാനി :എന്നെ തിരക്കി ആരു വരാനാ

“ജാനി ഞാനാണ് മെറിൻ ”

ജാനി :എന്താ മാഡം കഴിക്കാൻ വേണ്ടത്

മെറിൻ:ഞാൻ നിന്നോട് സംസാരിക്കാൻ വന്നതാ

ജാനി :എനിക്ക് താല്പര്യമില്ല

മെറിൻ :എന്നോട് ഷെമിക്ക് ജാനി എനിക്ക് വേറേ വഴി ഇല്ലായിരുന്നു

ജാനി :എനിക്ക് ഒരു പ്രേശ്നവും ഇല്ല എന്റെ കൂടെ നടന്നാൽ നിനക്ക് പ്രേശ്നങ്ങൾ ഉണ്ടാവും അതുകൊണ്ട് നമുക്ക് ഫ്രണ്ട്ഷിപ്‌ അവസാനിപ്പിക്കാം

മെറിൻ :പ്ലീസ് ജാനി എനിക്ക് തെറ്റ് പറ്റിപോയി

ജിൻസി :ഷെമിച്ചേക്ക് ജാനി നിന്നെ തിരക്കി ഇതുവരെ വന്നില്ലേ

ജാനി :ഇനിയും ജെയ്സൺ ഇതുപോലെ എന്തെങ്കിലും പറഞ്ഞാലോ

മെറിൻ :ഞാൻ ഇനി ആരു പറഞ്ഞാ കേൾക്കില്ല നിനക്കറിയാമോ ഇന്നലെ ഞാൻ ഉറങ്ങിയിട്ടില്ല

ജാനി :അതെന്താ കൊതുക് ശല്യമായിരുന്നോ

മെറിൻ :തമാശ പറയല്ലേ ജാനി

ജാനി :ഞാൻ വെറുതേ പറഞ്ഞതാടി ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ഞാൻ ആ കോളേജിൽ വരാനുള്ള പ്രദാന കാരണം നീയാണ് നീ എന്റെടുത്ത് മിണ്ടിയില്ലെങ്കിലും ഞാൻ അങ്ങോട്ട് വന്ന് മിണ്ടും പോരെ

മെറിൻ:എനിക്ക് എപ്പോഴാ സമാദാനമായത്

ജാനി :ശെരി നീ വെയിറ്റ് ചെയ്താൽ നമുക്ക് മൂന്നു പേർക്കും കറങ്ങാൻ പോകാം

മെറിൻ :ശെരിഇന്ന്‌ എന്റെ ചിലവാണ് എന്താ വേണ്ടതെന്ന് പറഞ്ഞാൽ മതി

പിറ്റേന്ന് ജാനി പതിവുപോലെ ക്ലാസിലെത്തി ജാനിയെ കണ്ടയുടനെ കുട്ടികൾ എല്ലാവരും ഓരോന്ന് പറഞ്ഞു ചിരിക്കാൻ തുടങ്ങി

ജാനിവേഗം മെറിന്റെ അടുത്തെത്തി

മെറിൻ :ജാനി ഒരു പ്രേശ്നമുണ്ട്

ജാനി :എന്താ

മെറിൻ :അത് ആ ജെയ്സൺ നിന്നെ പറ്റി കോളേജ് ഗ്രൂപ്പിൽ മെസ്സേജ് ഇട്ടിട്ടുണ്ട്

ജാനി :എന്ത് മെസ്സേജ്

മെറിൻ :അത് ജാനി

ജാനി :അത് നീ എനിക്ക് ഒന്ന് കാണിച്ചു തന്നെ

മെറിൻ ഫോൺ ജാനിക്ക് നൽകി ജാനി മെസ്സേജ് വായിക്കാൻ തുടങ്ങി

“എല്ലാവർക്കുമുള്ള എന്റെ മുന്നറിയിപ്പ് നമ്മുടെ കോളേജിൽ ഒരു ലാൻഡ്രി കാരി വന്നത് നിങ്ങളൊക്കെ അറിഞിരിക്കുമല്ലോ അവളുടെ പ്രദാന ലക്ഷ്യം പണക്കാരായ ആൺപിള്ളേരെ വലയിലാക്കുക എന്നതാണ് അവളുടെ വീട്ടുകാർ ഈ ലക്ഷ്യത്തോടെയാണ് അവളെ എങ്ങോട്ടയച്ചിരിക്കുന്നത് എങ്ങനെയും പണക്കാരാകുക എന്നതാണ് അവളുടെയും അവളുടെ കുടുംബത്തിന്റെയും ലക്ഷ്യം എല്ലാവരും സൂക്ഷിക്കുക എന്ന് ഡെവിൾസ് ഗാങ്ങ് ക്യാപ്റ്റൻ ജെയ്സൺ, ”

ജാനി :അവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല ഞാൻ ഇപ്പോ വരാം

മെറിൻ :എങ്ങോട്ടാ ഞാനും വരാം

ജാനി :വേണ്ട ഇതിന് ഞാൻ മാത്രം മതി

ജാനി പുറത്തേക്ക് നടന്നു

ഇതേ സമയം സ്പോർട്സ് റൂമിൽ നിൽക്കുകയായിരുന്നു ഡെവിൾസ് ഗ്യാങ്

ജെയ്സൺ :എങ്ങനെയുണ്ട് എന്റെ പ്ലാൻ

ദേവ് :അല്പം കൂടിപോയില്ലെ

ജെയ്സൺ :ഒരു കൂടുതലുമല്ല അവൾ ഇനി ഈ കോളേജിൽ പഠിക്കുമെന്ന് എനിക്ക് തോന്നുന്നില്ല

അടുത്ത നിമിഷം വാതിൽ തുറന്ന് ജാനി അകത്തേക്കെത്തി

ജെയ്സൺ :നീ വന്നോ കാലുപിടിക്കുകയോ മാപ്പ് പറയുകയോ എന്താണെങ്കിലും ഇപ്പോൾ എനിക്ക് തീരെ സമയമില്ല

ജാനി :മാപ്പോ അതും നിന്നോട് എന്റെ പട്ടി പറയും

ജെയ്സൺ :ഇത്രയുമായിട്ടും നിന്റെ അഹങ്കാരം തീർന്നില്ലേ?

പറഞ്ഞുതീരുന്നതിനുമുൻപേ ജാനി ജെയ്സനെ ചവിട്ടി താഴെ വീഴ്ത്തി

ജെയ്സൺ :അയ്യോ അമ്മേ എന്താടി നീ ഈ കാണിക്കുന്നത് ഞാൻ ആരാണെന്ന് അറിയാമോടി നിനക്ക്

ജാനി :നീ ആരായാലും എനിക്ക് ഒരു കോപ്പുമില്ല എന്നെ പറഞ്ഞാൽ ഞാൻ സഹിക്കും എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ ഞാൻ ആണുങ്ങളെ വല വീശുന്നത് നീ കണ്ടോ കണ്ടോന്ന് എന്നെ നല്ല അന്ധസായിട്ട് തന്നെയാ എന്റെ

വീട്ടുകാർ വളർത്തിയിരിക്കുന്നത് ഇനി എന്റെ വീട്ടുകാരെ പറ്റി എന്തെങ്കിലും പറഞാൽ നീ ചത്തെന്ന് കൂട്ടിക്കോ നീ ഏത് കൊമ്പത്തെ മോൻ ആയാലും എനിക്കൊന്നുമില്ല

ഇത്രയും പറഞ്ഞു ജാനി പുറത്തേക്ക് പോയി

ദേവ് :ജാനി നമ്മൾ പ്രതീക്ഷിച്ച ആൾ അല്ല ജൈസാ

ജോ :ഞാൻ പറഞ്ഞതല്ലേ ജൈസാ വേണ്ടന്ന്

ദേവ് :നമ്മുടെ ജൈസണ് ഈ ഗതി വരുമെന്ന് ആരെങ്കിലും കരുതിയോ ഹ ഹ

######$#################$#######

ജാനി ക്ലാസ്സിലേക്ക് തിരിച്ചെത്തിയ ശേഷം

മെറിൻ :എന്താ ജാനി ഉണ്ടായത് നീ എവിടെയാ പോയത്

ജാനി :ഞാൻ ആ ജെയ്സനെ ഒന്ന് ഉപദേശിക്കാൻ പോയതാ

മെറിൻ :നീ അവനുമായി വീണ്ടും വഴക്കുണ്ടാക്കിയോ

ജാനി :ഹേയ് അങ്ങനെ ഒന്നുമില്ല മെറിനെ ഇപ്പോ ടീച്ചർ വരും നീ ബുക്ക്‌ എടുത്തോ

ഇതേ സമയം ഡെവിൾസ് ഗാങ്

കിരൺ :എന്താടാ ജൈസാ ഇങ്ങനെ ഇളിച്ചോണ്ടിരിക്കുന്നത്

ദേവ് :അവൾ ചവിട്ടിയപ്പോൾ എന്തെങ്കിലും പറ്റിക്കാണുമോ

ജെയ്സൺ :ആ ലാൻഡ്രി ആളു കൊള്ളാം

ദേവ് :ഞാൻ പറഞ്ഞില്ലേ ഇവന് എന്തോ പറ്റി

ജെയ്സൺ :ജാനി ഉം പേര് കൊള്ളാം

കിരൺ :എന്താടാ ജൈസാ പിച്ചും പേയും പറയുന്നത് ആശുപത്രിയിൽവല്ലതും പോണോ

ജെയ്സൺ :എനിക്ക് ഒന്നുമില്ലടാ കിരണേ

കിരൺ :നീ വിഷമിക്കണ്ടടാ അളിയാ അവൾക്ക് നല്ല മുട്ടൻ പണി കൊടുക്കുന്ന കാര്യം ഞാൻ ഏറ്റു

ജെയ്സൺ :അതൊന്നും ഇനി വേണ്ട പിന്നെ അവളുടെ റെഡ് കാർഡ് പിൻവലിചേക്ക്

ദേവ് :എന്തടാ ജൈസാ ഈ പറയുന്നത്

ജൈസൺ :ചോദ്യം ചോദിക്കാതെ ഞാൻ പറഞ്ഞതു പോലെ ചെയ്യാൻ നോക്ക്

ഇത്രയും പറഞ്ഞു ജെയ്സൺ അവിടെ നിന്ന് പോകാൻ ഒരുങ്ങി

ജോ :എങ്ങോട്ടാടാ ഈ പോകുന്നേ

ജൈസൺ :എനിക്ക് ഒരാളെ കാണാണ്ട് പോയിട്ട് വേഗം വരാം

################################

അല്പനേരത്തിനു ശേഷം ജാനിയുടെ ക്ലാസ്സ്‌റൂം

ജാനി :മെറിനെ ഇന്ന് പി.ടി ഉള്ളതല്ലേ നമ്മൾ എന്താ കളിക്കുക

മെറിൻ :നമുക്ക് ബാസ്‌ക്കറ്റ് ബോൾ കളിച്ചാലോ

ജാനി :ശെരി ഞാൻ റെഡി

അപ്പോൾ ജാനിയുടെ അടുത്തേക്ക് ഒരു പയ്യൻ വന്നു “ജാനി നിന്നെ ഡെവിൾസ് ഗ്യാങിലെ ചേട്ടൻ വിളിക്കുന്നുണ്ട് ഗാർഡനിലേക്ക് ഒന്ന് ചെല്ലാൻ പറഞ്ഞു

ജാനി :ഏത് ചേട്ടനാ

എന്നാൽ പയ്യൻ ഒന്നും പറയാതെ പുറത്തേക്കു പോയി

ജാനി :ഹേയ് ആരാന്നു പറഞ്ഞിട്ടു പോ

മെറിൻ :ജാനി നീ പോകണ്ട എന്തെങ്കിലും കെണി ആയിരിക്കും

ജാനി :ജോ ആണ് വിളിച്ചതെന്ന് തോന്നുന്നു എന്തായാലും പോയി നോക്കാം

മെറിൻ :എങ്കിൽ ഞാനും വരാം

ജാനി :അത് കുഴപ്പമില്ലെടി ഞാൻ പോയിട്ട് വരാം

മെറിൻ :ഉം ശെരി സൂക്ഷിക്കണം കേട്ടോ

ജാനി :ശെരി ഞാൻ പോയിട്ട് വേഗം വരാം

ജാനി പതിയെ ഗാർഡനിലേക്ക് നടന്നു

“ജോക്ക് എന്തായിരിക്കും പറയാനുള്ളത് ജിൻസി പറഞ്ഞതു പോലെ അവനു എന്നോട് എന്തെങ്കിലും ഉണ്ടാവുമോ. എന്തൊക്കെയാ ജാനി നീ ഈ ആലോചിക്കുന്നത് അങ്ങനെ ഒന്നും ഉണ്ടാകില്ല പിന്നെ ജോക്ക് വേറെ ആരെയും കിട്ടാത്ത പോലെ ”

ജാനി ഗാർഡനിലേക്കെത്തി എന്നാൽ അവിടെ ജോക്ക് പകരം ജെയ്സൺ ആയിരുന്നു ഉണ്ടായിരുന്നത്

ജാനി :നീയോ

ജെയ്സൺ :ഞാൻ അല്ലാതെ പിന്നെ ദി ഗ്രേറ്റ് ജെയ്സൺ

ജാനി :ഞാൻ പോകുന്നു

ജെയ്സൺ :ഹേയ് അത് പറ്റില്ല എനിക്ക് സംസാരിക്കാനുണ്ട്

ജാനി :എനിക്ക് പ്രശ്നം ഉണ്ടാക്കാൻ താല്പര്യമില്ല

ജെയ്സൺ :എനിക്കും ഒട്ടും താൽപ്പര്യമില്ല

ജാനി :പിന്നെ?

ജെയ്സൺ :എനിക്ക് എല്ലാം മനസ്സിലായി അതുകൊണ്ട് ഇനി ഈ ആക്ടിങ് ഒന്നും വേണ്ട

ജാനി :എന്ത് മനസിലായെന്നാ?

ജെയ്സൺ :നീ എന്നെ ഇമ്പ്രെസ്സ് ചെയ്യാനല്ലേ ഇതൊക്കെ ചെയ്തു കൂട്ടുന്നത് ശെരി നിന്നെ ഞാൻ എന്റെ ഗേൾ ഫ്രണ്ട് ആക്കാം പക്ഷെ കോളേജിലുള്ളവർ അറിയരുത് എന്താ സന്തോഷമായോ.

ജാനി :ഞാൻ കരുതിയത് നിനക്ക് അഹങ്കാരം മാത്രമേ ഉള്ളുവെന്ന പക്ഷെ ഇപ്പോ മനസിലായി തലക്കും സുഖമില്ലെന്ന് ഗേൾ ഫ്രണ്ട് അതും നിന്റെ എനിക്ക് വേറെ പണിയുണ്ട്

ജെയ്സൺ :നിനക്കെന്താ വട്ടാണോ എത്ര പേരാ എന്റെ പുറകെ നടക്കുന്നതെന്ന് നിനക്കറിയാമോ ഈ അവസരം ഞാൻ ആർക്കും കൊടുത്തിട്ടില്ല നിനക്കാണ് ആ

ഭാഗ്യം കിട്ടിയിരിക്കുന്നത്

ജാനി :അയ്യോ എനിക്ക് ആ സൗഭാഗ്യം വേണ്ട

ജെയ്സൺ : എന്നാൽ ശെരി കോളേജിൽ എല്ലാരും അറിഞ്ഞുകൊള്ളട്ടെ എനിക്ക് പ്രേശ്നമില്ല ഇപ്പോൾ സമാദാനമായോ

ജാനി :നിന്നോട് സംസാരിക്കാൻ ഞാൻ ഇല്ല എന്നെ വിട്ടേക്ക്

ഇത്രയും പറഞ്ഞു ജാനി ക്ലാസ്സിലേക്ക് നടന്നു

ജെയ്സൺ :അഹങ്കാരി

####################$###########

അല്പനേരത്തിനു ശേഷം ബാസ്‌ക്കറ്റ് ബോൾ കോർട്ട്

മെറിൻ :പതിവില്ലാതെ ജെയ്സൺ കളികാണാൻ വന്നിട്ടുണ്ടല്ലോ ജാനി

ജാനി :അത് കളി കാണാനൊന്നും വന്നതല്ല അടുത്തത് ആരെ ദ്രോഹിക്കാം എന്ന് നോക്കി ഇറങ്ങിയതാ

പെട്ടെന്നായിരുന്നു ജാനിയുടെ മുഖത്തേക്ക് ബാസ്കറ്റ് ബോൾ വന്നടിച്ചത്

ജാനി :അമ്മേ ആരാ എന്നെ എറിഞ്ഞത്

മീര :അയ്യോ സോറി ജാനി അറിയാതെ പറ്റിയതാ

മെറിൻ :നീ വേണമെന്ന് വെച്ച് തന്നെ ചെയ്തതാ

മീര :കളിയിൽ ശ്രദ്ദിക്കാതെ നിന്നാൽ ഇങ്ങനെ യൊക്കെ പറ്റും അതിന് ഞാൻ എന്ത് ചെയ്യാനാ

ജാനി :വിട്ടേക്കടി

മെറിൻ :ജാനി മൂക്കിൽനിന്ന് ചോര വരുന്നുണ്ട്

ജാനി :സാരമില്ല ഞാൻ കഴുകിയിട്ടു വരാം നീ കളിച്ചോ

ജാനി മുഖം കഴുകാനായി ചെന്നു.

“മുഖം കൊണ്ടല്ല ബാസ്കറ്റ് ബോൾ കളിക്കേണ്ടത് “ജെയ്സൺ ആയിരുന്നു അത്.

ജാനി :നീയോ എനിക്ക് ഇഷ്ടമുള്ളപോലെ ഞാൻ കളിക്കും നിനക്കെന്താ?

ജെയ്സൺ :എനിക്ക് ഒന്നുമില്ല. വേദന കൂടുതലുണ്ടെങ്കിൽ ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോകാം.

ജാനി :ചെയ്ത ഉപകാരങ്ങൾ തന്നെ ദാരാളം ഇനി ഒരു സഹായവും വേണ്ട ജെയ്സൺ :ഞാൻ ഇപ്പോൾ എത്ര മര്യാദയ്ക്കാ സംസാരിക്കുന്നത് നിനക്കും അതുപോലെ സംസാരിച്ചൂടെ

ജാനി :എനിക്ക് മര്യാദ അല്പം കുറവാ എനിക്ക് പോകണം വഴിയിൽ നിന്ന് മാറ്

ജെയ്സൺ :ഞാൻ ഒരുപാട് പേരെ റിജക്ട് ചെയ്തിട്ടുണ്ട് പക്ഷെ ആദ്യമായിട്ടാ എന്നെ ഒരാൾ റിജക്ട് ചെയ്യുന്നത് എനിക്ക് അതിനുള്ള കാരണം അറിയണം അത് പറഞ്ഞിട്ട് നീ പൊക്കോ

ജാനി :കരണമറിയണമല്ലേ ശെരി റീസൺ no 1 നിന്റെ മുടി ഇങ്ങനെ മുടി നീട്ടി വളർത്തിയവരെ എനിക്ക് ഇഷ്ടമല്ല, റീസൺ no 2നിന്റെ താടിയും മീശയും എനിക്ക് ഇഷ്ടമല്ല, റീസൺ no3 നീ ഒരിക്കലും കോളേജ് നിയമങ്ങൾ പാലിക്കാറില്ല ചുരുക്കത്തിൽ നിന്റെ മുടി മുതൽ നഖം വരെ എനിക്ക് ഒന്നും ഇഷ്ടമല്ല എന്നാൽ ശെരി ഞാൻ പോണു

ജെയ്സൺ :ഇവൾക്ക് വട്ടാണോ

###############################

കോളേജ് കഴിഞ്ഞ ശേഷം ജാനിയും മെറിനും വീട്ടിലേക്ക് പോകാൻ തുടങ്ങി

ജാനി :എന്നാൽ ശെരി നമുക്ക് നാളെ കാണാം

മെറിൻ :ശെരി ജാനി നാളെ കാണാം

ജാനി സൈക്കിളുമായി കോളേജിന് പുറത്തെക്കിറങ്ങി

“ഹേയ് ജാനി ഒന്ന് നിൽക്ക് “ജോ ആയിരുന്നു അത്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………

ജാനി :ഹായ് ജോ

ജോ :ഇന്ന് കണ്ടതേ ഇല്ലല്ലോ മാഡം ഇപ്പോ വലിയ ബിസി യാണല്ലേ

ജാനി :ഞാനാണോ ബിസി ജോയെയല്ലേ കാണാൻ കിട്ടാത്തത്

ജോ :അതൊക്ക ഇരിക്കട്ടെ ഇന്ന് വല്ല പ്രേശ്നവും ഉണ്ടായോ?

ജാനി :ജെയ്‌സന്റെ ശല്യം ഒഴിച്ചാൽ വേറേ ഒരു

പ്രേശ്നവും ഇല്ല

ജോ :അവൻ ഇന്ന് എന്താ ചെയ്തത്

ജാനി :പുതിയ പ്ലാനുമായി ഇറങ്ങിയിട്ടുണ്ട് എന്നോട് പ്രേമമാണെന്ന്.

ജോ :സത്യം നിനക്ക് ബമ്പർ അടിച്ചല്ലോ ജാനി ഇനി നമ്മളെയൊക്കെ മൈൻഡ് ചെയ്യുമോ?

ജാനി :ഹയ്യോ നല്ല തമാശ ആ ജൈസണ് കൊടുത്തത് മതിയായില്ല എന്ന് തോന്നുന്നു അതാ വീണ്ടും ഓരോ പ്ലാനുമായി വരുന്നത്

ജോ :സത്യത്തിൽ എനിക്കും ഇപ്പോൾ നിന്നോട് സംസാരിക്കാൻ പേടിയാ എപ്പോഴാ ജെയ്സണു കിട്ടിയത് പോലെ എനിക്കും കിട്ടുക എന്നറിയില്ലല്ലോ?

ജാനി :ജോ പേടിക്കണ്ട അതൊക്കെ ജെയ്സനെ പോലുള്ള തെമ്മാടികൾക്കല്ലേ ജോ പാവമല്ലേ

ജോ :ഞാൻ അത്രക്ക് പാവമൊന്നുമല്ല

ജാനി :ശെരി ഭയങ്കര. അതിരിക്കട്ടെ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്.

ജോ :എന്താ?

ജാനി :ജോ ജെയ്‌സന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ ഞാൻ ജെയ്‌സന്റെ ശത്രുവും എന്നിട്ടും ജോ എപ്പോഴും എന്നെ സപ്പോർട്ട് ചെയുന്നതെന്താ?

ജോ :അപ്പോൾ ഞാൻ നിന്നെ ശത്രുവായി കാണണം അല്ലെ ശെരി ഇന്ന് മുതൽ നീ എന്റെ ശത്രുവാണ് സമാദാനം ആയോ

ജാനി :അയ്യോ ഞാൻ അതല്ല ഉദ്ദേശിച്ചത്

ജോ :ശെരി ഇപ്പോ ഞാൻ എന്തിനാ നിന്നെ സപ്പോർട്ട് ചെയ്യുന്നത് എന്നറിയണമല്ലേ കാരണം നീ ബാക്കിയുള്ള കുട്ടികളെ പോലെയല്ല നിന്റെ ആറ്റിട്യൂട് അതാണ് എനിക്ക് കൂടുതൽ ഇഷ്ടം ഇവിടെയുള്ളവർക്കൊക്കെ ഞങ്ങളെ പേടിയാണ് എന്നാൽ നിനക്ക് ഒന്നിനേയും പേടിയില്ല ഇതൊക്കെ കൊണ്ടാണ് ഞാൻ നിന്റെ ഫാൻ ആയത് മനസ്സിലായോ

ജാനി :താങ്ക്സ് ജോ

ജോ :എന്നാൽ ശെരി നീ വീട്ടിൽ പോകാൻ നോക്ക് ഒരുപാട് സമയമായി സൈക്കിൾ ഇല്ലായിരുന്നെങ്കിൽ ഞാൻ ലിഫ്റ്റ് താരാമായിരുന്നു

ജാനി :അത് സാരമില്ല ഞാൻ പോകാം ശെരി ജോ നാളെ കാണാം

ജാനി സൈക്കിളിൽ വീട്ടിലേക്ക് തിരിച്ചു

“ഈ നാശം സൈക്കിൾ ഇല്ലായിരുന്നെങ്കിൽ ജോ എന്നെ വീട്ടിൽ വിട്ടേനെ എന്ത് ചെയ്യാനാ എനിക്ക് ഭാഗ്യം ഇല്ല എന്തായാലും ഒരു കാര്യം ഉറപ്പായി ജോക്ക് എന്നോട് ഇഷ്ടമുണ്ട് എന്റെ ആറ്റിട്യൂട് ഇഷ്ടമാണെങ്കിൽ എന്നെ ഇഷ്ടമാണ് എന്നല്ലെ അർത്ഥം ജാനി യു ആർ ലക്കി ”

എന്നാൽ ഇതേ സമയം ജെയ്‌സന്റെ വീട്ടിൽ

ജെയ്സൺ :ഇവിടെ ആരുമില്ലേ അങ്കിൾ ജോൺ നിങ്ങൾ എവിടെയാ..

പെട്ടെന്ന് തന്നെ ജോൺ ജയ്സന്റെ അടുത്തേക്കെത്തി

ജോൺ :എന്താ സർ എന്താ പ്രശ്നം

ജെയ്സൺ :അമ്മ ഇവിടെയില്ലെങ്കിലും എന്റെ കാര്യങ്ങൾ നന്നായി നോക്കാനല്ലേ നിങ്ങളെയൊക്കെ ഇവിടെ വച്ചിരിക്കുന്നത്?

ജോൺ :അതെ സർ

ജെയ്സൺ :എന്നിട്ടാണോ നിങ്ങളൊക്കെ എന്നോട് ഈ ചതി ചെയ്തത്?

ജോൺ :എന്താ സർ പ്രശ്നം ഒന്ന് തെളിച്ചു പറയു

ജെയ്സൺ :എന്റെ ഈ ഹെയർ സ്റ്റയിൽ മോശമാണെന്നു ആരെങ്കിലും എന്നോട് പറഞ്ഞിരുന്നോ?

ജോൺ :ഇതാണോ സാർ പ്രശ്നം?

ജെയ്സൺ :എന്താ ഇത് പ്രേശ്നമല്ലെ?

ജോൺ :ഈ ഹെയർ സ്റ്റയിൽ നന്നായിട്ടുണ്ട് സർ

ജെയ്സൺ :അത് നിങ്ങൾ മാത്രം പറഞ്ഞാൽ മതിയോ എനിക്ക് മുടി വെട്ടണം പെട്ടെന്ന് ആളെ വിളിക്ക്

ജോൺ :സാർ മുടി വെട്ടാൻ പോകുകയാണോ?

ജെയ്സൺ :മുടി മാത്രമല്ല താടിയും മീശയും എല്ലാം വെട്ടും എന്താ വല്ല പ്രേശ്നവുമുണ്ടോ?

ജോൺ :ഇല്ല സാർ ഞാൻ ഇപ്പോൾ ആളെ വിളിക്കാം

ജെയ്സൺ :ശെരി പിന്നെ എന്റെ കോളേജ് യൂണിഫോം ഒന്ന് റെഡിയാക്കി വെക്ക്

ജോൺ :ശെരി സാർ

ജെയ്സൺ :പിന്നെ ഇതൊക്കെ ഞാൻ എന്റെ സ്വന്തം ഇഷ്ടത്തിന് ചെയുന്നതാ അല്ലാതെ ആരും പറഞിട്ടല്ല മനസ്സിലായോ?

ജോൺ :മനസ്സിലായി സാർ.

പിറ്റേന്ന് രാവിലെ ജെയ്‌സന്റെ വീട്ടിൽ

കിരൺ :ഹലോ അങ്കിൾ ജെയ്സൺ എവിടെ?

ജോൺ :ജെയ്സൺ സാർ റൂമിൽ റെഡിയായിക്കൊണ്ടിരിക്കുകയാണ്

കിരൺ :അവൻ റെഡിയാകുന്നെന്നോ അതും ഇത്ര നേരത്തെ അത് അത്ഭുതമാണല്ലോ?

ജോൺ :മോൻ റൂമിലേക്ക് ചെല്ല് ഇനിയും അത്ഭുതങൾ കാണാൻ ബാക്കിയുണ്ട്

ജെയ്‌സന്റെ റൂമിലേക്കെത്തിയ കിരൺ ഒരു നിമിഷം ജെയ്‌സണെ കണ്ട് ഞെട്ടി

ജെയ്സൺ :നീ എന്താടാ ഇങ്ങനെ നോക്കുന്നത്?

കിരൺ :എന്ത് കോലമാടാ ഇത് നിന്റെ മുടിയും താടിയുമൊക്കെ എവിടെ?

ജെയ്സൺ :കുറേ കാലമായി വിചാരിക്കുന്നു മുടിയൊക്കെ വെട്ടി ഒന്ന് ക്ലീൻ ഷേവ് ചെയ്യണമെന്ന് ഇന്നലെയാണ് അതിനു സമയം കിട്ടിയത് എന്താ കൊള്ളില്ലേ

കിരൺ :പിന്നേ നന്നായിട്ടുണ്ട് നീ എന്താ സ്കൂൾ കുട്ടിയോ യൂണിഫോമും ഇട്ട് എന്ത്‌ കോമാളിത്തമാടാ ഇത്

ജെയ്സൺ :ഒന്ന് പോടാ യൂണിഫോം ഇടുക എന്നത് കോളേജ് റൂൾ ആണ് അതിലെന്താ തെറ്റ് ഇനി നിങ്ങളും യൂണിഫോം ഇടണം

കിരൺ :നിന്നെ പോലെ കോമാളിയാവാൻ എന്നെ കിട്ടില്ല

ജെയ്സൺ :വേണ്ടെങ്കിൽ വേണ്ട ഏതായാലും വേഗം ഇറങ്ങാം സമയം പോകുന്നു

കിരൺ :ജോയും ദേവും വരട്ടെ എന്നിട്ട് പോകാം

ജെയ്സൺ :അവർ ഇനി എപ്പോൾ വരാനാ നീ വാ നമുക്ക് പോകാം ഓണർ നിയമങ്ങൾ പാലിച്ചാലെ ബാക്കിയുള്ളവരും അത് പാലിക്കു നീ ഇറങ്ങിക്കോ

ജയ്സണും കിരണും അല്പനേരത്തിനുള്ളിൽ കോളേജിലെത്തി

കിരൺ :ജൈസാ സത്യത്തിൽ നിനക്ക് എന്താ പ്രശ്നം

ജെയ്സൺ :എനിക്ക് എന്ത്‌ പ്രശ്നം ഒന്നുമില്ല നീ വേഗം വന്നേ

അല്പസമയത്തിനു ശേഷം ജൈസനും കിരണും കോളേജിൽ

കോളേജിലെ കുട്ടികൾ എല്ലാം തന്നെ ജെയ്‌സണെ അതിശയത്തോടെ നോക്കാൻ തുടങ്ങി

കിരൺ :എല്ലാരും നിന്നെ തന്നെയാ ശ്രെദ്ദിക്കുന്നത് എന്നെയും കൂടി നാണം കെടുത്തേണ്ട ആവശ്യം എന്തായിരുന്നു ജൈസാ

ജെയ്സൺ :അവരൊക്കെ എന്റെ സൗന്ദര്യം കണ്ട് നോക്കി നില്കുന്നതാ

കിരൺ :എന്തായാലും അധികം കുട്ടികൾ എത്താത്തത് നന്നായി നമുക്ക് മുകളിലേക്ക് പോകാം നീ വേഗം ഒന്ന് വന്നേ

ജെയ്സൺ :നീ പൊക്കോ ഞാൻ കുറച്ച് കഴിഞ്ഞു വരാം

കിരൺ :നീ എന്താടാ പറയുന്നത് നീ ഇവിടെ നിന്ന് വരുന്നവരെയും പോകുന്നവരെയും ഈ കോലം കാണിക്കാനുള്ള പുറപ്പാടാണോ?

ജെയ്സൺ :നീ ഒന്ന് പോയെ എനിക്ക് ഒരാളെ കാണാനുണ്ട്

കിരൺ :ശെരി നീ എന്തെങ്കിലും ഉണ്ടാക്ക് ഞാൻ പോണു

അല്പ സമയത്തിന് ശേഷം ജെയ്സൺ

“ഇത് എത്ര നേരമായി ഈ ലാൻഡ്രി ഇത് എവിടെ പോയികിടക്കുന്നു നാശം “പെട്ടെന്നായിരുന്നു ജാനിയും മെറിനും അവിടേക്ക് എത്തിയത് എങ്കിലും ജെയ്‌സണെ ശ്രെദ്ദിക്കാതെ അവർ ക്ലാസ്റൂമിലെക്ക് കയറി.

ജെയ്സൺ :അവൾ എന്താ എന്നെ നോക്കാതെ പോയത് ഇനി അവൾ കണ്ടുകാണില്ലെ ഞാൻ ഇത്രയും നേരം ഇവിടെ നിന്നത് വേസ്റ്റ് എന്തായാലും മുകളിലേക്ക് പോകാം

ജാനിയുടെ ക്ലാസ്സ്‌

മെറിൻ :നീ ജെയ്‌സണെ കണ്ടോ ജാനി

ജാനി :ഉം കണ്ടു

മെറിൻ :എന്നിട്ട് എന്ത്‌ തോന്നി

ജാനി :മുഴുത്ത വട്ട് അല്ലാതെന്ത്

മെറിൻ :എനിക്കും ആ സംശയമുണ്ട്

ഇതേ സമയം കിരണും ജെയ്‌സണും

കിരൺ :എന്തിനാ ഇപ്പോൾ എങ്ങോട്ട് വന്നത് എല്ലാവരെയും കാണിച്ചിട്ട് വന്നാൽ മതിയായിരുന്നല്ലോ?

ജെയ്സൺ :നീ ഒന്ന് മിണ്ടാതിരുന്നേ എന്നാലും അവൾ എന്താ എന്നെ നോക്കാത്തത്

കിരൺ :അപ്പൊ എന്റെ സംശയം ശെരിയായിരുന്നു?

ജെയ്സൺ :എന്ത്‌ സംശയം?

കിരൺ :നീ ആ ജാനിക്ക് വേണ്ടിയാണല്ലേ ഇതൊക്കെ ചെയ്യുന്നത്

ജെയ്സൺ :ആരുപറഞ്ഞു ഞാൻ എന്റെ ഇഷ്ടത്തിനാ എല്ലാം ചെയ്യുന്നത്

കിരൺ :ആരും പറയണ്ട എനിക്ക് മനസ്സിലായി എടാ ജൈസാ നിന്നെ അവൾ മണ്ടനാക്കുകയാ നിനകതെന്താ മനസിലാവാത്തത്?

ജെയ്സൺ :ശെരി സമ്മതിച്ചു അവൾക്കു വേണ്ടിയാ അതിനിപ്പോൾ എന്താ

കിരൺ :എന്ത്‌ കണ്ടിട്ടാ നീ അവളുടെ പുറകെ നടക്കുന്നത് ഞാൻ നോക്കിയിട്ട് അവളിൽ ഒരു പ്രേതെകതയും കണ്ടില്ല

ജെയ്സൺ :നിന്നോട് അവളെ നോക്കാൻ ആരാ പറഞ്ഞത്?

കിരൺ :അയ്യോ നോക്കാൻ പറ്റിയ ഒരു സാദനം നീ വിചാരിക്കും പോലെ അവൾ വളയാനൊന്നും പോകുന്നില്ല

ജെയ്സൺ :അതെങ്ങനെ നിനക്കറിയാം?

കിരൺ :അതൊക്കെ എനിക്കറിയാം അവൾക്ക് ആൾറെഡി ഒരാളോട് ഇന്ട്രെസ്റ് ഉണ്ട്

ജെയ്സൺ :ആരോട്

കിരൺ :വേറേ ആരോട് നമ്മുടെ ജോയോട് തന്നെ

തുടരും…

കഥ ഇഷ്ടപെട്ടെങ്കിൽ സപ്പോർട്ട് ചെയ്യുക ഈ ഒരു രീതിയിൽ ആയിരിക്കും കഥ മുൻപോട്ട് പോകുന്നത് തുടരണോ..

Leave a Reply

Your email address will not be published. Required fields are marked *