ആത്മസഖി 2 (Aathmasakhi Part 2)

ആത്മസഖി 2 

  ആത്മസഖി PART 1

””””അയ്യോ…. കൂടെ ഇല്ലാത്തേന്റെ വിഷമം പോലും… ഹും, എന്നെ പറ്റി ഓർത്ത് പോലും കാണില്ല…””””””””

 

“””””””നിന്നെ പറ്റി ഓർക്കാഞ്ഞിട്ടാണോടി പുല്ലേ ദിവസോം നിനക്ക് ഞാൻ മെസ്സേജ് അയച്ചോണ്ടിരുന്നേ?? ഏകദേശം അഞ്ച് കിലോമീറ്റർ നടന്നിട്ടാ ഡെയിലി ഞാനാ കഫേല് പോയി നിനക്ക് മെയിൽ അയച്ചേ…. എന്നിട്ടൊരു റിപ്ലൈ എങ്കിലും തന്നോടി വൃത്തിക്കെട്ടവളെ നീ””””””””

 

“””””””നിന്നോടാരെങ്കിലും പറഞ്ഞോ ഫോണും എടുക്കാതെ ഇറങ്ങി പോവാൻ??”””””””

അവള് തിരിച്ച് ചോദ്യം ഇട്ടപ്പോൾ ഫോണ് എടുക്കാൻ മറന്ന് പോയതാണ് എന്ന മറുപടി ഉള്ളിൽ ഒതുക്കി കൊണ്ട് ഞാനവളെ നോക്കി വെറുതെ ഒന്ന് ചിരിച്ചു…

 

“””””””കോളേജിൽ പോണ്ടേ??”””””””

എന്റെ മേലെ കിടന്നുകൊണ്ട് തന്നെ നിക്കി ചോദിച്ചപ്പോൾ ഞാൻ പോണം എന്ന് തലയാട്ടി…

എന്നിട്ട് അവളെന്റെ ദേഹത്ത് നിന്ന് എഴുന്നേറ്റ് സൈഡിലേക്ക് മാറിയിരുന്ന് കയ്യിലേക്ക് ഇറങ്ങിപ്പോയ സ്ലിപ്പിന്റെ വള്ളി പിടിച്ച് നേരെയിട്ടു…

“”””””നിക്സേ….. ഒരുമാസം നാട്ടീ പോയി നിന്നപ്പേക്കും നീ ശരിക്കും വണ്ണം വെച്ചു ട്ടോ””””””

എന്റെ ദേഹത്ത് കേറി കിടന്നപ്പോൾ മനസ്സിലാക്കിയ സത്യം ഞാനവളെ നോക്കി പറഞ്ഞു…

“””””””ഹാ അതെങ്ങനാ…. ഡെയിലി ചിക്കണും മട്ടണും ബീഫും ഒക്കെ അല്ലേ”””””””

അവള് ഇത്രേം ദിവസം കഴിച്ച ഭക്ഷണത്തെ പറ്റി ഓർത്ത് തൊണ്ടയിലൂടെ വെള്ളം ഇറക്കി കൊണ്ട് പറഞ്ഞു….

“””””പക്ഷെ നീ ഒരുമാസം കൊണ്ട് ശരിക്കും ശോഷിച്ച് പോയി ട്ടോ”””””

അവളെനെ നോക്കി പറഞ്ഞപ്പോൾ ഞാൻ ഒന്ന് കണ്ണ് ചിമ്മി പുഞ്ചിരിച്ചു…

“”””””മതി കിടന്നത്, ഫസ്റ്റ് ഹവർ എന്തായാലും പോയി…. ഇനി സെക്കന്റ്‌ ഹവർ തുടങ്ങുന്നേന് മുന്നെയെങ്കിലും ക്ലാസ്സിൽ കേറണം””””””

അവളെ തന്നെ നോക്കി കിടക്കുന്ന എന്നോട് പറഞ്ഞിട്ട് അവള് കട്ടിലിൽ നിന്നും എഴുന്നേറ്റു….

ഞാനും അവൾക്ക് പിന്നാലെ എഴുന്നേറ്റ് മുറിക്ക് വെളിയിലേക്ക് ഇറങ്ങുമ്പോഴേക്ക് ആ ഗ്രേ സ്ലിപ്പും ഊരി മാറ്റി ഉള്ളിലുള്ള അതേ നിറത്തിലുള്ള ബ്രായും കുട്ടിനിക്കറും ഇട്ട് ഒരു തോർത്തും എടുത്ത് കുളിക്കാൻ ഒരുങ്ങിക്കൊണ്ട് വന്ന് പെണ്ണ് ഞാൻ വാതില് തുറന്ന് ഇറങ്ങിയപ്പോൾ വാതില് ഉള്ളിൽ നിന്നും ലോക്ക് ചെയ്തു….

ഞാൻ പുറത്തിറങ്ങിയപ്പോൾ ശക്കീബ് അണിഞ്ഞൊരുങ്ങി കോളേജിൽ പോവാൻ റെഡിയായിട്ട് ഫോണിൽ സംസാരിച്ച് ഇരിപ്പുണ്ട്…. പാത്തുമ്മയോടായിരിക്കും ആശാൻ രാവിലെ തന്നെ കിന്നരിക്കുന്നത്, അല്ലാതെ വേറെ ആരാ…. ശക്കീബിന്റെ മുറപ്പെണ്ണാണ് ഫാത്തിമ, അവരുടെ കല്യാണം ചെറുപ്പത്തിൽ തന്നെ വീട്ടുകാര് പറഞ്ഞ് ഉറപ്പിച്ചതാണ്…

എന്നെ കണ്ടതും

“””””ഹാ പാത്തു ദാ ആളിവിടെണ്ട്…. ഞാൻ കൊടുക്കാ”””””

എന്നും പറഞ്ഞ് അവൻ ഫോണ് എനിക്ക് നേരെ നീട്ടി….

“””””ഹലോ….”””””

“””””ആ വിക്കി ചേട്ടാ, എന്ത് പണിയാണ് ഇങ്ങള് കാണിച്ചെ….. പോവുമ്പോ ഓരോടൊക്കെ ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടെ ഇങ്ങക്ക്…. വെർതെ മൻഷ്യനെ തീ തീറ്റിക്കാനായിട്ട്…ഹും”””””””

ഫോണിലൂടെ എന്റെ ശബ്ദം കേട്ടതും പാത്തു അവളുടെ പരിഭവം അറിയിച്ചു… ഇതുവരെ നേരിട്ട് കണ്ടിട്ടിലെങ്കിലും ഞങ്ങൾക്ക് എല്ലാർക്കും പാത്തു ഞങ്ങടെ കുഞ്ഞനുജത്തിയാണ്, ഞങ്ങടെ ഗാങ്ങിൽ ഒപ്പം ഇല്ലെങ്കിലും അഞ്ചാമത്തെ മെമ്പർ എന്ന സ്ഥാനം പാത്തൂനുണ്ട്….

“””””””പറ്റി പോയി പാത്തുമ്മാ…. നീ ക്ഷമി””””””

“”””””ഹാ ഇങ്ങക്ക് കിട്ടാൻള്ളത് ഒക്കെ നിക്കി ചേച്ചി തന്നീണ്ടാവൂലോ, അതോണ്ട് മേലാ ഇനി ഇമ്മാതിരി പണ്ണിക്ക് നിക്കര്ത്… ട്ടാ…””””””

“””””ഓ… ശരി പാത്തുമ്മച്ചീ…”””””

“””””മ്മ്….ന്നാ ബേഗം കോളേജീ പോവാൻ നോക്കിക്കോളീ, ബെർതെ അറ്റന്റൻസ് ഷോർട്ടേജ്‌ ആക്കണ്ട””””””

“””””മ്മ്…. ഓക്കെ””””””

“””””ന്നാ ശരി”””””

“””””ആഹ് ശരി പാത്തൂ…. ഫോൺ അന്റെ ഇക്കയ്ക്ക് കൊടുക്കാ”””””

“”””ഏയ് വേണ്ട…. അയ്നോട് ബേഗം കോളേജീ പോവാൻ പറഞ്ഞാ മതി”””””

“””””ഹാ ശരി ശരി”””””

“”””ഓക്കേ ചേട്ടാ ബായ്””””””

എന്നും പറഞ്ഞ് പാത്തു ഫോൺ കട്ട് ചെയ്തു…

ഫോൺ ശക്കീബിന് കൊടുത്തിട്ട് ഹാളിനോട് ചേർന്നുള്ള കോമൺ ബാത്ത്റൂമിലേക്ക് കേറാൻ നോക്കിയപ്പോൾ അത് അകത്ത് നിന്ന് ലോക്ക്ഡ് ആണ്, അനന്തൂന്റെ പള്ളി നീരാട്ട് നടന്നോണ്ടിരിക്കുകയാണെന്ന് മനസ്സിലായി… രണ്ട് ബെഡ്റൂം ഉള്ളതിൽ ഇപ്പൊ നിക്കി അകത്ത് നിന്ന് പൂട്ടിയ റൂമിൽ മാത്രേ അറ്റാച്ച്ഡ് ബാത്ത്റൂം ഉള്ളു, മറ്റേ റൂമിൽ ബാത്ത് റൂം ഇല്ല…. പകരമാണ് ഈ ഹാളിനോട് ചേർന്നുള്ള ബാത്ത്റൂം…. അതുകൊണ്ട് അനന്തു ഇറങ്ങി വരുന്നത് വരെ കാത്ത് നിന്നു….

എന്നിട്ട് അവൻ ഇറങ്ങിയപ്പോൾ ഒരു സിഗററ്റും കത്തിച്ച് ഞാൻ ബാത്ത്റൂമിലേക്ക് കയറി… പിന്നെ ഞാൻ എല്ലാ പരിപാടികളും തീർത്ത് ഇറങ്ങി വരുമ്പോഴേക്ക് നിക്കിയും അനന്തുവും എല്ലാം ഒരുങ്ങി റെഡിയായി നിൽപ്പുണ്ട്…. അങ്ങനെ ഞാനും വേഗം ഒരുങ്ങി ഞങ്ങള് നാലാളും കൂടി ഒരുമിച്ചാണ് കോളേജിലേക്ക് ഇറങ്ങിയത്….

എന്റെ ബൈക്കിൽ നിക്കിയും അനന്തൂന്റെ കൂടെ ശക്കീബും കേറി മൂന്ന് കിലോമീറ്റർ അകലെയുള്ള കോളേജിലേക്ക് വെച്ച് പിടിച്ചു….

കോളേജിൽ എത്തി പാർക്കിങ് ഷെഡിൽ കൊണ്ടോയി ബൈക്ക് നിർത്തുമ്പോൾ ഹേമന്തും ഗാങ്ങും അവിടെ കൂട്ടം കൂടി നിന്ന് ഒച്ചയും ബഹളവും ഉണ്ടാക്കുന്നുണ്ട്… എന്നെ കണ്ട് അതിൽ ഒന്ന് രണ്ടുപേര് കൈ വീശി കാണിച്ചപ്പോൾ തിരിച്ച് കൈ വീശി കാണിച്ചിട്ട് ഞാൻ ക്ലാസ്സിലേക്ക് നടന്നു….

ഈ ഹേമന്ത് എന്ന് പറയുന്നവന്റെ തന്തപ്പിടി എന്തോ വല്യ സംഭവമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്, പുള്ളിക്ക് പൊളിറ്റിക്സിൽ ഒക്കെ നല്ല പിടിപാടുണ്ട്…. തന്ത സംഭവം ആയത് കൊണ്ട് തന്നെ ആരേം കൂസാത്ത അവനും അവന്റെ ഈ തൊട്ടി കൂട്ടുകാരും ആണ് ഇപ്പൊ കോളേജിലെ മെയിൻ ഗാങ്, ടീച്ചർസ് വരെ അവനെ എതിർത്ത് ഒന്നും പറയില്ല… അതാണ് അവസ്ഥ….

പിന്നെ ഒരു ഡീസന്റ് ആയിട്ടുള്ള ഗാങ് എന്ന് പറയുന്നത് ഞങ്ങള് തന്നെയാണ്, ഞങ്ങൾ എന്ന് പറയുമ്പോൾ നിക്കിയും ഞാനും ശക്കീബും അനന്തുവും മാത്രേ എപ്പോഴും ഒരുമിച്ചുണ്ടാവു, പക്ഷെ പല ഗ്രൂപ്പായി നടന്നാലും കൂട്ടത്തിൽ ഒരുത്തന് ഒരു പ്രശ്‌നം ഉണ്ടായാൽ എല്ലാ ബ്രാഞ്ചിലുള്ള മലയാളി പിള്ളേരും ഒത്ത് കൂടും, അതുകൊണ്ട് ഒക്കെയാവാം എല്ലാരേം വെറുപ്പിച്ച് നടക്കുന്ന ഹേമന്തും ഗാങ്ങും ഇതുവരെ ഞങ്ങളോട് മുട്ടാൻ വന്നിട്ടില്ല…. ഞങ്ങള് ഈ രണ്ട് ഗാങ്ങും അങ്ങനെ പരസ്പരം ഏറ്റ് മുട്ടാതെ അവരവരുടേതായ രീതിക്ക് ഷൈൻ ചെയ്തുകൊണ്ടാണ് കഴിഞ്ഞ രണ്ട് വർഷവും കോളേജിൽ വിലസിയത്….

ഇത് അവസാനത്തെ വർഷമാണ്…. ഈ വർഷവും ഇതുപോലെ ഒക്കെ തന്നെ അടിച്ച് പൊളിച്ച് മാക്സിമം എൻജോയ് ചെയ്തുകൊണ്ട് തന്നെ ഈ കോളേജ് ലൈഫ് അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം…

അങ്ങനെ ഫസ്റ്റ് ഹവർ കഴിഞ്ഞ് ബെൽ അടിച്ചപ്പോൾ ഞങ്ങള് ക്ലാസ്സിൽ കയറി…. പുതിയ വർഷം തുടക്കം തന്നെ മൂഞ്ചി എന്ന് hod രവി ശങ്കർ സാറ് ക്ലാസ്സിലേക്ക് കയറിയ നിമിഷം എനിക്ക് ഉറപ്പായി… മൈരന്റെ ക്ലാസ്സില് ഒരു മണിക്കൂറ് ഒക്കെ ഇരിക്കുന്നതിന് കോളേജ് നമ്മക്ക് ഇങ്ങോട്ട് പൈസ തരണം, അമ്മാതിരി ഐറ്റമാണ്…. എന്നാലും ഇയാളെ ഒക്കെ എന്ത് കണ്ടിട്ടാ പിടിച്ച് hod ആക്കിയേന്ന് ഇപ്പോഴും ഒരു പിടിയുമില്ല…. വെകിളി രവി….

വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് ഒരു മണിക്കൂറ് സഹിച്ചിരുന്നു… ഒടുക്കം ഞങ്ങളെ രക്ഷിക്കാൻ വേണ്ടി മുഴങ്ങിയ ബെൽ കേട്ടപ്പോൾ സീരിയസ് ആയൊരു ഇഞ്ചുറിയിൽ നിന്ന് റിക്കവറായി തിരിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് പോലൊരു ഫീലായിരുന്നു….

 

“””””””എന്റെ പൊന്ന് മോനേ, എനിക്ക് ചടച്ച്…. ഞാൻ ഭാസിയണ്ണന്റെ അടുത്ത് പോയി എന്തേലും കഴിച്ചിട്ട് റൂമിലേക്ക് പോവാ””” 

ക്ലാസ്സിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ അനന്തൂനോട് പറഞ്ഞപ്പോൾ “”””ഹാ എന്നാ ഞാനും വരാം””””” എന്നായിരുന്നു അവന്റെ മറുപടി….

നിക്കിയും ശക്കീബും ക്ലാസ്സിൽ ഏതൊക്കയോ പിള്ളേരോട് സംസാരിച്ച് ഇരിപ്പുണ്ട്, ഞാനും അനന്തുവും ഭാസിയണ്ണന്റെ കാന്റീനിലേക്ക് നടന്നു…. കോളേജിൽ രണ്ട് കാന്റീനുണ്ട്, ഒന്ന് കോളേജിന്റെ അകത്ത് ബർഗറും സാൻഡ്വിച്ചും നൂഡിൽസും ഫ്രൈഡ് റൈസും ഒക്കെ മാത്രമുള്ള ഒരെണ്ണവും പിന്നെ കോളേജ് ക്യാമ്പസിന് പുറത്ത് ഭാസിയണ്ണന്റെ നല്ല ഇഡലിയും ദോശയും പുട്ടും കള്ളപ്പവും പൊറോട്ടയും നെയ്ചോറും ചിക്കൻ കറിയും ചിക്കൻ ഫ്രൈയും എല്ലാം കിട്ടുന്ന നമ്മടെ സ്വന്തം കാന്റീനും…. ക്യാമ്പസിന്റെ പുറത്തായത് കൊണ്ട് കോളേജിലെ പിള്ളേരല്ലാതെ പുറത്തുള്ള ആൾകാരും അണ്ണന്റെ കാന്റീനിൽ വരും, പോരാതേന് അണ്ണൻ ഇപ്പൊ തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്ക് ഡോർ ഡെലിവറി ഒക്കെ തുടങ്ങിയിട്ടുണ്ട്….

അങ്ങനെ വഴിയിലൂടെ പോവുന്ന ഒരു പെണ്ണിനോടും വിടാതെ കൈ വീശി കാണിച്ചും ഓരോന്നും സംസാരിച്ചും വരുന്ന അനന്തുവിനേം പിടിച്ച് വലിച്ച് ഞാൻ ഭാസിയണ്ണന്റെ കാന്റീനിലേക്ക് കയറുമ്പോൾ നല്ല ആവി പറക്കുന്ന കുറ്റിപുട്ട് എന്നേം കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു….

“””””അണ്ണോയ്….. രണ്ട് കുറ്റി പുട്ടും കടല കറീം”””””””

കൗണ്ടറിൽ ഇരുന്ന് ഏതോ പയ്യൻ കൊടുത്ത പൈസ എണ്ണി പെട്ടിയിലേക്ക് ഇടുന്ന അണ്ണനോട് ഞാൻ അതും പറഞ്ഞോണ്ട് കേറി ചെന്നു…

“””””ആഹ് വിക്കിയേ…. തല പൊന്തിയാ??”””””

“””””പിന്നില്ല…”””””

“”””””അനന്തുവോ… ഇയ്യ്‌ ഇന്നലെ വെച്ച വാള് വൃത്തിയാക്കിയത് ഞാനാ, അയ്ന്റെ ചെലവ് എപ്പഴാ??”””””

ഭാസിയണ്ണൻ ഉറക്കെ ചോദിച്ചപ്പോൾ അങ്ങേര് പറഞ്ഞത് മനസ്സിലാവുന്ന ഏതേലും മലയാളി പിള്ളേര് ഈ പരിസരത്ത് ഉണ്ടോന്ന് ചുറ്റും കണ്ണോടിച്ച് നോക്കിയ അനന്തു ഒരു കൂട്ട ചിരി കേട്ട് ആകെ ഇല്ലാതായിപ്പോയി…. മൊത്തം പെൺപിള്ളേരാണ്, അതും ഒന്നിനേം ഞാനിതുവരെ കണ്ടിട്ടില്ല… ഒക്കെ ഈ പ്രാവശ്യം വന്ന ഫസ്റ്റ് ഇയർ പിള്ളേരാണെന്ന് തോന്നുന്നു….ഹി ഹീ പാവം കാട്ട് കോഴി….

“””””അണ്ണാ….. നന്ദിണ്ട് ട്ടാ”””””

പല്ല് കടിച്ചോണ്ട് അനന്തു അണ്ണനെ നോക്കി പറഞ്ഞപ്പോൾ നമ്മളെ കൊണ്ട് ഇത്രയൊക്കെ അല്ലേ പറ്റു എന്നൊരു ഭാവമായിരുന്നു അണ്ണന്റെ മുഖത്ത്…

“”””””അല്ല ഇയ് കൈക്കാൻ എന്ത്ത്തേനി പറഞ്ഞത്??””””””

അണ്ണൻ എന്നോട് ചോദിച്ചു

””പുട്ടും കടലകറീം”””””””

“””””അയ്യോ കടല ഇല്ലെടാ…. ഇയ് തൽകാലം മുട്ടകറി കൂട്ടി അടിക്ക്””””””

അണ്ണൻ പറഞ്ഞപ്പോൾ ഞാൻ ശരി എന്ന് തലയാട്ടിയിട്ട് ഒഴിഞ്ഞ് കിടക്കുന്ന ഒരു മേശയ്ക്ക് നേരെ നടന്നു

“”””””ഒരു കടലകറി പോലും ഇല്ലാത്ത കാന്റീൻ…… പൂട്ടി പൊയ്ക്കൂടെ മിസ്റ്റർ”””””

എന്നും പറഞ്ഞ് ഭാസിയണ്ണനെ ഒന്ന് ചൊറിഞ്ഞിട്ട് അനന്തുവും വന്ന് എന്റെ അടുത്ത് ഇരുന്നു….. സാധാരണ സ്ത്രീ ജനങ്ങളെ കണ്ടാൽ പിന്നെ ഭക്ഷണം പോലും വേണ്ടാത്ത അനന്തു പക്ഷെ പതിവിന് വിപരീതമായി ആ പെൺപടയ്ക്ക് നേരെ ഒന്ന് മുഖം ഉയർത്തി നോക്കിയത് പോലുമില്ല…. പാവം ചമ്മി നാറിയിട്ടുണ്ട്…

അങ്ങനെ ഞങ്ങള് രണ്ടും ഇരുന്ന് ഫുഡ് അടിക്കുന്നതിനിടെ ഞങ്ങടെ ബാച്ചിൽ തന്നെ പഠിക്കുന്ന രണ്ട് മൂന്ന് മലയാളി ചെക്കന്മാര് കേറി വന്നു….

“””””””ഹാ വിക്കിയേ…. താൻ എത്തിയെന്നറിഞ്ഞു, ക്ലാസ്സിൽ പോയി നോക്കിയിട്ട് കണ്ടില്ല… അപ്പൊ പിന്നെ ഇവിടെ കാണുമെന്ന് ഊഹിച്ചു”””””””

കൂട്ടത്തിൽ ഒരുത്തൻ ഞങ്ങൾ ഇരിക്കുന്ന മേശയ്ക്ക് അടുത്ത് വന്ന് നിന്ന് പറഞ്ഞു…

“”””””എന്താണ് ബ്രോ…. എന്താ സീൻ??””””””

അവന്റെ വരവ് കണ്ടപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ടെന്ന് ഊഹിച്ചുകൊണ്ട് ഞാൻ ചോദിച്ചു…

“”””””എടാ അതില്ലേ, ഫസ്റ്റ് ഇയർ ബി.കോമില് ഒരു പയ്യൻ വന്നിട്ടുണ്ട്… ഡേവിഡ്…. എല്ലാ ഫസ്റ്റ് ഇയറ് പിള്ളേരെയും റാഗ് ചെയ്യുന്ന കൂട്ടത്തിൽ അവനെയും ഞങ്ങള് ഒന്ന് പിടിച്ചിരുന്നു, പക്ഷെ അവൻ ഭയങ്കര ഷോ ഇറക്കി നമ്മളോട് കൊളുത്തിയിട്ട് പോയി….. ഇപ്പൊ ഫസ്റ്റ് ഇയറില് വന്ന പയ്യന്മാര് മൊത്തം അവന്റെ പിന്നാലെ കൂടിയിട്ടുണ്ട്, ഒരുത്തനും ഇപ്പൊ നമ്മളെ സീനിയർസ് എന്നുള്ള ഒരു ബഹുമാനവും കാണിക്കാതെയാ നടക്കുന്നത്…. നീ ഒന്ന് വന്നാൽ നമ്മക്ക് അവനെ ഒന്ന് ഒതുക്കാം, ഇല്ലെങ്കിൽ പിന്നെ നമ്മക്കൊന്നും ഇവിടെ സീനിയർസാന്നും പറഞ്ഞ് നടക്കാൻ പറ്റില്ല മച്ചാ””””””

“””””ഡേയ്…. റാഗിങ്ങ് ചെയ്യാണെങ്കിൽ തിരിച്ചൊരുത്തൻ കൊളുത്തിയാൽ അവനെ ഒതുക്കാനുള്ള ഗട്സ് വേണം, അതില്ലെങ്കിൽ ആ പണിക്ക് നിൽക്കരുത്….. വെറുതേ പോയി നാണംകെടാനായിട്ട്””””””

ആ പയ്യൻ പറഞ്ഞപ്പോൾ അതുവരെ മിണ്ടാതെ ഇരുന്ന് കഴിച്ചോണ്ട് നിന്ന അനന്തുവാണ് മുഖം ഉയർത്തി മറുപടി കൊടുത്തത്…

“”””””എന്റിഷ്ട്ടാ ആ ശവി ആള് മഹാ വെടക്കാണ്….””””””

കൂട്ടത്തിലുള്ളൊരു ഗടി കേറി പറഞ്ഞു…

“”””””ഇവന്മാര് പറയണത് ഒക്കെ ശരിയാ, ആ ചെക്കനെ ഞാനും കണ്ടതാ…. ആള് നല്ല അലമ്പാണ്…. പക്ഷെ ആ ഹേമന്തിന്റെ കമ്പനികാരനാണ് ചെക്കൻ, അതിന്റെ ധൈര്യത്തിലാണ് അവൻ ഷോ ഇറക്കുന്നത്””””””

പെട്ടെന്ന് അനന്തു എന്റെ ചെവിയിൽ പറഞ്ഞു…

””നിങ്ങക്ക് റാഗ് ചെയ്യാൻ ഇഷ്ടംപോലെ മലയാളി പിള്ളേര് എല്ലാകൊല്ലോം വരുന്നില്ലേ….. പിന്നെ എന്തിനാ വെറുതേ ഈ കന്നഡകാര് ചെക്കന്മാരെ ഒക്കെ റാഗ് ചെയ്യാൻ പോണേ??””””””

ഞാൻ അവന്മാരോട് ചോദിച്ചു….

“”””””ഏയ് അവൻ മലയാളി തന്നെയാ….. പക്ഷെ ഇവിടെ ജനിച്ച് വളർന്നതാന്നാ പറഞ്ഞേ, അത് അറിഞ്ഞിരുന്നെങ്കിൽ വെറുതേ പോയി മുട്ടില്ലായിരുന്നു”””””

കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു….

“”””””ഹ്മ്…. പക്ഷെ ഇപ്പൊ നമ്മള് അവനെ പോയി ഇടിച്ചാൽ പിന്നെ ഹേമന്തും ഗാങ്ങും ആയിട്ട് വെറുതേ ഉടക്കേണ്ടി വരും…… പിന്നെ ആർക്കും ഇവിടെ മര്യാധയ്ക്ക് പഠിക്കാൻ പറ്റില്ല….. അതോണ്ട് വെറുതേ പോയി ഇനീം കൊളുത്തി സീൻ വഷളാക്കണ്ടാന്നാണ് എന്റെ അഭിപ്രായം, അവനെ അവന്റെ പാട്ടിന് വിട്ടേക്ക്…. ഇനീം നമ്മടെ നേരെ ഇങ്ങോട്ട് ചൊറിയാൻ വന്നാ നോക്കാ…. അതാണ് നല്ലത്

ഇന്നീപ്പം നിങ്ങക്ക് അവനെ പിടിച്ച് ഇടിച്ചേ പറ്റൂന്ന് നിർബന്ധം ആണെങ്കിൽ ഞങ്ങള് കൂടെണ്ടാവും എന്തായാലും, പക്ഷെ ഒന്ന് ആലോചിച്ചിട്ട് ചെയ്യ്””””””

ഞാൻ അവരെ പിണക്കാത്ത രീതിയിൽ കാര്യം പറഞ്ഞ് നിർത്തിയപ്പോൾ തന്നെ അവന്മാരുടെ എല്ലാം മുഖത്ത് നിന്ന് അവരുടെ അഭിപ്രായം അവനെ വെറുതേ വിടാമെന്നാണെന്ന് എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു….

ഒന്ന് മുഖത്തോട് മുഖം നോക്കി എന്തൊക്കയോ പിറുപിറുത്ത ശേഷം

“””””ന്നാ ശരി മച്ചാ, അവനെ നമ്മക്ക് പിന്നെ നോക്കാം….. നിങ്ങള് കഴിക്ക്”””””

എന്നും പറഞ്ഞിട്ട് അവന്മാര് സ്കൂട്ടായി….

 

“”””””നൈസ് മൂവ് മാൻ….. ആ സീന് അങ്ങനെ ഒതുക്കിയത് നന്നായി”””””

എന്നും പറഞ്ഞ് അനന്തു ചിരിച്ചപ്പോൾ ഞാൻ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു…

അത് കഴിഞ്ഞ് വേഗം തന്നെ ഞങ്ങള് രണ്ടും കഴിച്ച് എഴുന്നേറ്റു…

 

“””””ഹാ നിങ്ങള് കഴിച്ചോ??”””””

കൈ കഴുകിയ ശേഷം ഭാസിയണ്ണന്റെ പറ്റ് ബുക്ക് എടുത്ത് അതിൽ ഇന്നത്തെ കണക്ക് കൂട്ടി ചേർക്കുമ്പോഴാണ് ശക്കീബ് അതും ചോദിച്ചുകൊണ്ട് കയറി വന്നത്… പിന്നാലെ നിക്കിയും ഒരു പെണ്ണിനോട് സംസാരിച്ചോണ്ട് വരുന്നുണ്ട്…

“”””””ആഡാ…. മരകഷ്ണം പോലത്തെ പുട്ടും, പുഴുങ്ങിയ മുട്ട ഇട്ടൊരു വെള്ളോം കഴിച്ച്””””””

നേരത്തെ ആ പെൺപിള്ളേരുടെ മുന്നിൽ വെച്ച് നാണം കെടുത്തിയതുകൊണ്ട് അനന്തു ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…

“”””””കള്ള പഹയാ….. കേരളാ ബ്ലാസ്റ്റർസിനെ പോലെ ഇന്ന് വീട്ടും നാളെ വീട്ടുംന്നും പറഞ്ഞ് കടം പെരുക്കി നടക്കണ അണക്ക് ഈ മരകഷ്ണോം മുട്ടവെള്ളോം തന്നെ തരാൻ പാടില്ല്യ…. ഇയ് അന്റെ പാട് നോക്കി പോയ്ക്കൂട് ചെങ്ങായീ””””””

ഭാസിയണ്ണൻ അനന്തൂനിട്ട് വീണ്ടും കൊട്ടിയപ്പോൾ പതിവ് പോലെ ഇന്നും തന്റെ

ദിവസം അല്ലാന്ന് അനന്തു മനസിലാക്കി കാണണം…

“”””””ശക്കീ…. നിങ്ങള് കഴിക്ക്, ഞങ്ങള് റൂമിലേക്ക് പോവാ””””””

ശക്കീബിനോട് പറഞ്ഞിട്ട് നിക്കിയെ നോക്കിയപ്പോൾ കൂടെ വന്ന പെണ്ണിനോട് എന്തോ പറഞ്ഞിട്ട് നിക്കി ഞങ്ങളുടെ അടുത്തേക്ക് വന്നു…

“”””””എങ്ങോട്ടാ??””””””

“””””ഞങ്ങള് റൂമിൽ പോവാ….. ഒരു മൂഡ് ഇല്ല””””””

നിക്കിയുടെ ചോദ്യത്തിന് ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…

“”””””നീ ഇത്രേം ദിവസം ലീവായിരുന്നില്ലേ?? വെറുതേ ഇനീം ക്ലാസ് കട്ട് ചെയ്യണ്ടഡാ””””””

“”””””ഒരു ഫ്ലോ കിട്ടുന്നില്ല പെണ്ണേ…. ഞാൻ പോട്ടേ, നാളെ രാവിലെ ഫ്രഷായിട്ട് കേറാം””””””

അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി തട്ടി ഒതുക്കി വെച്ചുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ എന്നെയിനി നിർബന്ധിച്ചിട്ട് കാര്യമില്ലെന്ന് നിക്കിയ്ക്ക് മനസിലായി

“”””””നിനക്കെന്താ?? നിനക്കും ഫ്ലോ ഇല്ലേ??”””””

എന്റെ തൊട്ടടുത്ത് നിൽക്കുന്ന അനന്തുനോട് പെണ്ണ് കണ്ണുരുട്ടി ചോദിച്ചപ്പോൾ “””””അഞ്ഞൂറാന് മൂഡ് ഇല്ലാത്തോണ്ട് എനിക്കും മൂഡ് പോയി”””’”” എന്നായിരുന്നു അവന്റെ മറുപടി…

 

“”””””അവൻ കാണിക്കുന്നത് കണ്ടിട്ട് നീ തുള്ളാൻ നിൽക്കണ്ട, അവന് ലാസ്റ്റ് ആവുമ്പോ ഫുട്ബോളിന്റെ പേരും പറഞ്ഞ് അറ്റന്റൻസ് ഒക്കെ കൂട്ടി കിട്ടും….. നീയെന്നിട്ട് ഫൈൻ അടക്കാൻ പൈസയില്ലാന്നും പറഞ്ഞ് എന്റെടുത്തും വരും… ഈ സെമ്മിൽ എങ്ങാനും പൈസയും ചോദിച്ച് വന്നാ അഞ്ചിന്റെ പൈസ ഞാൻ തരൂല…. നോക്കിക്കോ””””””

നിക്കി അനന്തൂനെ നോക്കി അല്പം ഉറക്കെ തന്നെ പറഞ്ഞപ്പോൾ ഇതും ആരേലും ഒക്കെ കേൾക്കുന്നുണ്ടോ എന്നായിരുന്നു അനന്തു ശ്രദ്ധിച്ചത്… പക്ഷെ അവന്റെ ഭാഗ്യത്തിന് ഞങ്ങളും ഭാസിയണ്ണനും അല്ലാതെ ഭാഷ അറിയുന്ന വേറെ ആരും ചുറ്റും ഇല്ല…

“”””””അഞ്ഞൂറാനേ…. നീ വിട്ടോ, ഞാനില്ല””””””

അനന്തു എന്നോട് മുഖം ചുളിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ അവനെ നോക്കി ചിരിച്ചു…

“”””””ചെറുപ്പം തൊട്ട് ഈ സാധനം നിന്റെ കൂടെ തന്നെയില്ലേ….. നിനക്ക് അങ്ങനെ തന്നെ വേണം””””””

നിക്കി കുറച്ച് അങ്ങോട്ട് മാറിയപ്പോൾ അനന്തു എന്റെ ചെവിയിൽ പറഞ്ഞു….

പിന്നെ അധികനേരം നിന്ന് തിരിയാതെ കോളേജിന്റെ പിന്നിലെ സ്‌മോക്കിങ് സോണിൽ പോയി ഒരു സിഗും കത്തിച്ചിട്ട് ഞാൻ റൂമിലേക്ക് ചലിച്ചു…

ആരും ഇല്ലാത്തോണ്ട് റൂമിൽ ചെന്ന് ടീവി ഓൺ ചെയ്തിട്ട് ലിവർപ്പൂളും ചെൽസിയും തമ്മിലുള്ള ഒരു കളിയുടെ ഹൈലൈറ്റ്സും കണ്ട് കിടന്ന് അങ്ങനെ ഉറങ്ങിപ്പോയി….

 

“”””””🎶നിന്റെ മാറിലെ

മായാചന്ദനപ്പൊട്ടെനികല്ലേ എനിക്കല്ലേ

കിണുങ്ങാ

കിങ്ങിണിച്ചെപ്പേ

ചിരിക്കാ

ചെമ്പകമൊട്ടേ

പിണങ്ങാനെന്താണെന്താണ്

ഹോയ് ഹോയ് ഹോയ്… തനന്നാ തനാ തനാ നാ തനാനാ🎶”””””””

പ്രശസ്ത ഗായകൻ ശക്കീബ് സാറിന്റെ പാട്ടും കേട്ടാണ് ഞാനാ ഉറക്കത്തിൽ നിന്നും ഉണർന്നത്….

“”””””ഹോ… ക്ലാസ്സിലും കേറണ്ട അറ്റന്റൻസും വേണ്ട….. എന്താ സുഖം…. ചെറുപ്പത്തിലെ ഫുട്ബാൾ കളിക്കാൻ പോയാ മതിയായിരുന്നു””””””

ശബ്ദം കേട്ട് പതിയെ കണ്ണ് തുറന്ന എന്നെ നോക്കി അനന്തു ശക്കീബിനോട് പറയുന്നത് കേട്ടു….

“”””””മതി ഉറങ്ങിയത്…. എണീറ്റേ, പോയി അരി കഴുകിയിട്”””””””

കണ്ണ് തുറന്നിട്ടും അങ്ങനെ തന്നെ കിടന്ന എന്നോട് അനന്തു പറഞ്ഞത് കേട്ടെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല….

രാവിലേം ഉച്ചയ്ക്കും ഭാസിയണ്ണന്റെ കാന്റീനിൽ നിന്നും രാത്രിയിലെ ഭക്ഷണം ഇവിടെ റൂമിൽ ഞങ്ങള് എല്ലാരും കൂടിയുള്ള കുക്കിംഗും, അതാണ് പതിവ്….

എന്റെ കിടത്തം കണ്ടിട്ട് ഒന്നും നടക്കാൻ പോണില്ലെന്ന് തോന്നിയിട്ടാവും അനന്തു ഡ്രസ്സ് എല്ലാം മാറ്റി വന്ന് നേരെ അടുക്കളയിലേക്ക് കയറുന്നത് കണ്ടു…. ശക്കീബും പിന്നാലെ പോയിട്ടുണ്ട്… കുറച്ച് നേരം കൂടി അങ്ങനെ കിടന്നിട്ടാണ് ഞാൻ അവരുടെ കൂടെ കൂടിയത്….

“”””””ഹാ തുടങ്ങിയോ??”””””

അടുക്കളയിലേക്ക് കയറി ചെന്നപ്പോൾ കാര്യമായ പണിയിലായിരുന്ന അവരോട് രണ്ടാളോടും കൂടിയായി ഞാൻ ചോദിച്ചു…

“””””പിന്നില്ലേ………. നിന്നെ കാത്ത് നിന്നാ അവസാനം വായു ഭക്ഷിക്കേണ്ടി വരും”””””

തിരിഞ്ഞ് നോക്കി എന്നെ ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞിട്ട് അനന്തു ചെയ്തോണ്ട് നിൽക്കുന്ന പണി തുടർന്നു…

””നിക്കി എവിടെ??”””””

“””””അവള് ഗേൾസ് ഹോസ്റ്റലിലേക്ക് പോയിട്ടുണ്ട്…. കുറച്ച് കഴിഞ്ഞാ ആരേലും പോയി കൂട്ടേണ്ടി വരും”””””

അനന്തു തന്നെയാണ് എനിക്ക് മറുപടി തന്നത്…

അങ്ങനെ ഞാനും അവന്മാരുടെ കൂടെ കൂടി പച്ചക്കറി അരിഞ്ഞും മുട്ട പൊരിച്ചും ആ പാചക മാമാങ്കത്തിൽ പങ്ക് ചേർന്നു…

“”””””ബോയ്സ്…. ഞാനെത്തി””””””

ശക്കീബിന്റെ ഫോണിൽ ഒരു പാട്ടും വെച്ചിട്ട് ഞങ്ങള് മൂന്നും കൂടി നിന്ന് പാചകം ചെയ്തോണ്ട് നിൽക്കുമ്പോഴാണ് നിക്കി കയറി വന്നത്…

“””””ഇത്രേം നേരായിട്ട് നിന്റെ വിളിയൊന്നും ഇല്ലാഞ്ഞോണ്ട് ഞങ്ങള് കരുതി ഇനി നീയിന്ന് അവിടെ തന്നെ കിടക്കുമെന്ന്”””””

“”””””ഞാൻ നമ്മടെ ക്ലാസ്സിലെ ആ താപ്പേനെ കണ്ടപ്പൊ അവന്റെ കൂടെ കയറിയിങ്ങ് പോന്നു””””””

ശക്കീബിനോട് അതും പറഞ്ഞിട്ട് പെണ്ണ് പൊരിച്ച് വെച്ച മുട്ടേടെ ഒരു കഷ്ണം എടുത്ത് വായിലിട്ടുകൊണ്ട് സ്ലാബിലേക്ക് കയറി ഇരുന്നു…

“””””””ശക്കീ…. നിന്റെ മുട്ടയാട്ടോ അവളെടുത്ത് കഴിച്ചേ, നിനക്കിനി ചോറിന് കൂട്ടാൻ മുട്ടയില്ല”””””””

“””””അതല്ലെങ്കിലും ഉള്ളോരെ മുട്ടയല്ലേ കഴിക്കാൻ പറ്റു, നിനക്ക് മുട്ടയേ ഇല്ലല്ലോ””””””

അനന്തു പറഞ്ഞതിന് ശക്കീബ് ഒട്ടും ചിന്തിക്കാതെ തന്നെ മറുപടി കൊടുത്തു…

“”””””അയ്യേ വൃത്തിക്കെട്ടവനെ…. ഒരു പെൺകുട്ടി ഇരിക്കുമ്പോഴാണോ ഇങ്ങനത്തെ ദ്വയാര്‍ത്ഥമുളള ഡയലോഗ്സ് പറയണേ””””””

മുട്ട തിന്ന് തീർത്ത ശേഷം കൈ തൊട്ടടുത്ത് നിൽക്കുന്ന എന്റെ ബനിയനിൽ തുടച്ചുകൊണ്ടാണ് നിക്കി ശക്കീബിനോട് അത് പറഞ്ഞത്…

“””””ഏത് പെൺകുട്ടി….. ഇവിടെ നമ്മള് നാലാളും മാത്രല്ലേ ഡാ ഉള്ളു”””””

അനന്തുവിന്റെ ആ ഡയലോഗിനെ

“”””””നല്ല സ്റ്റാൻഡേർട്ട് തമാശ…ഹ ഹ ഹ ഹാ””””””

എന്നും പറഞ്ഞ് നിക്കി ഇളിച്ച് തള്ളി…

“”””””ഞാൻ പറഞ്ഞതിന് ഒറ്റ അർത്ഥമേ ഉള്ളു, നിന്റെ മനസ്സാഡി ദുഷിച്ചത്””””””

എന്നും പറഞ്ഞ് ശക്കീബ് അവന്റെ ഭാഗം ക്ലിയറാക്കി…

“”””””അത്കള…….

മക്കളെ, ഞാനൊരു കാര്യം സീരിയസ് ആയിട്ട് പറഞ്ഞാ നിങ്ങടെ അഭിപ്രായം പറയോ??”””””

നിക്കി പെട്ടെന്ന് സീരിയസ് ആയിട്ട് പറഞ്ഞു….

ഉടനെ അനന്തു ചാടി കേറി

“”””””ഞാൻ പൂർണമായും വിയോജിക്കുന്നു””””””

എന്ന് പറഞ്ഞു…

“”””””ദേ കാര്യായിട്ട് ഒരു കാര്യം പറയുമ്പോ വളിപ്പ് അടിച്ചാ അടിച്ച് തലമണ്ട ഞാൻ പൊട്ടിക്കും ട്ടോ”””””

നിക്കി അനന്തുവിനെ നോക്കി ഗൗരവത്തിൽ പറഞ്ഞു…

അപ്പൊ തന്നെ പെണ്ണ് എന്തോ കാര്യമായിട്ട് പറയാൻ പോവുകയാണെന്ന് എനിക്ക് മനസിലായി…

“””””നീ പറാ…”””””

“””””അതില്ലെ… നമ്മടെ കൂടെ ഇവിടെ അഞ്ചാമത് ഒരാള് താമസിക്കാൻ വരുന്നേനെ പറ്റി എന്താ നിങ്ങടെ അഭിപ്രായം??””””””

നിക്കി ഞങ്ങളെ മൂന്ന് പേരെയും മാറി മാറി നോക്കികൊണ്ട് പതിയെ ചോദിച്ചു….

“”””കൊച്ച് കള്ളീ….. നിന്റെ കള്ള കാമുകനെ ഇവിടെ കേറ്റി താമസിപ്പിക്കാനുള്ള പ്ലാനാണ് ലേ??””””

“””””പോടാ പട്ടി…”””””

അനന്തുവിന്റെ സംശയത്തിന് നിക്കി ലളിതമായി മറുപടി കൊടുത്തു…

“”””””ഓ അപ്പൊ അതല്ല ലേ….. എന്നാ അങ്ങനെയാണെങ്കിൽ സെക്കന്റ്‌ ഇയർ ബി.കോമിലെ അശ്വതിയില്ലേ, അവളെ കൂട്ടാം… അതാവുമ്പോ നല്ല രസായിരിക്കും”””””

അനന്തു ചാടി കേറി പറഞ്ഞു….

“””””””ഒന്ന് മിണ്ടാതിരി മൈരേ….

അതൊന്നും ശരിയാവൂല നിക്കി, നമ്മടെ എടേലേക്ക് പുറത്ത്ന്ന് ഒരാള് വേണ്ട””””””

മൈരേ വരെയുള്ളത് അനന്തുവിനെ നോക്കിയും ബാക്കി നിക്കിയോടും കൂടിയായി ശക്കീബ് പറഞ്ഞു…

പക്ഷെ അവള് ആരെയോ ഒരാളെ ഇങ്ങോട്ട് കൂട്ടാൻ മനസ്സിൽ ആഗ്രഹിച്ചിട്ടാണ് ഇപ്പൊ അത് പറഞ്ഞതെന്ന് ഉറപ്പാണ്…

“””””ആരാ ആള്??”””””

ഞാൻ പതിയെ അവളോട് ചോദിച്ചു…

“”””””ഡാ അത് നമ്മടെ ലിഡിയാ മിസ്സ്‌””””””

നിക്കി എന്നോടത് പറഞ്ഞത് കേട്ട് ശക്കീബും അനന്തുവും ഒരുപോലെ ഞെട്ടിയത് ഞാൻ കണ്ടു…

”””മിസ്സ്‌ എന്തിനാ നമ്മടെ കൂടെ??”””””

“”””””ഞാൻ പറയാ… നിങ്ങള് ആദ്യം ഞാൻ പറയുന്നത് ഫുള് കേൾക്ക്”””””

എന്നും പറഞ്ഞ് ഞങ്ങളെ മൂന്ന് പേരെയും ഉറ്റുനോക്കി കൊണ്ട് നിക്കി തുടർന്നു

“”””മിസ്സും പ്രശാന്ത് സാറും ഡിവോഴ്സ് ആയത് അറിയില്ലേ??””””

അതിന് ഞാൻ അറിഞ്ഞു എന്ന് തലയാട്ടി…

“””””ഇപ്പൊ മിസ്സ്‌ നമ്മടെ ഗേൾസ് ഹോസ്റ്റലിലാണ് താമസം…. അവിടെ പിള്ളേരൊക്കെ മിസ്സിനെ ഓരോന്നും പറഞ്ഞ് വല്ലാതെ കളിയാക്കുന്നൊക്കെയുണ്ട്…. പോരാതേന് അവിടത്തെ വാർഡൻ ആ പ്രശാന്ത് സാറിന്റെ സ്വന്തം ആളാണ്, മിസ്സ്‌ കംപ്ലൈന്റ്റ്‌ കൊടുത്തിട്ടാണ് സാറിന്റെ ജോലി പോയത്… അയാളാണെങ്കിൽ മിസ്സിന് എങ്ങനെയെങ്കിലും ഒരു പണി കൊടുക്കാൻ കാത്ത് നിൽക്കാ, അതോണ്ട് മിസ്സ്‌ അവിടെ നിൽക്കുന്നത് ഇപ്പൊ സേഫ് അല്ല””””””

“””””എന്നാ മിസ്സിന് അവരുടെ വീട്ടിലേക്ക് പൊയ്ക്കൂടെ??”””””

അനന്തു ഇടയ്ക്ക് കയറി ചോദിച്ചു…

“”””””ഡാ മിസ്സിന് അങ്ങനെ ഫാമിലി എന്ന് പറയാൻ മാത്രം ആരുമില്ല…. പുള്ളികാരി ഒരു ഓർഫനേജിലാണ് വളർന്നതൊക്കെ, പിന്നെ അവിടെന്ന് ആരുടെയോ കെയറോഫിലാണ് നമ്മടെ കോളേജില് പഠിക്കാൻ വന്നത്, അങ്ങനെ ഇവിടെ പഠിക്കാൻ വന്ന സമയത്താണ് മിസ്സും പ്രശാന്ത് സാറും തമ്മില് ഇഷ്ടത്തിലായെ….പഠിത്തം കഴിഞ്ഞ് മിസ്സ്‌ ഇവിടെ തന്നെ പഠിപ്പിക്കാനും കയറി, സാറിനെ കല്യാണം കഴിക്കേം ചെയ്തു….. അതും ഒടുക്കം ഇപ്പൊ ഇങ്ങനെയായി””””””

“”””””സാറും മിസ്സും ആയിട്ട് എന്തായിരുന്നു പ്രശ്നം??””””””

ഈ തവണ ശക്കീബാണ് ഇടയ്ക്ക് കയറി ചോദിച്ചത്….

“”””””എടാ അയാള് പക്കാ ഫ്രോഡാണ്…. കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പൊ തന്നെ മിസ്സിന് അത് മനസിലായെന്നാ പറഞ്ഞേ…. ഇപ്പൊ നമ്മടെ കോളേജില് പഠിക്കുന്ന ഏതോ സ്റ്റുഡന്റിനെ അയാള് ബ്ലാക്ക്മെയിൽ ചെയ്ത് യൂസ് ചെയ്യാൻ നോക്കി, അത് മിസ്സ്‌ പൊക്കി എന്നാ പറഞ്ഞേ….. സാറും ആയിട്ടുള്ള റിലേഷനെ പറ്റി മിസ്സ്‌ അങ്ങനെ അധികം ഒന്നും സംസാരിച്ചിട്ടില്ല, പുള്ളിക്കാരിക്ക് അതൊന്നും ഓർക്കാൻ കൂടി താല്പര്യം ഇല്ലാന്ന് തോന്നിയോണ്ട് ഞാനും പിന്നെ അതിനെ പറ്റി കൂടുതൽ ഒന്നും ചോദിച്ചിട്ടില്ല”””””

 

“”””””ഇമ്മാതിരി പണി ഒപ്പിച്ചിട്ട് ആ കള്ള നായിന്റെ മോന്റെ മോനെ പോലീസിൽ ഏൽപ്പിക്കാതെ വെറുതേ കോളേജിൽ നിന്ന് പുറത്താക്കിയാ മതിയോ??””

അത്രേം നേരം കേട്ട് നിന്ന ഞാൻ ദേഷ്യം സഹിക്കവയ്യാതെ പല്ല് കടിച്ചോണ്ട് പറഞ്ഞു…

“”””””അതിന് ആ കുട്ടിക്കും അതിന്റെ വീട്ടുകാർക്കും പരാതി ഇല്ലാന്നാണ് മിസ്സ്‌ പറഞ്ഞത്…. അതിനെ പറ്റിയൊന്നും പുള്ളികാരി എന്നോട് ഡീറ്റൈൽ ആയിട്ട് പറഞ്ഞിട്ടില്ല….. എന്തിന് ആ കുട്ടി ഏതാന്ന് പോലും പറഞ്ഞിട്ടില്ല””””””

“”””””അങ്ങനെയാണെങ്കിൽ അവർക്ക് ഒരു റൂം ശരിയാക്കി കൊടുത്താ പോരേ, വെറുതേ എന്തിനാ ഇങ്ങോട്ട് കൂട്ടുന്നെ??”””””

അവരിങ്ങോട്ട് വന്നാൽ ഞങ്ങടെ ഈ ഫ്രീ ആയിട്ടുള്ള അടിച്ച് പൊളി ലൈഫ് എല്ലാം അവതാളത്തിലാവും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാനൊരു പ്രധിവിധി എന്ന നിലയ്ക്ക് പറഞ്ഞു…

“”””””ഡാ അതല്ലേ അവള് പറഞ്ഞത് ആ പ്രശാന്ത് സാറിന് മിസ്സിനോട് നല്ല കലിപ്പ് കാണും, ഈയൊരു സാഹചര്യത്തിൽ മിസ്സ്‌ ഒറ്റയ്ക്ക് നിൽക്കുന്നത് റിസ്ക്കാണ്”””””

പെണ്ണെന്ന് എഴുതി വെച്ചാൽ പോയി വെള്ളമിറക്കി നിൽക്കുന്ന അനന്തു നിക്കിയോട് പൂർണ്ണമായും യോജിച്ചുകൊണ്ട് പറഞ്ഞു…

“””””ശരിയാ ആ മൈരൻ മിസ്സിന് പണി കൊടുക്കാൻ ചാൻസുണ്ട്….. ഇവിടെയാവുമ്പോ നമ്മളൊക്കെ ഉള്ളോണ്ട് അയാളൊന്ന് മടിക്ക്യും””””””

നമ്മുക്കിടയിലേക്ക് പുറത്ത്ന്ന് ഒരാള് വേണ്ടെന്ന് പറഞ്ഞ ശക്കീബും ഒറ്റയടിക്ക് മലക്കം മറിഞ്ഞു…

“”””””പക്ഷെ എന്തൊക്കെ പറഞ്ഞാലും അവര് നമ്മളെ പഠിപ്പിക്കുന്ന ടീച്ചറല്ലേ….. അവരിങ്ങോട്ട് വന്നാ ശരിയാവില്ല””””””

ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ച് നിന്നുകൊണ്ട് പറഞ്ഞു

“”””””അതിന് മിസ്സ്‌ ഈ സെമ്മില് നമ്മളെ പഠിപ്പിക്കുന്നില്ലല്ലോ, അവര് ഫസ്റ്റ് ഇയർസിനും സെക്കന്റ്‌ ഇയർസിനും മാത്രേ എടുക്കുന്നുള്ളു….. നമ്മളെ പഠിപ്പിക്കില്ല””””””

അനന്തു ആവേശത്തോടെ പറഞ്ഞു

“”””””അതല്ലഡാ….. അവരിവിടെ വന്ന് കഴിഞ്ഞാ നമ്മടെ ഈ ഫ്രീഡം ഒക്കെ പോവും””””””

ഞാനത് പറഞ്ഞപ്പോഴാണ് തിരി കൊളുത്തി വിട്ടിട്ട് ഇത്രേം നേരം ഞങ്ങടെ മൂന്നാളുടെയും അഭിപ്രായങ്ങൾ കേട്ട് നിന്ന നിക്കി വാ തുറന്നത്…

“”””””ആ കാര്യത്തില് ടെൻഷൻ അടിക്ക്യേ വേണ്ട….. നമ്മള് ഇവിടെ ഇത്രേം കാലം എങ്ങനായിരുന്നോ, അതുപോലെ ഒക്കെ തന്നെ ഇനീം ആവാ….. മിസ്സ്‌ അതിലൊന്നും തല കടത്താൻ വരില്ല””””””

“”””””എന്നാലും ഒരു ചടപ്പല്ലേ??”””””

“””””ഒരു ചടപ്പും വേണ്ട….. നമ്മളെ നാലാളേം പോലെ തന്നെയായിരിക്കും മിസ്സും…. ഇവിടെ വെച്ച് പഠിപ്പിക്കുന്ന മിസ്സാന്നുള്ള ബഹുമാനം ഒന്നും കാണിക്കേണ്ട

കാര്യല്ല്യ””””””

നിക്കി വീണ്ടും എന്റെ മനസ്സ് മാറ്റാൻ വേണ്ടി പറഞ്ഞ് നോക്കി….

പക്ഷെ എനിക്ക് യോജിക്കാൻ പറ്റുന്നില്ല, കാരണം ഇവിടെ ഞങ്ങള് അത്യാവശ്യം നല്ല രീതിക്ക് അലമ്പാണ്… അതിനിടെലേക്ക് മിസ്സ്‌ വന്നാ ശരിയാവോ?

വെള്ളമടിയും രാത്രിയുള്ള റൈഡ്കളും ക്ലാസ്സിൽ പോവാതെ റൂമിൽ തന്നെ കിടക്കുന്നതും ഒക്കെയാണ് ഇവിടത്തെ പ്രധാന കലാപരിപാടികൾ….

നിക്കി പറയുന്നത് പോട്ടേന്ന് വെക്കാ, പക്ഷെ ഇവന്മാര് രണ്ടും എന്ത് കണ്ടിട്ടാ ഇതിന് കൂട്ട് നിൽക്കുന്നെ ആവോ

“”””””അല്ല മിസ്സിന് സമ്മതാവോ നമ്മടെ കൂടെ ഇവിടെ നിൽക്കാൻ??””””””

ശക്കീബ് നിക്കിയോട് ചോദിച്ചു….

“””””മിസ്സിനെ ഞാൻ പറഞ്ഞ് സെറ്റാക്കിയിട്ടുണ്ട്…… പുള്ളിക്കാരിക്ക് സീനൊന്നുമില്ല, നിങ്ങകൊക്കെ ഇഷ്ടാവോന്നുള്ള പേടിയേ ഉള്ളു””””””

“”””””ഓ അപ്പൊ മോള് തീരുമാനിച്ച് ഉറപ്പിച്ചിട്ടാ ലേ വന്നേ…. “”””””‘

ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു…

“”””””അങ്ങനല്ല ചക്കരേ……. മിസ്സിന്റെ സിറ്റുവേഷൻ കണ്ടിട്ട് ഒറ്റയ്ക്കാക്കാൻ തോന്നുന്നില്ല, അതാ ഞാൻ…..””””””

നിക്കി എന്റെ താടിയ്ക്ക് പിടിച്ച് തഴുകി കൊണ്ട് പറഞ്ഞു…..

“”””””നീ വിട്ടേ….””””””

എന്നും പറഞ്ഞ് നിക്കിയുടെ കൈ തട്ടി മാറ്റിയിട്ട് ഞാൻ പുറത്തേക്ക് നടന്നു….

“”””””നിങ്ങക്ക് സമ്മതല്ലേ??””””””

“”””””അവന് സമ്മതാണെങ്കിൽ എനിക്ക് ഓക്കെയാണ്”””””””

പുറത്തേക്ക് നടക്കുന്നതിനിടെ നിക്കിയുടെ ചോദ്യത്തിന് ശക്കീബ് മറുപടി കൊടുക്കുന്നത് കേട്ടു…

എന്തൊക്കെ പറഞ്ഞാലും അവരെ ഇങ്ങോട്ട് കൊണ്ടുവരുന്നതിനോട് എനിക്ക് താല്പര്യമില്ല….

ഞാൻ പുറത്ത് ടെറസിലേക്ക് ചെന്ന് ഒരു സിഗററ്റ് കത്തിച്ച് വലിച്ചു…. അത് കത്തി തീരാറായപ്പോഴാണ് നിക്കി അങ്ങോട്ട് വന്നത്…

“”””””വിഗൂസേ…. പിണക്കാ??”””””

അടുത്ത് വന്ന് നിന്ന് എന്റെ കൈ പിടിച്ച് തോളിലേക്ക് തല ചായ്‌ച്ച് വെച്ചുകൊണ്ട് നിക്കി ചോദിച്ചു…. ഞാൻ മറുപടി കൊടുക്കാൻ പോയില്ല…

“”””””ഡാ…. ഇങ്ങോട്ട് നോക്ക്”””””

അവളെന്റെ മുഖം പിടിച്ച് അവൾക്ക് നേരെ തിരിച്ചു

“””””””ഈ തനിച്ചാവുന്നേന്റെ വിഷമം ആരെക്കാളും നന്നായിട്ട് നിനക്ക് .മനസ്സിലാവില്ലേ? മിസ്സിപ്പൊ അങ്ങനൊരു അവസ്ഥയിലാണ്….. ഇപ്പൊ നമ്മള് കൂടെ കൂട്ടിയില്ലെങ്കിൽ ആ പാവം എന്തേലും കടുംകൈ ചെയ്യോന്നാ എന്റെ പേടി…..

അവരെ നമ്മടെ കൂടെ കൂട്ടിയാ നമ്മടെ ഈ ഫ്രീഡം ഒന്നും പോവില്ല, ഈ കൊച്ച് ഫാമിലിയിലേക്ക് ഒരാളും കൂടി ആവുമെന്നേ ഉള്ളു…..

നീ എപ്പോഴും പറയാറില്ലേ നിനക്കീ ഭൂമിയില് സ്വന്തമെന്ന് പറയാൻ ഞങ്ങള് മാത്രേ ഉള്ളൂന്ന്, അപ്പൊ അങ്ങനെ പോലും ആരുമില്ലാത്ത ആ മിസ്സിന്റെ അവസ്ഥയോ?? പാവല്ലേ”””””””

ഞാൻ അവള് പറയുന്നതൊക്കെ കേട്ട് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല..

“”””””എന്തായാലും മിസ്സിന് ആ ഹോസ്റ്റലില് പിടിച്ച് നിൽക്കാൻ പറ്റില്ല, അതോണ്ട് തൽകാലം അവരെ ഇങ്ങോട്ട് കൂട്ടിയിട്ട് പിന്നെ വേണെങ്കിൽ ഈ പ്രശ്നമൊക്കെ ഒന്ന് ഒതുങ്ങിയിട്ട് വേറെ വഴി കാണാം… ഏഹ്??”””””

അവളെന്റെ അഭിപ്രായം അറിയാനായി ഉറ്റുനോക്കി കൊണ്ട് ചോദിക്കുമ്പോൾ ഞാൻ ലിഡിയാ മിസ്സിന്റെ അവസ്ഥയെ കുറിച്ച് ആലോചിച്ച് നോക്കുകയായിരുന്നു…. അവരെ അടുത്തറിയില്ലെങ്കിലും നിക്കി പറഞ്ഞത് വെച്ച് സ്നേഹിച്ച് വിവാഹം കഴിച്ച അവരെ ചതിച്ച ആ പ്രശാന്തിനെ ചവിട്ടി കൂട്ടാനാണ് തോന്നിയത്….

“”””””വിഗൂസേ….. ശക്കിയും അനന്തുവും ഒക്കെ സമ്മതിച്ചു, ഇനി എന്റെ ചക്കര കൂടി സമ്മതിക്ക്””””””

എന്റെ കയ്യിൽ ചുരണ്ടി കൊണ്ട് പെണ്ണ് കൊഞ്ചി… അവളുടെ അടുത്ത അടവ്, എന്തായാലും അവളെന്നെകൊണ്ട് സമ്മതിപ്പിച്ചേ അടങ്ങു എന്നത് ഉറപ്പാണ്… ഈ സോപ്പിങ്ങിലും വീണില്ലെങ്കിൽ പിന്നെ കുറച്ച് നേരം മിണ്ടാതെ മുഖം വീർപ്പിച്ച് നടക്കും, അപ്പൊ ഞാൻ പോയി സമ്മതിക്കുമെന്ന് അവൾക്ക് നല്ലപോലെ അറിയാം… കുരിപ്പ്…

“””””””ഒര്കാര്യം ചെയ്യാ…. അവരെ നമ്മക്ക് കോളേജ് ഹോസ്റ്റൽ അല്ലാതെ വേറെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കിയാലോ?? അതാവുമ്പോ അവിടാർക്കും പുള്ളികാരിയെ അറിയുകയുമില്ല, അവര് ഒറ്റയ്ക്ക് ആവുകയുമില്ല….”””””””

ഞാനത് പറഞ്ഞ് തീരലും പെണ്ണിന്റെ ഭാവം മാറി, ദേഷ്യം ഇരച്ച് കയറി കണ്ണിലും മൂക്കിലും എല്ലാം പടർന്ന് പിടിച്ചു…

“””””””വേറെ എവിടെയെങ്കിലും ആക്കാനാണെങ്കിൽ അവർക്ക് നിന്റെ ഔതാര്യം വേണ്ട….. കേട്ടോഡാ ദുഷ്ട്ടാ””””””

എന്നും പറഞ്ഞ് എന്റെ നെഞ്ചിലിട്ട് കുത്തിയിട്ട് പെണ്ണ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ഞാൻ അവളെ തടഞ്ഞു….

സമ്മതിച്ച് കൊടുക്കാതെ ഇനി വേറെ വഴിയില്ല, പിണങ്ങി കഴിഞ്ഞാ പിന്നെ ഞാൻ അങ്ങോട്ട് പോയി അവള് പറഞ്ഞ കാര്യം സമ്മതിച്ച് കൊടുക്കുന്നത് വരെ ഇങ്ങനെ മുഖം വീർപ്പിച്ച് നടന്നോളും…..

“”””””””ശരി…. എന്റെ നിക്സിന്റെ ആഗ്രഹമല്ലേ, അവര് ഇവിടെ നിന്നോട്ടേ…. പക്ഷെ ഈ പ്രശ്‌നം ഒക്കെ ഒന്ന് ഒതുങ്ങുന്നത് വരെ മതി ട്ടോ””””””

ഞാനത് പറഞ്ഞപ്പോ പെണ്ണിന്റെ മുഖം വീണ്ടും തെളിഞ്ഞ് വന്നു…

ഇതെന്താണോ ഈ പെണ്ണിന് അവരോടിത്ര താല്പര്യം…. കോളേജിൽ ജോയിൻ ചെയ്ത സമയം തൊട്ടേ ഇവളും മിസ്സും നല്ല കമ്പനിയാണ്… ഒരു ടീച്ചർ സ്റ്റുഡന്റ്

റിലേഷനെകാൾ നല്ലൊരു ബോണ്ട് പെണ്ണിന് മിസ്സുമായിട്ട് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്…. പക്ഷെ അവരെ ഞങ്ങടെ ഈ കൂട്ടത്തിലേക്ക് കൊണ്ടുവരാൻ മാത്രം ക്ലോസ് ആണെന്ന് കരുതിയിരുന്നില്ല….

“”””””””ചക്കരേ….ഉ…മ്മ്മ…””””””

എന്നും പറഞ്ഞോണ്ട് പെണ്ണ് എന്റെ കവിളിൽ മുത്തി…

എന്നിട്ട്

“”””””മിസ്സ്‌ നല്ല കമ്പനിയാഡാ…… നമ്മടെ കൂടെ കട്ടയ്ക്ക് നിന്നോളും, നീയതോർത്ത് തല പുകയ്ക്കണ്ട…..

ഞാൻ പോയി ആ അനന്തൂനെ ഒന്ന് ഞെട്ടിച്ചിട്ട് വരാ””””””

എന്നും പറഞ്ഞ് എന്നെ വിട്ട് അകത്തേക്ക് ചാടി തുള്ളി പോയി…

***

ഞാൻ കുറച്ചു നേരം കൂടി ഒറ്റയ്ക്ക് അങ്ങനെ ടെറസിൽ കാറ്റും കൊണ്ട് ഇരുന്ന ശേഷം എല്ലാരും കൂടി ഒരുമിച്ച് കുക്ക് ചെയ്ത് വെച്ച ഭക്ഷണം കഴിക്കാൻ ഇരുന്നു…

ഭക്ഷണം കഴിക്കുമ്പോഴും ലിഡിയ മിസ്സ്‌ തന്നെയായിരുന്നു സംസാര വിഷയം…

“”””””അനന്തു….ഡാ…. ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ, നിന്റെ കോഴി സ്വഭാവം എങ്ങാനും മിസ്സിന്റെ അടുത്ത് എടുത്താൽ പിന്നെ നിനക്ക് വായനോക്കാൻ കണ്ണുണ്ടാവില്ല….. കുത്തി പൊട്ടിക്കും ഞാൻ”””””””

എല്ലാരും കൂടി സിറ്റിങ് റൂമിൽ നിലത്ത് വട്ടത്തിലിരുന്ന് തിന്നുന്നതിനിടെ നിക്കി ആൾറെഡി പറഞ്ഞ കാര്യം അനന്തൂനെ ഒന്നൂടെ ഓർമ്മപ്പെടുത്തി…

“””””””ഡീ കുരിപ്പേ…. നീ കുറേ നേരായല്ലോ തുടങ്ങീട്ട്…..

ശരിയാ അനന്തു പെണ്ണുങ്ങടെ സൗന്ദര്യം ആസ്വദിക്കാറുണ്ട്, പക്ഷെ അമ്മേം പെങ്ങളേം തിരിച്ചറിയാത്തവനല്ല ഈ അനന്തു.കെ.കെ””””””

വായിലേക്കിട്ട ഉരുള ചവച്ചരച്ച് തിന്ന ശേഷം അവൻ നാടകീയമായി പറഞ്ഞപ്പോൾ ഞാനും ശക്കീബും ചിരി അടക്കാൻ പാട്പ്പെട്ടു…

“”””””നിന്നെ പോലെ തന്നെ ലിഡിയാ മിസ്സും ഇന്ന് തൊട്ട് എനിക്ക് പെങ്ങളാ”””””

എന്നുകൂടി അവൻ കൂട്ടി ചേർത്തപ്പോൾ ഞാനും ശക്കീബും പിടിച്ചു നിർത്താനാവാതെ ചിരിച്ചു….

അവൻ ഇത്രേം ഉള്ളിൽ തട്ടി പറഞ്ഞ സ്ഥിതിക്ക് ലിഡിയാ മിസ്സിനെ അവനിനി വേറെ കണ്ണോടെ കാണില്ല, അതുറപ്പാണ്….

“”””””ഡാ ഡാ നീയൊന്നും കൂടുതൽ ചിരിക്കണ്ട…..

ഒരുത്തന്റെ തലേൽ ചെറുപ്പത്തിലെ വീട്ടുകാര് ഒരു ഇടുത്തി എടുത്ത് വെച്ചിട്ടുണ്ട്, പിന്നൊരുത്തനുള്ളത് പെണ്ണുങ്ങടെ മുഖത്ത് പോലും നോക്കാത്ത മണകുണാഞ്ചനും…. അതോണ്ടാണ് അവളിങ്ങനെ എന്നെ മാത്രം ഉപദേശിക്കുന്നെ…””””””””

എന്നേം ശക്കീബിനേം മാറി മാറി നോക്കികൊണ്ട് അത്രേം പറഞ്ഞിട്ട് അനന്തു വീണ്ടും തീറ്റയിലേക്ക് ശ്രദ്ധ തിരിച്ചു….

“”””ഉവുവ്വേ….”””””

ഞങ്ങള് അവൻ പറഞ്ഞതിനൊക്കെ ചിരിച്ച് തലയാട്ടികൊണ്ട് ചോറ് തിന്നു

ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ടെറസിൽ പോയി സിഗും കത്തിച്ച് റസ്റ്റ് എടുക്കുമ്പോഴാണ് നിക്കി വന്ന് റൂം ഒക്കെ വൃത്തിയാക്കി ഇടണമെന്ന് പറയുന്നത്…

“”””””അതിപ്പൊ എന്തിനാ??””””””

“”””””മിസ്സ്‌ നാളെ ഇങ്ങോട്ട് വരുമ്പോ എല്ലാം ഒന്ന് വൃത്തിയായി ഇരിക്കണ്ടേ??””””””

അവള് പതിയെ എന്നോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു

“”””””ഡി മറ്റവളെ… നീയല്ലേ പറഞ്ഞത് അവര് വന്നാലും നമ്മള് ഇപ്പത്തെ പോലെ തന്നെയാവും ന്ന്….. അതോണ്ട് വൃത്തീടെ ഒന്നും ആവശ്യമില്ല…. ഇങ്ങനൊക്കെ തന്നെ മതി”””””””

ഞാൻ അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞപ്പോൾ പെണ്ണ് പിന്നെ ഒന്നും പറയാൻ നിൽക്കാതെ മുഖം ചുളിച്ചോണ്ട് ഫോണിൽ കുത്തിയിരിക്കുന്ന അനന്തുവിനേം ശക്കീബിനേം കൂടെ കൂട്ടാൻ വേണ്ടി പോയി…

രണ്ടിനും ഫോണിൽ കുത്തിയിരിക്കുമ്പോൾ എന്ത് പറഞ്ഞാലും കേൾക്കാത്തത് കൊണ്ട് ബെഡ് റൂം മാത്രം നിക്കി ഒറ്റയ്ക്ക് പോയി വൃത്തിയാക്കുന്നത് കണ്ടു… ഞാൻ കാറ്റും കൊണ്ട് അങ്ങനെ ഇരുന്നു…

*****

രാവിലെ നേരത്തെ എഴുന്നേറ്റ് കോളേജിൽ കൃത്യ സമയത്ത് പോവണം എന്ന് തോന്നിയത് കൊണ്ട് അധികം വൈകാതെ തന്നെ കിടന്ന് ഉറങ്ങി… അതുകൊണ്ട് തന്നെ അടുത്ത ദിവസം രാവിലെ വേഗം തന്നെ എഴുന്നേറ്റു… പിന്നെ നാലാളും വേഗം തന്നെ അണിഞ്ഞൊരുങ്ങി ഇറങ്ങിയത് കൊണ്ട് ഫസ്റ്റ് ഹവർ തന്നെ ക്ലാസ്സിൽ കയറുകയും ചെയ്തു…

അത് കഴിഞ്ഞ് വൈകുന്നേരം വരെയുള്ള ഓരോ ഹവറും മിസ്സാക്കാതെ കയറി, രാവിലേം ഉച്ചയ്ക്കും ഭാസിയണ്ണന്റെ കിടിലം ഫുഡും കഴിച്ച് നല്ല ഉത്തമ വിദ്യാർത്ഥികളെ പോലെ ഞങ്ങൾ കോളേജ് ക്യാമ്പസിൽ തന്നെ ഒതുങ്ങി കൂടി…

“”””””””വിഗൂ….. വേഗം വാ, ഒരു ടാസ്ക്ക് ണ്ട്””””””

വൈകുന്നേരം ക്ലാസ് കഴിഞ്ഞ് പോവാൻ നേരം ഗ്രൗണ്ടിൽ നിന്ന് കോളേജ് ഫുട്ബാൾ ടീം കോച്ച് രഞ്ജൻ സാറിനോട് സംസാരിച്ച് നിൽക്കുമ്പോഴാണ് നിക്കി ദൂരെ നിന്നെ വിളിച്ച് കൂവി കൊണ്ട് വന്നത്,

അടുത്ത് എത്തിയപ്പോഴാണ് ഞാൻ സാറിനോടാണ് സംസാരിക്കുന്നതെന്ന് പെണ്ണ് കാണുന്നത്…

അതോടെ ഒന്ന് പരുങ്ങി പോയവൾ

“””””ഹായ് സാർ…. ഗുഡ് ആഫ്റ്റർ നൂൺ”””””

എന്നും പറഞ്ഞ് എസ്‌കേപ് അടിച്ചു…

“”””””ദെൻ ഓക്കെ വിക്കി….. വീ വിൽ കണ്ടക്റ്റ് ഏ സെലക്ഷൻ ക്യാമ്പ് ആസ് സൂൺ ആസ് പോസ്സിബിൾ, യു ജസ്റ്റ് സ്റ്റാർട്ട് പ്രാക്ടിസിങ് ഫ്രം ടുമോറോ”””””””

എന്നും പറഞ്ഞ് എന്റെ തോളിൽ തട്ടിയിട്ട് പുള്ളി പോയി…

അടുത്ത മാസം ക്രയ്സ്റ്റ് കോളേജുമായി ഒരു ഫ്രണ്ട്ലി മാച്ചുണ്ട്, അത് കഴിഞ്ഞ് വരാനിരിക്കുന്ന ടൂർണമെന്റുകൾക്ക് മുന്നോടിയായിട്ട്….

അതിന് മുന്നേ ടീമിലേക്ക് കോളേജിൽ നിന്ന് പാസ് ഔട്ട് ആയി പോയ പ്ലേയർസിന് പകരം പുതിയ കളിക്കാരെ എടുക്കാൻ ഒരു സെലക്ഷൻ ക്യാമ്പ് നടത്തുന്നുണ്ട്, പക്ഷെ നമ്മളോട് അതിന് മുന്നേ തന്നെ പരിശീലനം തുടങ്ങാൻ പറയാനാണ് പുള്ളി വിളിപ്പിച്ചത്…

പുള്ളി പോയപ്പോൾ ഞാൻ അപ്പുറത്ത് നഖം കടിച്ചോണ്ട് എന്നെ കാത്ത് നിൽക്കുന്ന പെണ്ണിന് നേരെ നടന്നു….

“”””””””ഡാ ഒന്ന് വേഗം വാ””””””

ഞാൻ അടുത്തേക്ക് ചെന്നതും പെണ്ണ് ദൃതി കൂട്ടി

“””””””എന്താടി??”””””””

“”””””വേഗം വാ…. മിസ്സിനെ കൂട്ടാൻ പോണ്ടേ??””””””

അവളെന്റെ കയ്യിൽ പിടിച്ച് വലിച്ചോണ്ട് പറഞ്ഞു….

“”””””ഏഹ് …… അതിന് ഞാനെന്തിനാ വരുന്നേ?? നിന്റെ ചങ്കല്ലേ, നീ തന്നെ പോയങ്ങ് കൂട്ടിയാ മതി””””””

ഞാനവളുടെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു…

“””””””എന്റെ ചങ്കെന്ന് പറഞ്ഞാ നിന്റെ ചങ്കല്ലേ ചക്കരേ…. നമ്മള് രണ്ടും ഒന്നല്ലേ…… വാ പ്ലീസ്…..”””””””

ഞാൻ രക്ഷപ്പെടുത്തിയ എന്റെ കയ്യേ വീണ്ടും തടവിലാക്കിയിട്ട് നിക്കി കൊഞ്ചി കൊണ്ട് പറഞ്ഞു…

“”””””എനിക്കൊന്നും വയ്യ…. നീ അവരോടൊരു ഓട്ടോ വിളിച്ച് വരാൻ പറ….. ഇല്ലെങ്കിൽ അവന്മാരെ വല്ലോം കൂട്ടിയിട്ട് പോ…. എനിക്ക് ചടപ്പാണ്””””””

ഞാനൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു

“”””””ശരി, നീ വരണ്ട…. എന്നെ ഒന്ന് വേഗം റൂമിൽ ആക്കി കൊണ്ട, ഞാൻ അവന്മാരെ ആരെയെങ്കിലും കൂട്ടി പൊയ്ക്കോളാം””””””

നിക്കി മുഖം ചുളിച്ച് അത്രയെങ്കിലും ചെയ്ത് താടാ തെണ്ടി എന്നൊരു ധ്വനിയിൽ പറഞ്ഞപ്പോൾ ടാസ്ക്ക് എന്റെ തലേന്ന് ഒഴിവായ സന്തോഷത്തിൽ ഞാൻ അവളെ റൂം വരെ വേഗം എത്തിക്കുക എന്ന പണി മനോഹരമായി ചെയ്തു….

റൂമിൽ എത്തിയതും പെണ്ണ് ശക്കീബിനേം വിളിച്ച് ലിഡിയാ മിസ്സിനെ കൂട്ടാൻ ഹോസ്റ്റലിലേക്ക് പോയി….

ഞാൻ കുളിച്ച് ഒരു ട്രൗസറും ബനിയനും ഇട്ട് ഇറങ്ങുമ്പോൾ അനന്തു ടെറസിൽ നിന്ന് താഴെ പിള്ളേരെ കളിപ്പിക്കുന്ന ആശലത ചേച്ചിയുടെ സീൻ പിടിക്കുകയായിരുന്നു, എന്നെ കണ്ടതും കാട്ട്കോഴി പെട്ടെന്ന് വലിഞ്ഞു…

അതേ സമയം ശക്കീബിന്റെ ബൈക്കും തൊട്ട് പിന്നാലെ ഒരു ഓട്ടോയും താഴെ വന്ന് നിന്നത് കണ്ടു…

“”””””വിക്കീ….. ഒന്ന് വാടാ, ഈ ബാഗ് ഒക്കെ ഒന്ന് പിടിക്ക്””””””

ശക്കീബ് താഴേക്ക് നോക്കി നിന്ന എന്നോട് നീട്ടി വിളിച്ച് പറഞ്ഞു…

അവൻ പറഞ്ഞത് കേട്ട് തലയാട്ടിയിട്ട് ഞാൻ താഴേക്ക് ഇറങ്ങി ചെല്ലുമ്പോഴേക്ക് അനന്തു എന്റെ മുന്നിൽ സ്റ്റെപ്പ് ഇറങ്ങി ഓടിയിരുന്നു, അവന്റെ ആവേശം കണ്ടപ്പോൾ ഇനിയിവൻ ഇന്നലെ മിസ്സിനെ സഹോദരിയായി കാണുമെന്ന് വെറുതേ പറഞ്ഞതാണോന്ന് തോന്നിപ്പോയി…

ഞാൻ താഴെ എത്തുമ്പോൾ ശക്കീബ് രണ്ട് ബാഗും പിടിച്ച് നിൽപ്പുണ്ട്, അനന്തു മറ്റൊരു ബാഗ് പെറുക്കി എടുക്കുന്നുണ്ട്…. നിക്കി അവന്മാരോട് രണ്ടിനോടും എന്തൊക്കയോ പറയുന്നുണ്ട്….

ഞാൻ സ്റ്റെപ്പ് ഇറങ്ങി അവർക്ക് അരികിൽ എത്തിയ അതേ സമയത്താണ് ഓട്ടോകാരന് പൈസ കൊടുത്തിട്ട് പേഴ്സും പൂട്ടി ലിഡിയാ മിസ്സ്‌ തിരിയുന്നത്….

ഒരു കറുപ്പ് കരയുള്ള കേരളാസാരിയും അതിന് യോജിച്ച കറുപ്പ് ബ്ലൗസും ആണ് മിസ്സിന്റെ വേഷം…. സാരി അലസമായി ഉടുത്ത്, ചുരുണ്ട മുടിയിഴകളെ അഴിച്ച് വിട്ടുകൊണ്ട് നിൽക്കുന്ന മിസ്സിനെ ഞാനൊന്ന് അടിമുടി വീക്ഷിച്ചു പോയി…. മനസ്സിനെ നിയന്ത്രിക്കാൻ പറ്റാത്ത സാഹചര്യം…

അനന്തു എന്തോ പറഞ്ഞപ്പോൾ ചുണ്ട് അനങ്ങിയത് കണ്ട് പുള്ളികാരി തിരിച്ച് അവനോട് ഒരു “ഹായ്” പറഞ്ഞു എന്ന് മനസ്സിലായി, അത് കഴിഞ്ഞ് എന്നെ നോക്കിയും ഒരു ഹായ് പറഞ്ഞപ്പോൾ എനിക്കവരെ കണ്ണിമചിമ്മാതെ നോക്കികൊണ്ട് തല കുലുക്കാനെ പറ്റിയുള്ളു….

ആ ഇളം ചുവപ്പ് നിറത്തിലുള്ള വിടർന്ന അധരങ്ങളും കണ്മഷി എഴുതിയ മനോഹരമായ കണ്ണുകളും എല്ലാം എന്റെ പാവം മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു….

“””””””ഡാ വിക്കി…. ആ ബാഗ് എടുത്തേ”””””””

എന്നും പറഞ്ഞ് കുറുകെ നിന്ന എന്നെ തട്ടിയിട്ട് രണ്ട് ബാഗും തൂക്കി ശക്കീബ് മുകളിലേക്ക് കയറി പോയി…. ശരിക്കും എനിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു…

ചുറ്റും നോക്കിയപ്പോഴാണ് മിസ്സും നിക്കിയും ശക്കീബിന് മുന്നെ മുകളിലേക്ക് കയറി പോയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്…

“””””””അല്ല അഞ്ഞൂറാനേ, മിസ്സെന്താ വെള്ള സാരിയൊക്കെ ഉടുത്തിട്ട്?? പ്രശാന്ത് സാറ് ചത്തതല്ലല്ലോ, അവര് ഡിവോഴ്സായതല്ലേ…..ഹി ഹി ഹി ഹീ”””””””

എന്നും പറഞ്ഞ് ഇളിച്ചോണ്ട് അനന്തുവും മുകളിലേക്ക് കയറി…

ഞാൻ ശക്കീബ് എടുക്കാൻ പറഞ്ഞിട്ട് പോയ അവസാനത്തെ ബാഗും തൂക്കി മുകളിലേക്കുള്ള പടികൾ ഓരോന്നായി മെല്ലെ മെല്ലെ കയറി….. അപ്പോഴെല്ലാം എന്റെ ഉള്ളിൽ ചെറു പുഞ്ചിരിയോടെ നിൽക്കുന്ന ലിഡിയാ മിസ്സിന്റെ രൂപമായിരുന്നു….

മിസ്സിപ്പൊ മറ്റൊരാളുടെ ഭാര്യയല്ല എന്ന ചിന്തയാവാം അവരെ ആദ്യമായി കണ്ടത് പോലെ നോക്കി അവരുടെ സൗന്ദര്യം തിരിച്ചറിയാൻ എന്നെ പ്രാപ്‌തനാക്കിയത്….. ഇപ്പൊ ഞാൻ തിരിച്ചറിയുന്നു അവരെ നോക്കി കോളേജിൽ വെള്ളമിറക്കിയിട്ടിലാത്ത ഒരേയൊരു ആൺതരി ഞാനാണെന്ന് അവന്മാര് പറഞ്ഞത് യാഥാർഥ്യമാണെന്ന്….. മിസ്സ്‌ ശരിക്കും ഒരു സുന്ദരിയാണ്!!!

“”””””അവരൊരു സുന്ദരിയാണെന്നുള്ള തിരിച്ചറിവ് മാത്രമാണ് ഇത്….. അല്ലാതെ നീ കരുതുന്നത് പോലെ എനിക്ക് അവരോട് അനുരാഗം പൊട്ടി മുളച്ചിട്ടൊന്നുമില്ല…. അങ്ങനെ ഒരിക്കലും സംഭവിക്കാൻ പോവുന്നുമില്ല””””””””

എന്നൊക്കെ പറഞ്ഞ് എന്റെ മനസ്സിനെ കാര്യം മനസിലാക്കി കൊടുത്തുകൊണ്ട് ഞാൻ മുകളിലേക്ക് കയറി….

തുടരും🙏

സ്നേഹപൂർവ്വം

Leave a Reply

Your email address will not be published.